ഏഷ്യയിലെ ഏറ്റവും മികച്ച 50 റസ്റ്ററന്റുകളുടെ പട്ടികയില്‍ ഇന്ത്യയിലെ മൂന്ന്‌ ഭക്ഷണശാലകള്‍ ഇടം പിടിച്ചു. മുംബൈയിലെ മാസ്‌ക്‌ (23-ാം സ്ഥാനം) ഡല്‍ഹിയിലെ ഇന്ത്യന്‍ ആക്‌സന്റ്‌( 26-ാം സ്ഥാനം), ചെന്നൈയിലെ ആവര്‍ത്തന(44-ാം സ്ഥാനം) എന്നിവയാണ്‌ പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യന്‍ റസ്റ്ററന്റുകള്‍. 50 ബെസ്റ്റ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏഷ്യയിലെ ഏറ്റവും മികച്ച 50 റസ്റ്ററന്റുകളുടെ പട്ടികയില്‍ ഇന്ത്യയിലെ മൂന്ന്‌ ഭക്ഷണശാലകള്‍ ഇടം പിടിച്ചു. മുംബൈയിലെ മാസ്‌ക്‌ (23-ാം സ്ഥാനം) ഡല്‍ഹിയിലെ ഇന്ത്യന്‍ ആക്‌സന്റ്‌( 26-ാം സ്ഥാനം), ചെന്നൈയിലെ ആവര്‍ത്തന(44-ാം സ്ഥാനം) എന്നിവയാണ്‌ പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യന്‍ റസ്റ്ററന്റുകള്‍. 50 ബെസ്റ്റ്‌ ബ്രാന്‍ഡ്‌ പുറത്തിറക്കിയ പട്ടികയാണ്. അങ്ങനെ തുടർച്ചയായി രണ്ടാം വർഷവും ഇന്ത്യയിലെ ഏറ്റവും മികച്ച റസ്റ്റോറൻ്റായി മാസ്ക് വീണ്ടും സ്ഥാനംപിടിച്ചു.

ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയിലെ സെസാനാണ്‌ പട്ടികയില്‍ ഒന്നാമത്‌. ടോക്കിയോയിലെ തന്നെ ഫ്‌ളോറിലേജ്‌ രണ്ടാം സ്ഥാനത്തും ബാങ്കോക്കിലെ ഗഗന്‍ ആനന്ദ്‌ മൂന്നാം സ്ഥാനത്തും എത്തി. ടോക്കിയോ‌‌‌യിലെ അഞ്ച്‌ ഹോട്ടലുകളാണ്‌ ആദ്യ 50ല്‍ ഇടം പിടിച്ചത്‌. ഗഗന്‍ ആനന്ദ്‌ ഉള്‍പ്പെടെ എട്ട്‌ ഹോട്ടലുകളാണ്‌ ബാങ്കോക്കില്‍ നിന്ന്‌ പട്ടികയില്‍ എത്തിയത്‌. ഹോങ്കോങ്ങില്‍ നിന്നുള്ള ആറ്‌ റസ്‌റ്ററന്റുകളും സിംഗപ്പൂരില്‍ നിന്നുള്ള ഒന്‍പത്‌ റസ്റ്ററന്റുകളും പട്ടികയിലുണ്ട്‌. 

Image Credit: Asia's 50 Best Restaurants /Facebook Page
ADVERTISEMENT

ഫ്രാന്‍സിലെ മധ്യകാല നഗരത്തിന്റെ പേരിട്ടിരിക്കുന്ന സെസാന്‍ ഹോട്ടല്‍ 2022ലാണ്‌ ഏഷ്യയിലെ ഏറ്റവും മികച്ച 17-ാമത്‌ റസ്‌റ്ററന്റായി പട്ടികയില്‍ ആദ്യമെത്തുന്നത്‌. 2023ല്‍ രണ്ടാം സ്ഥാനത്തേക്ക്‌ ഉയര്‍ന്ന ഈ ഫ്രഞ്ച്‌ രുചിക്കൂട്ടുകളൊരുക്കുന്ന ഹോട്ടല്‍ ഇത്തവണ ഒന്നാം സ്ഥാനത്തേക്ക്‌ എത്തുകയായിരുന്നു. 

2023ലെ 50 ബെസ്റ്റ്‌ ബ്രാന്‍ഡ്‌ പട്ടികയിലും ഇന്ത്യയിലെ ഏറ്റവും മികച്ച റെസ്റ്ററന്റായി തിരഞ്ഞെടുക്കപ്പെട്ടത്‌ മുംബൈ ലക്ഷ്‌മി വൂളന്‍ മില്‍ ശക്തി മില്‍സ്‌ ലെയ്‌നില്‍ സ്ഥിതി ചെയ്യുന്ന മാസ്‌ക്‌ ആയിരുന്നു. 2016ല്‍ ആരംഭിച്ച ഈ റെസ്റ്ററന്റ്‌ 2021ലാണ്‌ ഏഷ്യയിലെ മികച്ച 50 ഭക്ഷണശാലകളുടെ പട്ടികയില്‍ ഇടം പിടിച്ച്‌ തുടങ്ങിയത്‌. ഷെഫ്‌ മനീഷ്‌ മെഹ്‌റോത്രയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ രുചിക്കൂട്ടുകളാണ്‌ ഡല്‍ഹി ലോധി റോഡിലുള്ള ഇന്ത്യന്‍ ആക്‌സന്റിനെയും മികച്ച 50ലെത്തിച്ചത്‌. ചെന്നൈ ഐടിസി ഗ്രാന്‍ഡ്‌ ചോള ഹോട്ടലിലെ ആവര്‍ത്തന റസ്‌റ്ററന്റ്‌ ദക്ഷിണേന്ത്യന്‍ രുചിമേളവുമായാണ്‌ പട്ടികയില്‍ 44-ാമതെത്തിയത്‌.

English Summary:

Asia's 50 Best Restaurants 2024: These Are The Three Indian Names In The List