കറികൾ ഉണ്ടാക്കാൻ ഏറെ പ്രിയമാണെങ്കിലും അതിനായി ഉള്ളി, വെളുത്തുള്ളി പോലുള്ളവ തൊലി കളഞ്ഞെടുക്കുക എന്നത് ചിലരെ സംബന്ധിച്ച് ഏറെ പ്രയാസമുള്ള കാര്യമാണ്. പ്രത്യേകിച്ച് വെളുത്തുള്ളി തൊലി കളഞ്ഞെടുക്കുക കുറച്ചു ബുദ്ധിമുട്ട് തന്നെയാണ്. എന്നാൽ ഏതു കറിയിലെയും പ്രധാന കൂട്ടായ വെളുത്തുള്ളിയെ ഒഴിവാക്കാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറികൾ ഉണ്ടാക്കാൻ ഏറെ പ്രിയമാണെങ്കിലും അതിനായി ഉള്ളി, വെളുത്തുള്ളി പോലുള്ളവ തൊലി കളഞ്ഞെടുക്കുക എന്നത് ചിലരെ സംബന്ധിച്ച് ഏറെ പ്രയാസമുള്ള കാര്യമാണ്. പ്രത്യേകിച്ച് വെളുത്തുള്ളി തൊലി കളഞ്ഞെടുക്കുക കുറച്ചു ബുദ്ധിമുട്ട് തന്നെയാണ്. എന്നാൽ ഏതു കറിയിലെയും പ്രധാന കൂട്ടായ വെളുത്തുള്ളിയെ ഒഴിവാക്കാനും കഴിയുകയില്ല. കാര്യങ്ങൾ അങ്ങനെയൊക്കയായതു കൊണ്ടുതന്നെ വെളുത്തുള്ളിയുടെ തൊലി കളഞ്ഞെടുക്കാൻ ഇനി പറയുന്ന വിദ്യ പരീക്ഷിച്ചാൽ മതി. എളുപ്പത്തിൽ തൊലി കളഞ്ഞെടുക്കാമെന്നു മാത്രമല്ല, വെളുത്തുള്ളി - ഇഞ്ചി പേസ്റ്റ് തയാറാക്കി വച്ച് ആവശ്യമുള്ള സമയങ്ങളിലെല്ലാം എടുത്തു ഉപയോഗിക്കുകയും ചെയ്യാം. എളുപ്പത്തിൽ തൊലി കളയുന്നതെങ്ങനെ എന്ന് നോക്കാം. 

വെളുത്തുള്ളികൾ അല്ലികളായി വേർതിരിച്ചെടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇനി ഒരു പാത്രത്തിൽ വെള്ളം നന്നായി തിളപ്പിച്ചതിനു ശേഷം വെളുത്തുള്ളികളിലേക്കു ആ വെള്ളം ഒഴിച്ച് പതിനഞ്ചു മിനിട്ട് അടച്ചു വെയ്ക്കാം. വെളുത്തുള്ളിയുടെ തൊലി കുറച്ചൊക്കെ ഇളകിയിരിക്കുന്നതായി പാത്രം തുറന്നു നോക്കുമ്പോൾ തന്നെ കാണുവാൻ കഴിയും. ഇളകി പോകാത്ത തൊലി ഒരു കത്തി ഉപയോഗിച്ച്, ഒരു പ്രയാസവുമില്ലാത്ത വളരെ എളുപ്പത്തിൽ കളഞ്ഞെടുക്കാവുന്നതാണ്. വെളുത്തുള്ളികൾ തൊലി കളഞ്ഞതിനു ശേഷം ഒരു കുപ്പിയിലാക്കി ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്. ആവശ്യാനുസരണം എടുത്തുപയോഗിക്കാം.

ADVERTISEMENT

തൊലി കളഞ്ഞ വെളുത്തുള്ളി ഉപയോഗിച്ച് വെളുത്തുള്ളി - ഇഞ്ചി പേസ്റ്റ് തയാറാക്കാവുന്നതാണ്. അതിനായി ഒരു കപ്പ് വെളുത്തുള്ളിയിലേക്കു അര മുതൽ മുക്കാൽ കപ്പു വരെ തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കിയ ഇഞ്ചി ചേർത്ത് ഒരു മിക്സിയുടെ ജാറിലേക്കിട്ടു  നന്നായി അരച്ചെടുക്കാം. വെള്ളം ചേർക്കരുത് എന്ന കാര്യം പ്രത്യേകം ഓർമിക്കണം. അരച്ച പേസ്റ്റ് ഒരു പാത്രത്തിൽ ചെറിയ ഉരുളകളാക്കി വയ്ക്കാം. ഇനി ഫ്രീസറിൽ വച്ച് തണുപ്പിച്ചതിനു ശേഷം ഒരു ബോക്സിലിട്ടു അടച്ച് ഫ്രീസറിൽ തന്നെ സൂക്ഷിക്കാവുന്നതാണ്.

English Summary:

Fastest Way To Peel Garlic