ഏത്തപ്പഴം ആർക്കാണ് ഇഷ്ടമില്ലാത്തത്? പഴം പൊരിയായും പുഴുങ്ങിയുമൊക്കെ മുന്നിലെത്തിയാൽ കഴിക്കാതെ വിടുന്നതെങ്ങനെ? മലയാളികൾക്ക് ഏത്തപ്പഴത്തിനോട് എക്കാലത്തും പ്രിയമേറെയാണ്. പല രീതിയിൽ, പല വിഭവങ്ങളിൽ കൂട്ടാകുന്ന ഏത്തപ്പഴം പൊരിച്ചു കഴിക്കുന്ന ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രിയതാരം ശ്രിന്ദ. നെയ്യുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏത്തപ്പഴം ആർക്കാണ് ഇഷ്ടമില്ലാത്തത്? പഴം പൊരിയായും പുഴുങ്ങിയുമൊക്കെ മുന്നിലെത്തിയാൽ കഴിക്കാതെ വിടുന്നതെങ്ങനെ? മലയാളികൾക്ക് ഏത്തപ്പഴത്തിനോട് എക്കാലത്തും പ്രിയമേറെയാണ്. പല രീതിയിൽ, പല വിഭവങ്ങളിൽ കൂട്ടാകുന്ന ഏത്തപ്പഴം പൊരിച്ചു കഴിക്കുന്ന ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രിയതാരം ശ്രിന്ദ. നെയ്യുടെ മേമ്പൊടിയിൽ മൊരിച്ചെടുക്കുന്ന പഴത്തിന്റെ രുചിയെ കുറിച്ച് ഏറെ വർണിക്കേണ്ട കാര്യമില്ലല്ലോ. എങ്ങനെയാണ് തയാറാക്കുന്നത് എന്ന വിഡിയോയും ശ്രിന്ദ പങ്കുവച്ചിട്ടുണ്ട്.

ചെറിയ കഷ്ണങ്ങളായി കനം കുറച്ചു മുറിച്ചെടുത്ത നന്നായി പഴുത്ത ഏത്തപ്പഴവും അൽപം നെയ്യും മാത്രം മതി ഈ വിഭവം തയാറാക്കാനായി എന്ന് വിഡിയോയിൽ നിന്നും വ്യക്തമാണ്. പാൻ നല്ലതുപോലെ ചൂടായി കഴിയുമ്പോൾ അതിലേയ്ക്ക് പഴം പൊരിക്കുന്നതിന് ആവശ്യമായ നെയ്യ് ഒഴിക്കുന്നു. തുടർന്ന് ചെറിയ കഷ്ണങ്ങളായി മുറിച്ച പഴം പാനിലേയ്ക്ക് വെച്ച് കൊടുക്കുന്നു. ഒരു ഭാഗം മൊരിഞ്ഞു കഴിയുമ്പോൾ മറിച്ചിട്ടു കൊടുക്കുന്നു. രണ്ടു ഭാഗവും പാകമായി കഴിയുമ്പോൾ പാനിൽ നിന്നും എടുത്തു മാറ്റാവുന്നതാണ്. തുടർന്ന് ചൂടോടെ ചായയ്‌ക്കൊപ്പം ഇത് കഴിക്കുന്നതും താരം പങ്കുവെച്ച വിഡിയോയിൽ കാണാവുന്നതാണ്. 

ADVERTISEMENT

പഴം നന്നായി പഴുത്തു കഴിയുമ്പോൾ പഴം പൊരിയായും ഇത്തരത്തിലുമൊക്കെ തയാറാക്കി കഴിക്കാറുണ്ടെങ്കിലും  ശ്രിന്ദ പങ്കുവച്ച വിഡിയോ കണ്ടപ്പോൾ നാവിൽ വെള്ളമൂറി എന്നാണ്  വിഡിയോയുടെ താഴെയുള്ള കമെന്റുകളിലേറെയും പറയുന്നത്. ചായയുടെ കൂടെയുള്ള സ്ഥിരം പലഹാരമാണിതെന്നും തയാറാക്കുന്നത് കണ്ടിട്ട് കൊതിയാകുന്നു എന്നുമൊക്കെയാണ് കൂടുതൽ പേരും എഴുതിയിരിക്കുന്നത്. കൊച്ചിക്കാരുടെ സ്ഥിരം വിഭവമാണ് ശ്രിന്ദ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഇനി പഴുത്തു പാകമായ പഴമുണ്ടെങ്കിൽ എല്ലാവർക്കും തന്നെ ഈ രീതിയും പരീക്ഷിക്കാവുന്നതാണ്.

English Summary:

Food News, actress srinda shares video by tasty banana Recipe