അമ്മയാകുന്നതോടെ ജീവിത രീതികൾക്കും ഇഷ്ടാനിഷ്ടങ്ങൾക്കും രുചിക്കും വരെ മാറ്റം ഉണ്ടാകാറുണ്ട്. അതുവരെ ഇഷ്ടപ്പെട്ടു കഴിച്ചിരുന്ന ഭക്ഷണങ്ങൾ, രുചികൾ എല്ലാം ചിലപ്പോൾ കുഞ്ഞുങ്ങൾക്ക് വേണ്ടി വേണ്ടെന്നു വയ്ക്കും. എരിവ് കുറച്ച്, ഉപ്പും മസാലയും എല്ലാം ഇത്തിരി ചേർത്ത് കുഞ്ഞുമക്കളുടെ നാവിന്റെ

അമ്മയാകുന്നതോടെ ജീവിത രീതികൾക്കും ഇഷ്ടാനിഷ്ടങ്ങൾക്കും രുചിക്കും വരെ മാറ്റം ഉണ്ടാകാറുണ്ട്. അതുവരെ ഇഷ്ടപ്പെട്ടു കഴിച്ചിരുന്ന ഭക്ഷണങ്ങൾ, രുചികൾ എല്ലാം ചിലപ്പോൾ കുഞ്ഞുങ്ങൾക്ക് വേണ്ടി വേണ്ടെന്നു വയ്ക്കും. എരിവ് കുറച്ച്, ഉപ്പും മസാലയും എല്ലാം ഇത്തിരി ചേർത്ത് കുഞ്ഞുമക്കളുടെ നാവിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മയാകുന്നതോടെ ജീവിത രീതികൾക്കും ഇഷ്ടാനിഷ്ടങ്ങൾക്കും രുചിക്കും വരെ മാറ്റം ഉണ്ടാകാറുണ്ട്. അതുവരെ ഇഷ്ടപ്പെട്ടു കഴിച്ചിരുന്ന ഭക്ഷണങ്ങൾ, രുചികൾ എല്ലാം ചിലപ്പോൾ കുഞ്ഞുങ്ങൾക്ക് വേണ്ടി വേണ്ടെന്നു വയ്ക്കും. എരിവ് കുറച്ച്, ഉപ്പും മസാലയും എല്ലാം ഇത്തിരി ചേർത്ത് കുഞ്ഞുമക്കളുടെ നാവിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മയാകുന്നതോടെ ജീവിത രീതികൾക്കും ഇഷ്ടാനിഷ്ടങ്ങൾക്കും രുചിക്കും വരെ മാറ്റം ഉണ്ടാകാറുണ്ട്. അതുവരെ ഇഷ്ടപ്പെട്ടു കഴിച്ചിരുന്ന ഭക്ഷണങ്ങൾ, രുചികൾ എല്ലാം ചിലപ്പോൾ കുഞ്ഞുങ്ങൾക്ക് വേണ്ടി വേണ്ടെന്നു വയ്ക്കും. എരിവ് കുറച്ച്, ഉപ്പും മസാലയും എല്ലാം ഇത്തിരി ചേർത്ത് കുഞ്ഞുമക്കളുടെ നാവിന്റെ രുചിക്കനുസരിച്ചായിരിക്കും പാചകം.

Image Credit: Instagram-Miya

 

ADVERTISEMENT

വലിയ പാചകക്കാരി ഒന്നുമല്ലെങ്കിലും തന്റെ ഇപ്പോഴത്തെ പാചകം എല്ലാം മകൻ ലൂക്കയ്ക്ക് വേണ്ടിയിട്ടുള്ളതാണെന്നാണ് മലയാളികളുടെ പ്രിയതാരം മിയ പറയുന്നത്. അഭിനയം പോലെ തന്നെ പാചകവും ഒരു കലയാണ്. രുചിയുള്ള വിഭവങ്ങൾ തയാറാക്കുക എന്നതും കഴിവാണ്. വലിയ പാചകവിദഗ്ധ ഒന്നുമല്ല, എങ്കിലും അത്യാവശ്യം വിഭവങ്ങളൊക്കെ തയാറാക്കുമെന്നും മിയ പറയുന്നു. ഇഷ്ടപ്പെട്ട വിഭവങ്ങളെക്കുറിച്ചും പാചകത്തെക്കുറിച്ചുമുള്ള വിശേഷങ്ങൾ മനോരമഒാൺലൈനിൽ മിയ പങ്കുവയ്ക്കുന്നു.

