വീട്ടിൽ ഭക്ഷണമുണ്ടാക്കുന്നത് സ്ത്രീകളുടെ മാത്രം ജോലിയാണെന്നായിരുന്നു കുറച്ചു കാലം മുൻപു വരെയുള്ള പൊതുധാരണ. ഇന്ന് അതിനു മാറ്റം വന്നിരിക്കുന്നു. ഭാര്യയും ഭർത്താവും ജോലിക്കു പോകുന്നതു മാത്രമല്ല, ഭക്ഷണം തയാറാക്കുന്നതും ഇപ്പോൾ ഒരുമിച്ചാണ്. ജോലിക്കു പോകാനുള്ള തിരക്കിനിടെ പാചകം ചെയ്യുമ്പോൾ ചിലപ്പോൾ സമയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിൽ ഭക്ഷണമുണ്ടാക്കുന്നത് സ്ത്രീകളുടെ മാത്രം ജോലിയാണെന്നായിരുന്നു കുറച്ചു കാലം മുൻപു വരെയുള്ള പൊതുധാരണ. ഇന്ന് അതിനു മാറ്റം വന്നിരിക്കുന്നു. ഭാര്യയും ഭർത്താവും ജോലിക്കു പോകുന്നതു മാത്രമല്ല, ഭക്ഷണം തയാറാക്കുന്നതും ഇപ്പോൾ ഒരുമിച്ചാണ്. ജോലിക്കു പോകാനുള്ള തിരക്കിനിടെ പാചകം ചെയ്യുമ്പോൾ ചിലപ്പോൾ സമയം തികയാതെ വരും. അതൊഴിവാക്കാൻ, അടുത്ത ദിവസങ്ങളിൽ എന്തു തയാറാക്കുമെന്ന് നേരത്തേ തീരു‌മാനിക്കുകയും അവധി ദിവസങ്ങളിലോ ഒഴിവു സമയത്തോ ചിലതെല്ലാം തയാറാക്കിവയ്ക്കുകയും ചെയ്യാം.

Representative image. Photo Credit:Gorodenkoff/Shutterstock.com

ആഴ്ചയിലെ ഓരോ ദിവസവും എന്താണ് ഉണ്ടാക്കേണ്ടെന്നു പ്ലാൻ ചെയ്യാം. അതിന് ആവശ്യമുള്ള പച്ചക്കറികൾ അരിഞ്ഞും ധാന്യങ്ങൾ കുതിർത്തും വയ്ക്കാം.

ADVERTISEMENT

ഒരു വിഭവം മാത്രമുണ്ടാക്കിയാൽ, ഒരുപാട് പാത്രങ്ങൾ കഴുകുന്നതിൽനിന്നും സമയം കൂടുതൽ നഷ്ടപ്പെടുന്നതിൽനിന്നും രക്ഷപ്പെടാം. ഒരു വിഭവം എന്നു പറയുമ്പോൾ അതെന്ത് എന്ന് ചിലരെങ്കിലും ചിന്തിക്കും. പുലാവും ഖിച്ചടിയും പോലെ ധാരാളം പച്ചക്കറികൾ ചേർന്ന വിഭവങ്ങൾ പാകം ചെയ്യാം. രുചികരമെന്നു മാത്രമല്ല, ഇവ പോഷകങ്ങൾ നിറഞ്ഞതുമാണ്. 

അടുക്കളയിലെ സമയം ലഭിക്കാനായി അവ്ൻ, എയർ ഫ്രൈയർ, കുക്കർ തുടങ്ങിയവ ഉപയോഗിക്കാം. അതോടെ പാചക സമയം ഗണ്യമായി കുറയും. ഗ്യാസ് അടുപ്പിൽ മറ്റെന്തെങ്കിലും പാചകം ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ ആ സമയം പച്ചക്കറികൾ പോലുള്ളവ വേവിക്കാൻ മൈക്രോവേവ് ഉപയോഗിക്കാം.

ചെറിയ അളവിൽ ഭക്ഷണം തയാറാക്കുന്നതു സമയ നഷ്ടമുണ്ടാക്കും. അതുകൊണ്ടു കുറച്ചേറെയുണ്ടാക്കി ഫ്രിജിൽ സൂക്ഷിച്ച് ആവശ്യാനുസരണം എടുത്ത് ചൂടാക്കി ഉപയോഗിക്കാം. 

