ചപ്പാത്തിയും മുട്ടകറിയുമൊക്കെ നമ്മുടെ പ്രിയപ്പെട്ട വിഭവങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ്. മാവ് കുഴച്ചു പരത്തി ചുട്ടെടുക്കുമ്പോൾ ചില സമയങ്ങളിലെ ചപ്പാത്തിയ്ക്കു ഒട്ടും തന്നെയും മാർദ്ദവം ഉണ്ടായെന്നു വരില്ല. അങ്ങനെ വരുമ്പോൾ കഴിക്കാൻ മടി തോന്നുക സ്വാഭാവികം. കാലത്തുണ്ടാക്കുന്ന ചപ്പാത്തി വൈകുന്നേരം കഴിക്കാൻ

ചപ്പാത്തിയും മുട്ടകറിയുമൊക്കെ നമ്മുടെ പ്രിയപ്പെട്ട വിഭവങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ്. മാവ് കുഴച്ചു പരത്തി ചുട്ടെടുക്കുമ്പോൾ ചില സമയങ്ങളിലെ ചപ്പാത്തിയ്ക്കു ഒട്ടും തന്നെയും മാർദ്ദവം ഉണ്ടായെന്നു വരില്ല. അങ്ങനെ വരുമ്പോൾ കഴിക്കാൻ മടി തോന്നുക സ്വാഭാവികം. കാലത്തുണ്ടാക്കുന്ന ചപ്പാത്തി വൈകുന്നേരം കഴിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചപ്പാത്തിയും മുട്ടകറിയുമൊക്കെ നമ്മുടെ പ്രിയപ്പെട്ട വിഭവങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ്. മാവ് കുഴച്ചു പരത്തി ചുട്ടെടുക്കുമ്പോൾ ചില സമയങ്ങളിലെ ചപ്പാത്തിയ്ക്കു ഒട്ടും തന്നെയും മാർദ്ദവം ഉണ്ടായെന്നു വരില്ല. അങ്ങനെ വരുമ്പോൾ കഴിക്കാൻ മടി തോന്നുക സ്വാഭാവികം. കാലത്തുണ്ടാക്കുന്ന ചപ്പാത്തി വൈകുന്നേരം കഴിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചപ്പാത്തിയും മുട്ടകറിയുമൊക്കെ നമ്മുടെ പ്രിയപ്പെട്ട വിഭവങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ്. മാവ് കുഴച്ചു പരത്തി ചുട്ടെടുക്കുമ്പോൾ ചില സമയങ്ങളിലെ ചപ്പാത്തിയ്ക്കു ഒട്ടും തന്നെയും മാർദ്ദവം ഉണ്ടായെന്നു വരില്ല. അങ്ങനെ വരുമ്പോൾ കഴിക്കാൻ മടി തോന്നുക സ്വാഭാവികം. കാലത്തുണ്ടാക്കുന്ന ചപ്പാത്തി വൈകുന്നേരം കഴിക്കാൻ എടുത്താലും നല്ല സോഫ്റ്റ് ആയി തന്നെ കിട്ടണമെങ്കിൽ ചില വഴികളുണ്ട്. ചപ്പാത്തിയുണ്ടാക്കുമ്പോൾ ഇനി പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ നല്ല മാർദ്ദവമുള്ള ചപ്പാത്തി ഉണ്ടാക്കി എല്ലാവരെയും അതിശയിപ്പിക്കാം.