 

Image Credit: Instagram-Miya

എന്നിട്ടും വണ്ണം വച്ചില്ല

 

ADVERTISEMENT

വിവാഹം കഴിഞ്ഞും അമ്മയായതിനു ശേഷവും പലരും സിനിമയിലേക്ക് മടങ്ങാതെ ഇരുന്നപ്പോഴും മിനിസ്ക്രീനിൽ അടക്കം നിറസാന്നിധ്യമായി നിൽക്കുകയാണ് താരമായ മിയ. മകൻ ലൂക്കയും മിയയും ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. വലിയ പാചകക്കാരി ഒന്നുമല്ലെങ്കിലും മകന് വേണ്ടതെല്ലാം ഉണ്ടാക്കുന്നത് താൻ തന്നെയാണെന്ന് മിയ പറയുന്നു. ചെറുപ്പത്തിൽ ഞാൻ അധികം ഭക്ഷണം കഴിക്കുന്ന ഒരാളായിരുന്നില്ല. എന്നെ വണ്ണം വയ്പ്പിക്കാനായി വീട്ടുകാർ കിണഞ്ഞു പരിശ്രമിച്ചിരുന്ന കാലം ഉണ്ടായിരുന്നു. 

Image Credit: Instagram-Miya

 

തീരെ മെലിഞ്ഞായിരുന്നു ഇരുന്നതെങ്കിലും എനിക്കാവശ്യമുള്ള ഭക്ഷണം ഞാൻ കഴിക്കാറുണ്ടായിരുന്നു എന്നാണ് വിശ്വാസം. എന്നാൽ വണ്ണം തീരെ ഇല്ല എന്ന പരാതി ചെറുപ്പത്തിൽ നിരന്തരം കേട്ടിരുന്നു. അന്നൊക്കെ അരിഷ്ടവും ടോണിക്കുമൊക്കെ വാങ്ങിത്തന്ന് എന്റെ പാവം മാതാപിതാക്കൾ കുറെ കഷ്ടപ്പെട്ടു. പക്ഷേ ഞാൻ വണ്ണം വച്ചില്ല എന്നു മാത്രം. ഭക്ഷണപ്രിയ ആണ് പക്ഷേ അളവ് കുറവായിരിക്കും കഴിക്കുന്നതിന്റെ എന്ന് മാത്രം. ഇഷ്ടമുള്ളത് എന്തും ടേസ്റ്റ് ചെയ്തു നോക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ക്വാണ്ടിറ്റി കുറവാണെങ്കിലും എല്ലാം തന്നെ കഴിച്ചു നോക്കുന്നയാളാണ്. അത് അന്നും അങ്ങനെ തന്നെയായിരുന്നു ഇപ്പോഴും അങ്ങനെ തന്നെ. 

 

ADVERTISEMENT

സദ്യയാണ് ഏറെ പ്രിയം

Image Credit: Instagram-Miya

 

സദ്യയാണ് മിയയ്ക്ക് ഏറ്റവും ഇഷ്ടം. സാമ്പാറും അവിയലും കൂട്ടുകറിയും തോരനും അച്ചാറും എല്ലാം കൂട്ടി നല്ലൊരു ഒരു സദ്യ കഴിക്കുക, ഏറ്റവും ഒടുവിൽ പായസം കൂടിയാകുമ്പോൾ മനസ്സ് നിറയും എന്നും മിയ പറയുന്നു. സദ്യ കഴിഞ്ഞാൽ പിന്നെ കപ്പ ബിരിയാണിയോടാണ് പ്രിയം കൂടുതൽ.

