നൂറ്റാണ്ടുകളായി ഇന്ത്യന്‍ പാചകത്തിന്‍റെ മാന്ത്രികക്കൂട്ടുകളില്‍ ഒന്നാണ് മഞ്ഞള്‍. മഞ്ഞളിന്‍റെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ട കുർക്കുമിനും വൈറ്റമിൻ സി, വൈറ്റമിൻ ഇ, വൈറ്റമിൻ കെ തുടങ്ങിയവയും പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കളുമെല്ലാം മഞ്ഞളിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൂറ്റാണ്ടുകളായി ഇന്ത്യന്‍ പാചകത്തിന്‍റെ മാന്ത്രികക്കൂട്ടുകളില്‍ ഒന്നാണ് മഞ്ഞള്‍. മഞ്ഞളിന്‍റെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ട കുർക്കുമിനും വൈറ്റമിൻ സി, വൈറ്റമിൻ ഇ, വൈറ്റമിൻ കെ തുടങ്ങിയവയും പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കളുമെല്ലാം മഞ്ഞളിലെ പ്രധാന പോഷകഘടകങ്ങളാണ്. ചര്‍മസൗന്ദര്യത്തിനും രോഗപ്രതിരോധത്തിനും വേണ്ടി പുരാതനകാലം മുതല്‍ക്കേ മഞ്ഞള്‍ ഉപയോഗിച്ചുവരുന്നു. ഇതിന്‍റെ ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളും പ്രസിദ്ധമാണ്. 

ഇത്രയേറെ ഗുണങ്ങളുള്ള മഞ്ഞള്‍ ആരോഗ്യകരമായ ഒരു ജീവിതശൈലിയുടെ ഭാഗമാക്കാന്‍ പരീക്ഷിച്ചു നോക്കാവുന്ന ഒരു കാര്യമാണ് മഞ്ഞള്‍ച്ചായ. ദിവസവും രാവിലെ എഴുന്നേറ്റു വരുമ്പോള്‍ത്തന്നെ കാപ്പി കുടിക്കുന്നതിനു പകരം ഈ സ്പെഷ്യല്‍ ചായ കുടിച്ചാല്‍ അത് ശരീരത്തിന്‌ ഒരുപാട് ഗുണം ചെയ്യും.

ADVERTISEMENT

∙എങ്ങനെ ഉണ്ടാക്കാം?

ഓരോ ആളുകളുടെയും താല്‍പര്യവും രുചിയും അനുസരിച്ച് പല രീതികളില്‍ ഈ ചായ ഉണ്ടാക്കാം. മഞ്ഞൾ, നാരങ്ങാനീര്, തേൻ എന്നിവ ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കാം. അല്ലെങ്കില്‍ മഞ്ഞള്‍, പാല്‍, ഒരു നുള്ള് കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് കുടിക്കാം. അതുമല്ലെങ്കില്‍, ഇഞ്ചി ചതച്ചിട്ട ചെറുചൂടുവെള്ളത്തില്‍ അല്‍പ്പം തേനും മഞ്ഞളും ചേര്‍ത്ത് കുടിക്കാം.

ADVERTISEMENT

∙ മഞ്ഞള്‍ച്ചായയുടെ ഗുണങ്ങള്‍

അണുബാധ ഭേദമാക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു 

ADVERTISEMENT

ആന്‍റി ഇന്‍ഫ്ലമേറ്ററി ആയതിനാല്‍, ശരീരത്തിലെ നീര്‍വീക്കം കുറയ്ക്കാന്‍ സഹായിക്കും 

കോശങ്ങളുടെ കേടുപാടുകൾ തടയാനും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും കഴിയുന്ന ശക്തമായ ആന്റിഓക്‌സിഡന്‍റ് കൂടിയാണ് കുർക്കുമിൻ.

ദിവസവും മഞ്ഞള്‍ചായ കുടിക്കുന്നത് പിത്തരസത്തിന്‍റെ ഉൽപാദനം ഉത്തേജിപ്പിക്കാൻ സഹായിക്കും. ഇത് ദഹനക്കേട്, വയറു വീർക്കൽ എന്നിവ കുറയ്ക്കാന്‍ സഹായിക്കും. 

തലച്ചോറിന്‍റെ ആരോഗ്യത്തെ സഹായിക്കുന്ന ന്യൂറോ പ്രൊട്ടക്റ്റീവ് ഗുണങ്ങളും മഞ്ഞള്‍ച്ചായയ്ക്കുണ്ട്.കൂടാതെ, കൊളസ്ട്രോളിന്‍റെ അളവ് നിയന്ത്രിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

English Summary: Health benefits of Turmeric tea