 

ADVERTISEMENT

മാവ് കുഴയ്ക്കാം ചെറുചൂട് വെള്ളത്തിൽ 

 

ചപ്പാത്തിയ്ക്ക് വേണ്ട ഗോതമ്പു പൊടി കുഴച്ച് എടുക്കുമ്പോൾ ചിലരെങ്കിലും പച്ചവെള്ളമായിരിക്കും ഉപയോഗിക്കുന്നത്. എന്നാൽ ഇനി അങ്ങനെ ചെയ്യരുത്. ചെറു ചൂട് വെള്ളം ഒഴിച്ച് വേണം മാവ് കുഴച്ചെടുക്കാൻ. വെള്ളം കൂടി പോകാതെയിരിക്കാനും ശ്രദ്ധിക്കണം. നല്ലതു പോലെ കുഴച്ചതിനു ശേഷം മാവ് അഞ്ച് മിനിറ്റ് നേരം അടച്ചു വെയ്ക്കണം. ഇങ്ങനെ ചെയ്തതിനു ശേഷം മാവ് ചെറുഉരുളകളാക്കി എടുത്തു പരത്തിയെടുക്കാം. ചപ്പാത്തി നല്ലപോലെ സോഫ്റ്റ് ആയി കിട്ടും.

 

ADVERTISEMENT

എണ്ണ അല്ലെങ്കിൽ നെയ്യ് ചേർക്കാം ചെറു ചൂടോടെ 

 

മാവ് കുഴയ്ക്കുമ്പോൾ എണ്ണയോ നെയ്യോ ചേർക്കാറുണ്ട്. അങ്ങനെ ചെയ്യുമ്പോൾ ചെറുതായൊന്നു ചൂടാക്കിയതിനു ശേഷം ചേർത്തുകൊടുക്കാൻ ശ്രദ്ധിക്കണം. ഒരു ടേബിൾ സ്പൂൺ എണ്ണയോ നെയ്യോ മാത്രം ചൂടാക്കി മാവിലൊഴിച്ചതിനു ശേഷം നല്ലതുപോലെ കുഴച്ചെടുക്കണം. ചെറുചൂടുവെള്ളം കുറച്ചു കുറച്ചു ഒഴിച്ച് കൊടുത്ത് വേണം ഗോതമ്പു പൊടി കുഴക്കേണ്ടത്. നന്നായി കുഴച്ച മാവിന് മുകളിൽ എണ്ണ  തടവി കൊടുത്തതിനു ശേഷം കുറച്ചു സമയം അടച്ചു വെയ്ക്കാൻ മറക്കരുത്.

 

ADVERTISEMENT

സമയം കുറവാണോ, ഈ വഴി പരീക്ഷിക്കാം 

 

ചപ്പാത്തി വളരെ പെട്ടെന്ന് തയാറാക്കുമ്പോൾ ചിലപ്പോൾ നല്ലതുപോലെ പൊങ്ങിവരുകയില്ലെന്നു മാത്രമല്ല, ഒട്ടും തന്നെയും മാർദ്ദവം ഉണ്ടായെന്നും വരികയില്ല. അങ്ങനെ വേഗം പരത്തിയുണ്ടാക്കണമെന്നുണ്ടെങ്കിൽ  ഇനി പറയുന്നത് പോലെ ചെയ്താൽ മതി. കുഴച്ച മാവിന് ഒരു മസ്ലിൻ തുണി നനച്ചിടാം. അങ്ങനെ ചെയ്യുമ്പോൾ തുണിയിൽ കൂടുതൽ വെള്ളമില്ലാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു ചെറു നനവ് മാത്രം മതിയാകും. മാവ് ഈ നനഞ്ഞ തുണി ഉപയോഗിച്ച് പത്തു മിനിറ്റ് നേരം മൂടി വെച്ചതിനു ശേഷം ചപ്പാത്തി തയാറാക്കാം.

