സ്വർണക്കരണ്ടിയുമായി ജനിച്ചവനാണെന്നു കേട്ടിട്ടുണ്ടാവും. എന്നാൽ സ്വർണം കലക്കിയ കട്ടൻചായ കുടിക്കാൻ കിട്ടിയാലോ? നമ്മുടെ നാട്ടിലും ചായകളുടെ ലോകത്ത് വമ്പൻ വെറൈറ്റികളും പരീക്ഷണങ്ങളും നടക്കുന്ന കാലമാണിത്. അതിൽത്തന്നെ സ്വർണത്തരികളുള്ള സുലൈമാനിയാണ് ഇപ്പോൾ താരം. ഫൈസിയോട് പണ്ട് ഉപ്പൂപ്പ പറഞ്ഞ മൊഹബത്ത് ചേർത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 കോഴിക്കോട്:  സ്വർണക്കരണ്ടിയുമായി ജനിച്ചവനാണെന്നു കേട്ടിട്ടുണ്ടാവും. എന്നാൽ സ്വർണം കലക്കിയ കട്ടൻചായ കുടിക്കാൻ കിട്ടിയാലോ? നമ്മുടെ നാട്ടിലും ചായകളുടെ ലോകത്ത് വമ്പൻ വെറൈറ്റികളും പരീക്ഷണങ്ങളും നടക്കുന്ന കാലമാണിത്. അതിൽത്തന്നെ സ്വർണത്തരികളുള്ള സുലൈമാനിയാണ് ഇപ്പോൾ താരം. ഫൈസിയോട് പണ്ട് ഉപ്പൂപ്പ പറഞ്ഞ മൊഹബത്ത് ചേർത്ത സുലൈമാനി പോലെ സ്വർണത്തരി ചേർത്ത സുലൈമാനി.

സ്വർണത്തരി വയറ്റിൽപ്പോയാൽ പ്രശ്നമാവില്ലേ എന്നൊരു ഡൗട്ട് വേണ്ട.‘എഡിബിൾ ഗോൾഡ്’ ആണ് ചായയിലിടുന്നത്. സ്വർ‍ണം ഭക്ഷണത്തിന്റെ ഭാഗമായി ഉപയോഗിക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായെന്ന് ചരിത്രകാരൻമാർ പറയുന്നു. പ്രാചീന ഈജിപ്റ്റിൽ സ്വർണം ഭക്ഷിക്കാറുണ്ടായിരുന്നു. ക്ലിയോപാട്ര സ്വർണം കഴിക്കുകയും സ്വർണത്തിൽ കുളിക്കുകയും ചെയ്തതായാണ് പറയപ്പെടുന്നത്.

ADVERTISEMENT

സ്വർണം ദഹിക്കാത്ത വസ്തുവായതിനാൽ ശരീരത്തിന് പ്രശ്നമുണ്ടാക്കില്ലെന്നാണ് പഠനം. 23–24 കാരറ്റ് സ്വർണമാണ് എഡിബിൾ ഗോൾഡ് വിഭാഗത്തിലുള്ളത്. സ്വർണമിട്ട സുലൈമാനി കുടിക്കാൻ ഈജിപ്റ്റ് വരെ പോവേണ്ടതില്ല. നമ്മുടെ നാട്ടിലും കിട്ടും. ‘ഗോൾഡൻ കമേലിയ’ എന്ന പേരിൽ ‘ക്ലബ് സുലൈമാനി’ തയാറാക്കിയ സ്വർ‍ണമിട്ട സുലൈമാനിക്ക് 599 രൂപയാണ് വില. 

English Summary:

Sip Special Tea Made With Edible Gold