കോക്ക്ടെയിലിനും സ്മൂത്തിയ്ക്കും ജ്യൂസിനും മറ്റും ഐസ് പൊടിച്ച് ഇടാന്‍ കഷപ്പെട്ടിട്ടുണ്ടോ? പാനീയങ്ങള്‍ക്ക് വളരെപ്പെട്ടെന്ന് തന്നെ തണുപ്പ് കിട്ടാന്‍ ഐസ് ക്യൂബിനേക്കാള്‍ നല്ലത് പൊടിച്ച ഐസാണ്. എന്നാല്‍ ഐസ് പൊടിച്ചെടുക്കുക എന്നത് അല്‍പ്പം പാടുള്ള കാര്യമാണ്. എങ്ങനെ എളുപ്പത്തില്‍ ഐസ് പൊടിച്ചെടുക്കാം എന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോക്ക്ടെയിലിനും സ്മൂത്തിയ്ക്കും ജ്യൂസിനും മറ്റും ഐസ് പൊടിച്ച് ഇടാന്‍ കഷപ്പെട്ടിട്ടുണ്ടോ? പാനീയങ്ങള്‍ക്ക് വളരെപ്പെട്ടെന്ന് തന്നെ തണുപ്പ് കിട്ടാന്‍ ഐസ് ക്യൂബിനേക്കാള്‍ നല്ലത് പൊടിച്ച ഐസാണ്. എന്നാല്‍ ഐസ് പൊടിച്ചെടുക്കുക എന്നത് അല്‍പ്പം പാടുള്ള കാര്യമാണ്. എങ്ങനെ എളുപ്പത്തില്‍ ഐസ് പൊടിച്ചെടുക്കാം എന്ന് നോക്കിയാലോ?

ADVERTISEMENT

ചപ്പാത്തിവടിയും ടവ്വലും ഉപയോഗിച്ച്

നല്ല ദേഷ്യത്തില്‍ ഒക്കെ ഇരിക്കുമ്പോള്‍ ചെയ്യാന്‍ പറ്റുന്ന പരിപാടിയാണിത്‌! ഇതിനായി ഒരു ടവ്വലും കുറച്ച് ഐസും ഒരു ചപ്പാത്തിവടിയും മാത്രമേ ആവശ്യമുള്ളു. ടവ്വലിന്‍റെ മധ്യത്തിൽ ഐസ് ക്യൂബുകൾ വച്ച്, പകുതിയായി മടക്കുക.എല്ലാ ഭാഗത്തേക്കും എത്തുന്ന രീതിയില്‍ നന്നായി അടിക്കുക. ഇങ്ങനെ അടിക്കുമ്പോള്‍ ഐസ് വല്ലാതെ പൊടിഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. അടിച്ചു കഴിഞ്ഞ ശേഷം, ഒരു പാത്രത്തിലേക്ക് ഇട്ട് ഈ ഐസ് നന്നായി കുലുക്കുക

ADVERTISEMENT

പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച്

ഒരു ബാഗ് ഐസ് എടുത്ത് 30 സെക്കൻഡ് ചെറുചൂടുള്ള വെള്ളത്തിൽ വയ്ക്കുക. താപനില വ്യത്യാസം മൂലം ഐസ് പെട്ടെന്ന് പൊട്ടാൻ ഇത് സഹായിക്കും. ഈ ഐസ് ബാഗ് ഒരു പരന്ന പ്രതലത്തിൽ വയ്ക്കുക. ഇതിനു മുകളില്‍ ഒരു ടവ്വല്‍ വിരിച്ച ശേഷം, ചപ്പാത്തി വടി കൊണ്ട് നന്നായി അടിക്കുക. എല്ലാ ഭാഗത്തും ഒരുപോലെ അടിക്കണം.ടവ്വലില്‍ മാത്രം വച്ച് അടിക്കുമ്പോള്‍, ഐസ് വെള്ളമായി പുറത്തേക്ക് വന്നു വൃത്തികേടാകാന്‍ സാധ്യതയുണ്ട്, എന്നാല്‍ പ്ലാസ്റ്റിക് ബാഗ് ഉപയോഗിക്കുമ്പോള്‍ ഈ പ്രശ്നം ഉണ്ടാവില്ല.   

ADVERTISEMENT

ബ്ലെൻഡറിൽ പൊടിക്കാം

അടിച്ചു പൊട്ടിക്കാന്‍ അത്ര താല്പര്യം പോര എന്നുണ്ടെങ്കില്‍ സാധാരണ ചെയ്യുന്നത് പോലെ ബ്ലെന്‍ഡറില്‍ ഇട്ടു പൊടിക്കാം. ഇതിനായി ഐസ് ക്യൂബുകള്‍ ആദ്യം ബ്ലെന്‍ഡറില്‍ ഇട്ട ശേഷം, ഐസിന് മുകളില്‍ വരുന്ന രീതിയില്‍ വെള്ളം ഒഴിക്കുക. ബ്ലെന്‍ഡര്‍ ഓണ്‍ ആക്കുക, ഒരു മിനിറ്റ് നേരം കഴിഞ്ഞ് ബ്ലെന്‍ഡര്‍ കയ്യില്‍ എടുത്ത് നന്നായി കുലുക്കുക. പൊടിഞ്ഞ ഐസ് ബ്ലെന്‍ഡറില്‍ നിന്നും പുറത്തെടുത്ത് അരിച്ചെടുത്ത് ഉപയോഗിക്കാം.

English Summary: Quick and Easy Crushed Ice