മീൻ കറി ഭക്ഷണപ്രേമികൾക്ക് ഇഷ്ടമാണെങ്കിലും മുളകിട്ടതിനോടാണ് താൽപര്യം കൂടുതലും. മത്തിയും അയലയുമൊക്കെയുണ്ടെങ്കിലും ഇത്തവണ ചൂരമുളകരച്ച് കറിവച്ചാലോ? ചൂടുചോറിനൊപ്പം നല്ല എരിവും പുളിയും ഒരുമിക്കുന്ന കറിയുണ്ടെങ്കിൽ പിന്നെ മറ്റൊന്നും വേണ്ട. തലേന്ന് വച്ച് പിറ്റേദിവസം എടുക്കുകയാണെങ്കിൽ രുചിയേറും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീൻ കറി ഭക്ഷണപ്രേമികൾക്ക് ഇഷ്ടമാണെങ്കിലും മുളകിട്ടതിനോടാണ് താൽപര്യം കൂടുതലും. മത്തിയും അയലയുമൊക്കെയുണ്ടെങ്കിലും ഇത്തവണ ചൂരമുളകരച്ച് കറിവച്ചാലോ? ചൂടുചോറിനൊപ്പം നല്ല എരിവും പുളിയും ഒരുമിക്കുന്ന കറിയുണ്ടെങ്കിൽ പിന്നെ മറ്റൊന്നും വേണ്ട. തലേന്ന് വച്ച് പിറ്റേദിവസം എടുക്കുകയാണെങ്കിൽ രുചിയേറും. കിടുക്കൻ മുളകരച്ച മീൻകറി വയ്ക്കാം. എങ്ങനെയെന്ന് നോക്കാം. 

ചൂര മീൻ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി എടുക്കണം. അതിലേക്ക് ഇത്തിരി കുരുമുളക് ചതച്ചതും ഉപ്പും ചേർത്ത് പുരട്ടി വയ്ക്കാം. മൺച്ചട്ടി വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ചേർക്കാം. അതിലേക്ക് കാൽ ടേബിൾ സ്പൂൺ കടുകും കാൽ സ്പൂൺ ഉലുവയും ചേർക്കണം. ശേഷം ചതച്ചെടുത്ത ഒരുപിടി ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കാം. അതിലേക്ക് ആവശ്യത്തിനുള്ള കശ്മീരി മുളക്പൊടിയും മല്ലിപൊടിയും മഞ്ഞപൊടിയും ചേർത്ത് നന്നായി വഴറ്റാം. കുതിർത്തു വച്ച കുടുംപുളിയും വെള്ളവും ചേർത്ത് വഴറ്റാം. എണ്ണ തെളിയുന്നിടം വരെ നന്നായി വഴറ്റണം. കരിഞ്ഞുപോകാതെ നോക്കണം. 

ADVERTISEMENT

അതിലേക്ക് ചെറുചൂടുവെള്ളവും ഒഴിക്കാം. മീൻകറിയുടെ പരിവത്തിന് വെള്ളം ചേർക്കണം. ആവശ്യത്തിനുള്ള ഉപ്പും ചേർക്കാം. ഇനി അടച്ച് വയ്ക്കാം. നന്നായി തിളച്ചു വരുമ്പോൾ മീൻ കഷ്ണങ്ങൾ ഇട്ടുകൊടുത്ത് അടപ്പ് മൂടി വയ്ക്കാം. നല്ലോണം തിളച്ചു കഴിയുമ്പോൾ ഇത്തിരി കായപ്പൊടിയും വെളിച്ചെണ്ണയും ആവശ്യത്തിനുള്ള കറിവേപ്പിലയും ചേർക്കാം. 10 മിനിറ്റോളം വയ്ക്കാം. മുളകിട്ട ചൂരക്കറി റെഡി. വെളുത്തുള്ളിയും ഇഞ്ചിയും ചതച്ച് ചേർക്കുന്നതിനാൽ മീൻകറി നല്ലതായി കുറുകിവരും. വളരെ എളുപ്പത്തിൽ ഈ രുചിയൂറും മീൻകറി തയാറാക്കാം. ചോറിന് മാത്രമല്ല, അപ്പത്തിനും അടിപൊളിയാണിത്. ഇനി മീൻകറി ഇങ്ങനെ വച്ച് നോക്കൂ

English Summary:

Tuna Fish Curry Recipe