വളരെയേറെ ആരോഗ്യഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് കക്കിരിക്ക അഥവാ കുക്കുമ്പര്‍. വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയവയും ഉയര്‍ന്ന അളവില്‍ നാരുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതോടൊപ്പം, വിറ്റാമിൻ കെ, ആന്‍റി ഓക്‌സിഡന്റുകൾ, മസ്തിഷ്ക ആരോഗ്യത്തിന്‌ വലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെയേറെ ആരോഗ്യഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് കക്കിരിക്ക അഥവാ കുക്കുമ്പര്‍. വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയവയും ഉയര്‍ന്ന അളവില്‍ നാരുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതോടൊപ്പം, വിറ്റാമിൻ കെ, ആന്‍റി ഓക്‌സിഡന്റുകൾ, മസ്തിഷ്ക ആരോഗ്യത്തിന്‌ വലിയ പങ്കുവഹിക്കുന്ന ഫിസെറ്റിൻ എന്ന ആന്‍റി ഇൻഫ്ലമേറ്ററി ഫ്ലേവനോൾ എന്നിവയുടെ ഉയർന്ന സ്രോതസ്സ് കൂടിയാണ് ഇത്.

ദിവസവും കുക്കുമ്പര്‍ കഴിക്കുന്നത് മലബന്ധം അകറ്റാനും അൾസർ, നെഞ്ചെരിച്ചിൽ, ഗ്യാസ്ട്രൈറ്റിസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കും. കൂടാതെ, കിഡ്നിയില്‍ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യാനും ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നു. കൂടാതെ, ശരീരത്തിലെ വീക്കം കുറയ്ക്കാനും കാൻസർ കോശങ്ങളുടെ വളർച്ച തടയാനും ഇത് നല്ലതാണ് എന്ന് പഠനങ്ങള്‍ പറയുന്നു. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വളരെ നല്ലതാണ് കുക്കുമ്പര്‍. 

Image Credit: HandmadePictures/Shutterstock
ADVERTISEMENT

ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും കുക്കുമ്പര്‍ ദിവസവും കഴിക്കുന്നത് ആര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. പ്രത്യേക രുചിയൊന്നും ഇല്ലാത്തതിനാല്‍ ഇത് കഴിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ് താനും. നമ്മള്‍ സാധാരണയായി കറികളിലൊന്നും കുക്കുമ്പര്‍ ഇടുന്ന പതിവില്ല. എന്നാല്‍ ഈ പച്ചക്കറി ഉപയോഗിച്ച് വളരെ രുചികരമായ വിഭവങ്ങള്‍ പല സംസ്ഥാനങ്ങളിലുമുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള 'കക്‌ഡിച്ചാ കർദ' എന്ന ഒരു പ്രത്യേക വിഭവം കക്കിരിക്ക കൊണ്ടാണ് തയാറാക്കുന്നത്. വെറും പത്തു മിനിറ്റ് കൊണ്ട് തയാറാക്കാവുന്ന ഈ വിഭവം ഈയിടെ മഹിമ ദൂത് എന്ന വ്ളോഗര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. അധികം വൈകാതെ തന്നെ ഈ വിഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

വളരെ എളുപ്പത്തില്‍ ഈ വിഭവം ഉണ്ടാക്കിയെടുക്കാം. വിഡിയോയില്‍ ഇത് വിശദമായി കാണിക്കുന്നുണ്ട്. 

ADVERTISEMENT

കക്‌ഡിച്ചാ കർദ ഉണ്ടാക്കുന്ന വിധം

∙രണ്ടു കക്കിരിക്ക നന്നായി ഗ്രേറ്റ് ചെയ്തെടുക്കുക. എന്നിട്ട് അതിലെ വെള്ളം പിഴിഞ്ഞ് കളഞ്ഞ് മാറ്റിവയ്ക്കുക
∙ഒരു പാനില്‍ എണ്ണ ചൂടാക്കി, അതിലേക്ക് ഒരു ടീസ്പൂണ്‍ കടുക്, കാല്‍ ടീസ്പൂണ്‍ കായം എന്നിവ ഇട്ടു മിക്സ് ചെയ്യുക. ഇതിലേക്ക് അരിഞ്ഞ പച്ചമുളകും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും അര ടീസ്പൂണ്‍ ചുവന്ന മുളകുപൊടിയും ചേര്‍ക്കുക.
∙ഇതിലേക്ക് നേരത്തെ പിഴിഞ്ഞ് വെച്ച കക്കിരിക്ക ചേര്‍ത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ഒന്നു രണ്ടു മിനിറ്റ് വേവിക്കുക.
∙ഒരു ടേബിള്‍ സ്പൂണ്‍ കടലപ്പൊടി അര ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ ചാലിച്ച ശേഷം ഈ മിശ്രിതം പാനിലേക്ക് ചേര്‍ത്ത് നന്നായി എല്ലാം കൂടി കൂട്ടി യോജിപ്പിക്കുക. അല്‍പ്പം മല്ലിയില കൂടി ഇട്ട ശേഷം, രണ്ടു മിനിറ്റ് മൂടി വച്ച് വേവിക്കുക. അടുപ്പത്ത് നിന്നു ഇറക്കിവെച്ച ശേഷം, ചോറ് ചപ്പാത്തി എന്നിവയ്ക്കൊപ്പം രുചികരമായ ഈ വിഭവം ആസ്വദിക്കാവുന്നതാണ്.

English Summary:

Healthy Cucumber Recipes