 

അതുപോലെ നമ്മുടെ എല്ലാ നാടൻ ഭക്ഷണങ്ങളും തനിക്ക് ഇഷ്ടമാണെന്നും മിയ പറയുന്നു. എല്ലാത്തരം ഭക്ഷണങ്ങളും ടേസ്റ്റ് ചെയ്തു നോക്കുമെങ്കിലും വലിയ അളവിൽ അങ്ങനെ കഴിക്കുന്നയാളല്ല മിയ. യാത്ര പോകുമ്പോഴും മറ്റും ആ സ്ഥലങ്ങളിലെ വെറൈറ്റി ഫൂഡുകൾ പരീക്ഷിക്കാറുണ്ട്. എല്ലാം ടേസ്റ്റ് ചെയ്തു നോക്കും എന്ന് മാത്രം.

 

ഏറ്റവും അധികം കാണുന്നത് പാചക വിഡിയോകൾ

 

പാചകം ചെയ്യാൻ ഇഷ്ടമാണ് എങ്കിലും പാചകത്തേക്കാൾ കൂടുതൽ ഫുഡ് റിലേറ്റഡായിട്ടുള്ള വിഡിയോകൾ അധികവും ഞാൻ കാണാറുണ്ട്. അതൊക്കെ കാണുന്നതും ഒരു സംതൃപ്തി നൽകുന്ന കാര്യമാണ് എന്ന് പറയാം. സിംപിൾ ആയിട്ടുള്ള നല്ല റെസിപ്പികൾ കണ്ടാൽ അത് സേവ് ചെയ്തു വയ്ക്കും. പിന്നീട് എപ്പോഴെങ്കിലും ഉണ്ടാക്കി നോക്കാമല്ലോ എന്നു കരുതി. 

 

ഒരുപാട് ബുദ്ധിമുട്ടുള്ളതൊന്നുമായിരിക്കില്ല ,നമ്മുടെ വീട്ടിലുള്ള ചേരുവകൾ ഒക്കെ ചേർത്ത് ഉണ്ടാക്കാവുന്ന ചെറിയ െറസിപ്പികൾ ഒക്കെയായിരിക്കും അത്. പിന്നെ വീട്ടിൽ അതൊക്കെ പരീക്ഷിച്ചു നോക്കാറുമുണ്ട്. എന്നും പാചകം ചെയ്യില്ല ഇടയ്ക്ക് മാത്രമാണ് ചെയ്യാറുള്ളത്. പക്ഷേ ഇടയ്ക്ക് ചെയ്യാറുള്ള എന്റെ പാചകം രുചിയുള്ളതാണെന്ന് വീട്ടുകാർ പറയാറുണ്ട്. അത് സന്തോഷമുള്ള കാര്യമാണ്. 

 

മകൻ ലൂക്കയ്ക്ക് വേണ്ടിയിട്ടാണ് പ്രധാനമായും പാചകം ചെയ്യാറുള്ളതെന്ന് മിയ. അവനു കഴിക്കാനുള്ളതെല്ലാം പാകം ചെയ്യുന്നത് താൻ തന്നെയാണെന്നും അതാണ് തനിക്ക് ഇഷ്ടമെന്നും. ഞാൻ ഉണ്ടാക്കി കൊടുക്കുന്നത് അത്യാവശ്യം എല്ലാം തന്നെ മോൻ കഴിക്കാറുണ്ട്. ഓട്സും ഫ്രൂട്ട്സും ഡേയ്റ്റ്സും എല്ലാം ചേർത്ത് ഞാൻ ഉണ്ടാക്കുന്ന ഒരു ചെറിയ ഡിഷ് അവന് വലിയ ഇഷ്ടമാണ്. അതുപോലെ ടൊമാറ്റോ റൈസും. അവൻ നല്ലതുപോലെ കഴിക്കുക ഈ രണ്ടു ഡിഷുമാണ് കൂടുതലായും ഉണ്ടാക്കി കൊടുക്കാറുള്ളതും അവന് ഏറെ ഇഷ്ടമുള്ളതും ഇതു തന്നെ. 

English Summary: Actress Miya George About her Favorite Food