അധികം വന്ന വിഭവങ്ങള്‍ റഫ്രിജറേറ്ററിനുള്ളില്‍ സൂക്ഷിക്കുന്നത് സാധാരണമാണ്. ഭക്ഷണസാധനങ്ങള്‍ പാഴാകാതിരിക്കാനും സമയം ലാഭിക്കാനുമെല്ലാം റഫ്രിജറേറ്റര്‍ നമ്മെ ഏറെ സഹായിക്കുന്നു. എന്നാല്‍ ഇങ്ങനെ സൂക്ഷിക്കുന്ന ഭക്ഷണം ഇടയ്ക്കിടെ കേടായിപ്പോകുന്നുണ്ടോ? അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ റഫ്രിജറേറ്ററിനുള്ളിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധികം വന്ന വിഭവങ്ങള്‍ റഫ്രിജറേറ്ററിനുള്ളില്‍ സൂക്ഷിക്കുന്നത് സാധാരണമാണ്. ഭക്ഷണസാധനങ്ങള്‍ പാഴാകാതിരിക്കാനും സമയം ലാഭിക്കാനുമെല്ലാം റഫ്രിജറേറ്റര്‍ നമ്മെ ഏറെ സഹായിക്കുന്നു. എന്നാല്‍ ഇങ്ങനെ സൂക്ഷിക്കുന്ന ഭക്ഷണം ഇടയ്ക്കിടെ കേടായിപ്പോകുന്നുണ്ടോ? അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ റഫ്രിജറേറ്ററിനുള്ളിലെ താപനില കൂടുതലോ കുറവോ ആയിരിക്കാം. അപ്പോള്‍ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കാനുള്ള ശരിയായ താപനില എത്രയാണ്?

​വിവിധ ഗവേഷണങ്ങൾ അനുസരിച്ച്, വിവിധ ഭക്ഷണസാധനങ്ങള്‍ റഫ്രിജറേറ്ററിനുള്ളില്‍ 5 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനിലയിൽ സൂക്ഷിക്കാൻ അനുയോജ്യമല്ല. ഈ താപനിലയില്‍ ഭക്ഷണം പെട്ടെന്ന് കേടാകും. പലപ്പോഴും ഇത് അറിയാന്‍ പോലും കഴിഞ്ഞെന്നു വരില്ല. 

ADVERTISEMENT

എന്നാല്‍ ഉയര്‍ന്ന താപനിലയില്‍ ഭക്ഷണം സൂക്ഷിക്കുന്നതും നല്ലതല്ല. ഇത് ഭക്ഷണസാധനങ്ങളുടെ സ്വാഭാവികത നഷ്ടപ്പെടുന്നതോടൊപ്പം, ഉയർന്ന താപനിലയിൽ തഴച്ചുവളരുന്ന ബാക്ടീരിയകൾക്കും കാരണമാകും. വിവിധ പഠനങ്ങള്‍ അനുസരിച്ച്, റഫ്രിജറേറ്ററിനുള്ളില്‍ ഭക്ഷണം സൂക്ഷിക്കാന്‍ അനുയോജ്യമായ താപനില 0 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കണം.

ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ കാലാവസ്ഥ അനുസരിച്ച് താപനില ക്രമീകരിക്കണം. ഉദാഹരണത്തിന്‌ വേനലിലും മഴക്കാലത്തും വെവ്വേറെ താപനിലയായിരിക്കണം ഉള്ളില്‍ സെറ്റ് ചെയ്യേണ്ടത്. ഇന്ത്യന്‍ വിപണികളില്‍ കിട്ടുന്ന റഫ്രിജറേറ്ററുകളില്‍ ഇത്തരം ക്രമീകരണങ്ങള്‍ ഉണ്ടാകും. ഒരു കാലാവസ്ഥയില്‍ നിന്നും അടുത്ത കാലാവസ്ഥയിലേക്ക് മാറുംമുന്നേ ഫ്രിജ് വൃത്തിയാക്കി അണുവിമുക്തമാക്കേണ്ടത് പ്രധാനമാണ്.

ADVERTISEMENT

ഇന്നത്തെ കാലത്ത് ഇറങ്ങുന്ന റഫ്രിജറേറ്ററുകളിൽ താപനില കാണാനും ക്രമീകരിക്കാനുമുള്ള സംവിധാനങ്ങളുണ്ട്‌. ഇതുവഴി ഊര്‍ജ്ജം ലാഭിക്കാനും കഴിയും. എന്നാല്‍, താപനില കാണിക്കാത്ത റഫ്രിജറേറ്റര്‍ ആണെങ്കില്‍, തെർമോമീറ്റര്‍ ഉപയോഗിച്ച് താപനില അറിയാം.  ഒരു നല്ല തെർമോമീറ്റർ 1-2 ഡിഗ്രിക്കുള്ളിൽ കൃത്യമായ റീഡിംഗ് നൽകും. ഇതിനായി താപനില പരിശോധിക്കേണ്ട തട്ടില്‍ മധ്യഭാഗത്ത് റഫ്രിജറേറ്റർ തെർമോമീറ്റർ സ്ഥാപിക്കുക. റഫ്രിജറേറ്റർ വാതിൽ അടച്ച്, രണ്ട് മണിക്കൂർ കാത്തിരിക്കുക. റീഡിങ് വിലയിരുത്തിയ ശേഷം താപനില കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.