 

മുട്ട ചേർക്കാം രുചികരമാകും ചപ്പാത്തി 

 

ചപ്പാത്തി നന്നായി പൊങ്ങി വരാൻ മാവ് കുഴയ്ക്കുന്നതിനൊപ്പം മുട്ട കൂടി ചേർത്താൽ മതിയാകും. അങ്ങനെ ചേർക്കുമ്പോൾ നേരിട്ട് ചേർക്കാതെ ഇനി പറയുന്ന രീതി പിന്തുടരണം. ഒരു മുട്ടയുടെ വെള്ള മാത്രം ഒരു ബൗളിൽ എടുത്ത് അതിലേയ്ക്ക് രണ്ടു തുള്ളി നാരങ്ങാനീര് ചേർത്ത് നന്നായി പതപ്പിക്കുക. ശേഷം അതിൽ നിന്നും ഒരു ടേബിൾ സ്പൂൺ എടുത്ത് ഗോതമ്പു പൊടിയ്‌ക്കൊപ്പം ചേർത്ത് കുഴച്ചെടുക്കാം. നല്ല മാർദ്ദവമുള്ള ചപ്പാത്തി ചുട്ടെടുക്കാൻ ഈ വഴി പരീക്ഷിച്ചാൽ മതി.

 

തൈര് ചേർക്കാം 

 

മുട്ട ചേർക്കാൻ താല്പര്യമില്ലാത്തവരുണ്ടെങ്കിൽ അവർക്കു ഗോതമ്പു പൊടിയ്ക്കൊപ്പം തൈര് കൂടി ചേർക്കാം. പുളി ഒട്ടുമില്ലാത്ത തൈരാണ്‌ ഗോതമ്പ് മാവിനൊപ്പം ചേർക്കേണ്ടത്. ചപ്പാത്തി നന്നായി പൊങ്ങാനും മാർദവത്തോടെയിരിക്കാനും തൈര് സഹായിക്കും. രണ്ടു ടേബിൾ സ്പൂൺ തൈരാണ്‌ തരികളേതുമില്ലാത്ത പൊടിയ്‌ക്കൊപ്പം ചേർക്കേണ്ടത്. ഫ്രിജിൽ നിന്നുമെടുത്ത ഉടനെ ചേർക്കാതെ, സാധാരണ ഊഷ്മാവിൽ എത്തിയതിനു ശേഷം മാത്രം ചേർക്കാൻ ശ്രദ്ധിക്കണം. 

 

ബേക്കിങ് സോഡ ഒരു നുള്ള് മതി

 

ബ്രെഡുകൾക്കു ഇത്രയും സോഫ്റ്റ്നസ് നൽകുന്നതിന് പിന്നിൽ  ബേക്കിങ് സോഡയ്ക്കുള്ള പങ്ക് ചെറുതല്ല. മാവ് കുഴയ്ക്കുന്നതിനു മുൻപ് തന്നെ ഒരു നുള്ള് ബേക്കിങ് സോഡ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. അതിനുശേഷം ചൂട് പാലോ ചെറു ചൂട് വെള്ളമോ ഒഴിച്ച് പൊടി കുഴയ്ക്കാവുന്നതാണ്.നന്നായി കുഴച്ചെടുത്ത മാവ് പത്ത് മുതൽ പതിനഞ്ചു മിനിറ്റ് വരെ മൂടി വെയ്ക്കണം. അതിനു ശേഷം ഒന്നോ രണ്ടോ മിനിറ്റുകൂടി കുഴച്ചതിനു ശേഷം പരത്തിയെടുക്കാം. ഈ ചപ്പാത്തി അലൂമിനിയം ഫോയിലിൽ പൊതിഞ്ഞു സൂക്ഷിച്ചാൽ വൈകുന്നേരം വരെ നല്ല ഫ്രഷ് ആയും സോഫ്റ്റായുമിരിക്കും.

 

ചെറുതായി അമർത്തികൊടുക്കാം 

 

ചപ്പാത്തിയുണ്ടാക്കുമ്പോൾ ഒരു തുണി ഉപയോഗിച്ച്  മുകൾഭാഗത്ത് ചെറിയ രീതിയിൽ അമർത്തി കൊടുത്താൽ നല്ലതുപോലെ പൊങ്ങി വരും. ഈ രീതിയും പരീക്ഷിക്കാവുന്നതാണ്. 

English Summary: Secrets To Make Super Soft Chapatis At Home