തൊലി ചെത്തി കഷ്ണങ്ങളായി മുറിച്ചുവച്ചാൽ വളരെ പെട്ടെന്ന് ചീത്തയായി പോകുന്ന ഒരു പഴമാണ് പപ്പായ. നമ്മുടെ നാട്ടിൽ സുലഭമായ ഈ പഴത്തിനു ശരീരത്തിന് വേണ്ട ധാരാളം പോഷകങ്ങൾ നല്കാൻ കഴിയും. വിറ്റാമിൻ എ, പ്രോട്ടീൻ, കാൽസ്യം, ഫൈബർ, മിനറൽസ് തുടങ്ങി ധാരാളം ഘടകങ്ങൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടായിരിക്കണം 'വണ്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊലി ചെത്തി കഷ്ണങ്ങളായി മുറിച്ചുവച്ചാൽ വളരെ പെട്ടെന്ന് ചീത്തയായി പോകുന്ന ഒരു പഴമാണ് പപ്പായ. നമ്മുടെ നാട്ടിൽ സുലഭമായ ഈ പഴത്തിനു ശരീരത്തിന് വേണ്ട ധാരാളം പോഷകങ്ങൾ നല്കാൻ കഴിയും. വിറ്റാമിൻ എ, പ്രോട്ടീൻ, കാൽസ്യം, ഫൈബർ, മിനറൽസ് തുടങ്ങി ധാരാളം ഘടകങ്ങൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടായിരിക്കണം 'വണ്ടർ ഫ്രൂട്ട്' എന്നൊരു പേര് കൂടി ഇതിനുണ്ട്. എന്നാൽ പപ്പായയുടെ പ്രധാന ന്യൂനത, പഴുത്താൽ എളുപ്പം ചീത്തയായി പോകും എന്നതാണ്. മറ്റുപഴങ്ങളെ പോലെ കുറച്ചു ദിവസം സൂക്ഷിച്ചു വയ്ക്കാൻ കഴിയില്ല എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ചീത്തപ്പേര്.  എന്നാൽ ഇനി അങ്ങനെയൊരു കാര്യമോർത്തു വിഷമിക്കണ്ട. ഈ വിദ്യകൾ പരീക്ഷിച്ചാൽ മതി. പപ്പായ ദിവസങ്ങളോളം ഫ്രഷായി ഇരിക്കും. 

ADVERTISEMENT

ഫ്രിജിൽ വെയ്ക്കാം, ആയുസ് കൂട്ടാം 

പഴുത്ത പപ്പായ ദിവസങ്ങളോളം ഫ്രഷ് ആയിരിക്കാൻ ഫ്രിജിൽ സൂക്ഷിച്ചാൽ മതിയാകും. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം. ഒരു ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞു, പോളിത്തീൻ ബാഗിലാക്കി വേണം ഫ്രിജിൽ വയ്ക്കാൻ. ഇങ്ങനെ വച്ചാൽ കുറച്ചധികം ദിവസം പപ്പായ പഴുത്തു പോകാതെയും, ചീത്തയാകാതെയുമിരിക്കും. 

ADVERTISEMENT

പേപ്പറിൽ പൊതിയാം 

പപ്പായയുടെ മുറിച്ചെടുത്ത ഭാഗം പേപ്പറിൽ പൊതിഞ്ഞു ഫ്രിജിൽ വച്ചാൽ രണ്ടു മുതൽ മൂന്നു ദിവസം വരെ പപ്പായ കേടുകൂടാതെയിരിക്കും. പഴുക്കാത്ത പപ്പായ ഇതുപോലെ പേപ്പറിൽ പൊതിഞ്ഞു അടുക്കളയിൽ വച്ചാൽ പഴുത്തു പാകമായി കിട്ടാനും ഈ വിദ്യ പ്രയോഗിച്ചാൽ മതിയാകും. 

ADVERTISEMENT

മുറിച്ചു വയ്ക്കുമ്പോൾ 

പപ്പായ മുറിച്ചു വയ്ക്കുമ്പോൾ മുകളിൽ പ്ലാസ്റ്റിക് പേപ്പർ കൊണ്ട് നല്ലതു പോലെ പൊതിഞ്ഞു ഫ്രിജിൽ വെയ്ക്കണം. ഇങ്ങനെ ചെയ്യുന്നത്, പപ്പായ കേടാകാതെയിരിക്കാൻ സഹായിക്കും. 

വായുകടക്കാത്ത പാത്രങ്ങൾ 

തൊലി ചെത്തിയതിനു ശേഷം കുരുവും ഭക്ഷ്യ യോഗ്യമല്ലാത്തവയും കളഞ്ഞു ചെറിയ കഷ്ണങ്ങളായി മുറിച്ച പപ്പായ, വായു കടക്കാത്ത പാത്രങ്ങളിലാക്കി ഫ്രിജിൽ വെയ്ക്കാം. ഇങ്ങനെ ചെയ്താൽ ദിവസങ്ങളോളം പപ്പായ കേടുകൂടാതെയിരിക്കും.

സിപ് ലോക് പ്ലാസ്റ്റിക് ബാഗ്

പപ്പായ കേടുകൂടാതെയിരിക്കാൻ ഉടനടി ഒരു മാർഗമെന്തെന്നു തേടുന്നവർക്ക് മുറിച്ചു കഷ്ണങ്ങളാക്കി സിപ് ലോക്ക് ബാഗുകളിലാക്കി ഫ്രിജിൽ വയ്ക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി പിന്നീട് എടുക്കുമ്പോൾ പപ്പായ ഫ്രഷ് ആയിരിക്കും.

English Summary: Easy Hacks to Keep Your Papaya Fresh Longer