പച്ചക്കറികളും ഇലക്കറികളും പാകം ചെയ്യുമ്പോൾ കൂടുതലായി വെന്തു പോയാൽ അവയുടെ രുചിയെ മാത്രമല്ല, ഗുണത്തെയും പ്രതികൂലമായി തന്നെ ബാധിക്കും. പച്ചക്കറികൾ ഗുണങ്ങൾ നഷ്ടപ്പെടുത്താതെയും ഫ്രഷായും സൂക്ഷിക്കാൻ പിന്തുടരാവുന്ന ഒരു വഴിയാണ് ബ്ലാഞ്ചിങ്. വളരെ എളുപ്പത്തിലുള്ള പാചക രീതിയാണിത്. പച്ചക്കറികളും ഇലക്കറികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പച്ചക്കറികളും ഇലക്കറികളും പാകം ചെയ്യുമ്പോൾ കൂടുതലായി വെന്തു പോയാൽ അവയുടെ രുചിയെ മാത്രമല്ല, ഗുണത്തെയും പ്രതികൂലമായി തന്നെ ബാധിക്കും. പച്ചക്കറികൾ ഗുണങ്ങൾ നഷ്ടപ്പെടുത്താതെയും ഫ്രഷായും സൂക്ഷിക്കാൻ പിന്തുടരാവുന്ന ഒരു വഴിയാണ് ബ്ലാഞ്ചിങ്. വളരെ എളുപ്പത്തിലുള്ള പാചക രീതിയാണിത്. പച്ചക്കറികളും ഇലക്കറികളും പാതി മാത്രം വേവിച്ചതിനു ശേഷം ഐസ് വെള്ളത്തിലിട്ടു നിറവും രുചിയും ഘടനയും പോകാതെയെടുക്കുന്ന രീതിയാണിത്.  പച്ചക്കറികളുടെ പോഷക ഗുണങ്ങൾ നഷ്ടപ്പെടുകയില്ല എന്നതു തന്നെയാണ് ബ്ലാഞ്ചിങ്ങിന്റെ എടുത്തു പറയേണ്ട ഒരു മേന്മ.

Representational image. Image credit: enviromantic/iStockPhoto

പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ നഷ്ടപ്പെടാതെ സൂക്ഷിക്കാൻ ബ്ലാഞ്ചിങ് കൊണ്ട് സാധിക്കുന്നു. കുറെ സമയമെടുത്ത് പാചകം ചെയ്യുമ്പോൾ പോഷകങ്ങൾ നഷ്ടപ്പെടാനിടയുണ്ട്. എന്നാൽ പെട്ടെന്ന് പാകം ചെയ്ത് തണുത്ത വെള്ളത്തിലിട്ടു എടുക്കുമ്പോൾ പോഷകങ്ങൾ ഒട്ടും തന്നെയും നഷ്ടപ്പെടുകയില്ല.

ADVERTISEMENT

മാത്രമല്ല, പച്ചക്കറികളുടെ നിറത്തിലും ഘടനയിലും വ്യത്യാസത്തിനുമിടയില്ല. പച്ചക്കറികളിലെ അഴുക്കുകൾ നീക്കം ചെയ്യുന്നതിനും കീടാണുക്കളെ അകറ്റാനും ബ്ലാഞ്ചിങ് കൊണ്ട് സാധിക്കുന്നു. മാത്രമല്ല, കൂടുതൽ നാളുകൾ പച്ചക്കറികൾ ഫ്രഷ് ആയിരിക്കാനും ഇത്തരത്തിൽ ചെയ്താൽ മതി.

ബ്ലാഞ്ചിങ് എങ്ങനെ ചെയ്യാം?

Image Credit: t:Qwart/Istock
ADVERTISEMENT

നന്നായി കഴുകിയെടുത്ത പച്ചക്കറികൾ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം. ഒരു പാത്രത്തിൽ വെള്ളം വെച്ച് നല്ലതു പോലെ തിളപ്പിക്കുക. പച്ചക്കറികൾ മുങ്ങി കിടക്കാൻ പാകത്തിന് വെള്ളം വേണമെന്ന കാര്യം ശ്രദ്ധിക്കണം. തിളയ്ക്കുന്ന വെള്ളത്തിലേക്ക് പച്ചക്കറികൾ ഇട്ടുകൊടുക്കാം. മുപ്പതു സെക്കൻഡ് മുതൽ ഒന്നോ രണ്ടോ മിനിട്ടു വരെ പച്ചക്കറികൾ തിളപ്പിക്കണം. പകുതി പാകമായതായി കണ്ടാൽ പെട്ടെന്ന് തന്നെ തിളച്ച വെള്ളത്തിൽ നിന്നും പച്ചക്കറികൾ ഐസ് വാട്ടറിലേക്കു മാറ്റാം. 

പച്ചക്കറികൾ കൂടുതൽ വെന്തു പോകാതിരിക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നത്. നന്നായി തണുത്തതിനു ശേഷം തണുത്ത വെള്ളത്തിൽ നിന്നും മാറ്റി, വെള്ളം പൂർണമായും നീക്കം ചെയ്യാവുന്നതാണ്. ബ്ലാഞ്ചിങ് ചെയ്തു വയ്ക്കുന്ന പച്ചക്കറികൾ സാലഡുകളോ മറ്റു വിഭവങ്ങളോ തയാറാക്കുന്ന പ്രക്രിയ എളുപ്പത്തിലാക്കും. പിന്നീട് ഉപയോഗിക്കാനായി ഏറെ നാളുകൾ കേടുകൂടാതെ സൂക്ഷിക്കാനും കഴിയും. ഫ്രിജിലോ ഫ്രീസറിലോ വച്ചാൽ പച്ചക്കറികളുടെ ഫ്രഷ്‌നെസ്സ് ഒട്ടും തന്നെയും നഷ്ടപ്പെടുകയുമില്ല.

English Summary:

Blanch Food A Nutritious Cooking Technique