ചെറുധാന്യങ്ങൾക്ക് ഇപ്പോൾ പ്രിയമേറെയാണ്. ഡയറ്റ് നോക്കുന്നവരും ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നവരുമൊക്കെ ചെറുധാന്യങ്ങൾ ശീലമാക്കി കഴിഞ്ഞു. പലതരത്തിലുള്ള മില്ലറ്റുകൾ വിപണിയിൽ ലഭ്യമാണ്. മിക്ക ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും ചെറുധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയാകും എന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുധാന്യങ്ങൾക്ക് ഇപ്പോൾ പ്രിയമേറെയാണ്. ഡയറ്റ് നോക്കുന്നവരും ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നവരുമൊക്കെ ചെറുധാന്യങ്ങൾ ശീലമാക്കി കഴിഞ്ഞു. പലതരത്തിലുള്ള മില്ലറ്റുകൾ വിപണിയിൽ ലഭ്യമാണ്. മിക്ക ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും ചെറുധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയാകും എന്നാണ് വിദഗ്ധാഭിപ്രായം. പ്രമേഹത്തെ ചെറുക്കാൻ മില്ലെറ്റുകൾക്ക് കഴിയുമോ? 

നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നുവേണ്ട മിക്ക പോഷകങ്ങളും അടങ്ങിയിട്ടുണ്ട് മില്ലെറ്റുകളിൽ. ഗ്ലൈസെമിക് ഇൻഡക്സിന്റെ നിരക്ക് വളരെ കുറവെന്നതു കൊണ്ടുതന്നെ വളരെ സാവധാനത്തിൽ മാത്രമേ ഇത് ദഹിക്കുകയുള്ളൂ. സ്വാഭാവികമായും ഗ്ളൂക്കോസ് വിഘടിക്കുന്നതും മന്ദഗതിയിലായിരിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കാതിരിക്കുകയും ചെയ്യും. മാത്രമല്ല, മില്ലെറ്റുകളിൽ കൂടുതലായി അടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയ സുഗമമാക്കുന്നതിനൊപ്പം കാർബോഹൈഡ്രേറ്റ് ആഗിരണം ചെയ്യുന്നത് സാവധാനത്തിലാക്കുകയും ചെയ്യുന്നു. ഇത് പ്രമേഹത്തെ ഒരു പരിധിവരെ പിടിച്ചു നിർത്താൻ സഹായിക്കും. മില്ലെറ്റുകൾ പ്രമേഹത്തെ പ്രതിരോധിക്കാൻ മാത്രമല്ല, ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശാരീരികാരോഗ്യത്തിനും അത്യുത്തമമാണ്. 

Photo Credit: :malerapaso/Istock
ADVERTISEMENT

തിന
 
ദഹനത്തെ സഹായിക്കുന്ന നാരുകളാൽ സമ്പന്നമാണ് തിനയെന്ന ചെറുധാന്യം. ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കി, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാതിരിക്കാൻ ഈ ധാന്യം സഹായിക്കും. മാത്രമല്ല, ഇതിന്റെ ഗ്ലൈസെമിക് ഇൻഡക്സിന്റെ നിരക്കു വളരെ കുറവായതു കൊണ്ടുതന്നെ പ്രമേഹത്താൽ ബുദ്ധിമുട്ടുന്നവർക്കു തിന ശീലമാക്കാവുന്നതാണ്. സാലഡുകളിലും സൂപ്പുകളിലും മാത്രമല്ലാതെ, അരിയ്ക്കു പകരമായി തിന ഉപയോഗിക്കാവുന്നതാണ്.

റാഗി
ഗ്ളൂട്ടൻ ഫ്രീ ആയിട്ടുള്ള ഒരു ധാന്യമാണ് റാഗി. അതുകൊണ്ടുതന്നെ പ്രമേഹരോഗികൾക്കു ഇതേറെ ഗുണം ചെയ്യും. മറ്റുള്ള ചെറുധാന്യങ്ങൾ പോലെ തന്നെ റാഗിയിലും ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നു കൂടാതെ പോളിഫെനോളുമുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവിനെ കുറയ്ക്കാനിത് സഹായിക്കുന്നു. റാഗി പൊടി ഉപയോഗിച്ച് റൊട്ടി, ദോശ, കഞ്ഞി, കുക്കീസ്, പാൻകേക്ക് മുതലായ തയാറാക്കാവുന്നതാണ്.

ADVERTISEMENT

ചാമ
കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന ധാന്യമാണ് ചാമ. പ്രമേഹ ബാധിതർക്ക് അനുയോജ്യമായ ചെറുധാന്യങ്ങളിൽ ഒന്നാണിത്. മേല്പറഞ്ഞ പോഷകങ്ങൾ കൂടാതെ ഇരുമ്പ്, ബി വിറ്റാമിനുകൾ എന്നിവയും ചാമയിലുണ്ട്. പലതരത്തിലുള്ള വിഭവങ്ങൾ ചാമ ഉപയോഗിച്ച് പാകം ചെയ്യാവുന്നതാണ്. അരിയ്ക്കു പകരമായും ഈ ചെറുധാന്യം ഉപയോഗിക്കാവുന്നതാണ്.

ബജ്‌റ
 
മേൽപറഞ്ഞ ധാന്യങ്ങൾ പോലെ തന്നെ വളരെ കുറഞ്ഞ തോതിലുള്ള ഗ്ലൈസെമിക് ഇൻഡക്സ് ആണ് ബജ്‌റയിലും. ഫൈബറും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഊർജം പ്രദാനം ചെയ്യുന്നതിനൊപ്പം  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. റൊട്ടി, ബ്രെഡ്, കഞ്ഞി തുടങ്ങിയ വിഭവങ്ങൾ തയാറാക്കാനായി ബജ്‌റ ഉപയോഗിക്കാവുന്നതാണ്.

ADVERTISEMENT

കവടപുല്ല്
പ്രമേഹം നിയന്ത്രിക്കണമെന്നുള്ളവർക്കു ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒരു ധാന്യമാണ് കവടപുല്ല്. ധാരാളം ഫൈബറും മഗ്നീഷ്യവും ഫോസ്ഫറസും പോലുള്ള മൂലകങ്ങളും ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു. കഞ്ഞി തയാറാക്കിയും പച്ചക്കറികൾക്കൊപ്പം ചേർത്തും മഫിൻസും ബ്രെഡും തയാറാക്കിയും കവടപുല്ല് ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്. 

English Summary:

Health Benefits of Millet