തലേദിവസം ബാക്കി വന്ന വിഭവങ്ങൾ പിറ്റേന്ന് രുചികരമായ പുതിയൊരു വിഭവമാക്കാം. ഭക്ഷണം കളയാതിരിക്കാനും സമയം കൂടുതൽ നഷ്ടപ്പെടുത്താതിരിക്കാനുമിതു സഹായിക്കും. ഉദാഹരണമായി, തലേദിവസത്തെ പരിപ്പ് കറി സ്റ്റഫ് ചെയ്ത് പറാത്ത തയാറാക്കാം. വേവിച്ചെടുത്ത പച്ചക്കറികൾ ബാക്കിയുണ്ടെങ്കിൽ സാൻഡ്‌വിച്ച് തയാർ.

ADVERTISEMENT

കറിയിൽ ഉപ്പുകൂടുക, പച്ചക്കറികൾ പാകം ചെയ്തു കഴിഞ്ഞ് നിറം നഷ്ടപ്പെടുന്നുണ്ടോ? ഈ പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കാൻ ചില മാർഗങ്ങളുണ്ട്.

അടുക്കളയിൽ അത്യാവശ്യം വേണ്ട പൊടികൈകൾ വായിക്കാം. 

1. പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ അവയുടെ നിറം നഷ്ടപ്പെടാതിരിക്കാന്‍ അല്പം ബേക്കിംഗ് സോഡാ ചേര്‍ക്കുക.

2. പച്ചക്കറികള്‍ വാടിപ്പോയാല്‍ നാരങ്ങ നീരോ വിനാഗിരിയോ ചേര്‍ത്ത വെള്ളത്തില്‍ ഒരു മണിക്കൂര്‍ മുക്കി വെക്കുക ഫ്രഷ്‌നസ്സ് തിരികെ കിട്ടും.

Image Credit: Nicholas77/Istock
ADVERTISEMENT

3. കോളിഫ്ലവര്‍ പാകം ചെയ്യുമ്പോള്‍ വെളുത്ത നിറം നഷ്ടപ്പെടുന്നുവോ .. ? അല്പം പാല്‍ ചേര്‍ത്ത് പാകം ചെയ്തു നോക്കൂ.

4. പലരുടെയും ഒരു പ്രശ്നമാണ് ഉള്ളി അരിയുമ്പോള്‍ കരയുന്നത് ,കട്ടിംഗ് ബോര്‍ഡില്‍ അല്പം വിനാഗിരി തൂത്തു അരിഞ്ഞോളൂ പ്രശനം പരിഹരിക്കാം .

Image Credit: mukesh-kumar/Istock

5.  ഏത്തക്ക അരിയുമ്പോള്‍ കൈയില്‍ കറപറ്റുന്നുവോ ?അല്പം ഉപ്പ് കലക്കി അതില്‍ കൈമുക്കിയതിനു ശേഷം മുറിച്ചോളൂ

6.പൂരി അഥവാ ബട്ടുര വീടുകളില്‍ ഉണ്ടാക്കുമ്പോള്‍ ഒന്ന് വറുത്ത ഏണ്ണയാണ് ഉപയോഗിക്കുന്നത് എങ്കില്‍ സാധാരണയായി അതില്‍ കറുത്ത പൊടി പറ്റിപ്പിടിക്കാറുണ്ട് അല്പം പച്ച മാവ് കൊണ്ട് തന്നെ അതില്‍ പ്രസ്സ് ചെയ്യ്താല്‍ ഈ പ്രശ്നത്തിനും പരിഹാരം കാണാം.

7. പൂരി വീടുകളില്‍ ഉണ്ടാക്കുമ്പോള്‍ സാധാരണയായി കുറെ കഴിയുമ്പോള്‍ എയര്‍ പോയി ക്രിസ്പി നഷ്ടപെടാറുണ്ടോ ?മാവ് കുഴക്കുമ്പോള്‍ അല്പം റവ കൂടി ചേര്‍ത്തോളൂ

8. കട്ടിംഗ് ബോര്‍ഡിലെ കറ മാറണോ ?അല്പം ഉപ്പുപൊടി വിതറി ഒരു നാരങ്ങ മുറിച്ചു നല്ലതുപോലെ ഉരച്ചു ചൂട് വെള്ളത്തില്‍ കഴുകിനോക്കൂ.(ഷെഫ് ഷിബു തമ്പിക്കുട്ടി)

English Summary:

Simple tips to reduce time and work in the kitchen