ചമ്മന്തി മുതല്‍ ഇഡ്ഡലി മാവ് വരെ അരയ്ക്കാന്‍ എന്നും അടുക്കളയില്‍ എന്നും അത്യാവശ്യമായ ഉപകരണമാണ് മിക്സി. തിരക്കിട്ട് പണി തീര്‍ക്കാന്‍ നോക്കുമ്പോഴായിരിക്കും പലപ്പോഴും മിക്സി പണി തരുന്നത്. എത്ര സമയം ഓണാക്കിയിട്ടാലും മിക്സിയില്‍ ഇട്ട സാധനങ്ങള്‍ അരഞ്ഞു കിട്ടില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ മിക്സിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചമ്മന്തി മുതല്‍ ഇഡ്ഡലി മാവ് വരെ അരയ്ക്കാന്‍ എന്നും അടുക്കളയില്‍ എന്നും അത്യാവശ്യമായ ഉപകരണമാണ് മിക്സി. തിരക്കിട്ട് പണി തീര്‍ക്കാന്‍ നോക്കുമ്പോഴായിരിക്കും പലപ്പോഴും മിക്സി പണി തരുന്നത്. എത്ര സമയം ഓണാക്കിയിട്ടാലും മിക്സിയില്‍ ഇട്ട സാധനങ്ങള്‍ അരഞ്ഞു കിട്ടില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ മിക്സിയുടെ ബ്ലേഡിന്‍റെ മൂര്‍ച്ച കൂട്ടാനായി ചില വിദ്യകളുണ്ട്‌.

ബ്ലേഡുകൾ മൂർച്ച കൂട്ടുന്നതിനുള്ള ഒരു ലളിതമായ ഹാക്ക്, സെലിബ്രിറ്റി ഷെഫ് പങ്കജ് ബദൗരിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരുന്നു.

ADVERTISEMENT

ഒരു കപ്പ് ഉപ്പ് എടുത്ത്, ഒരു മിനിറ്റ് മിക്സിയിൽ പൊടിച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ മിക്സിയുടെ ബ്ലേഡുകള്‍ പണ്ടത്തേക്കാള്‍ മൂര്‍ച്ചയുള്ളതായി മാറുമെന്ന് പങ്കജ് പറയുന്നു. 

ഇന്‍സ്റ്റഗ്രാം കോണ്ടന്റ് ക്രിയേറ്റര്‍ ആയ ശശാങ്ക് ആല്‍ഷിയാണ് ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹാക്ക് പങ്കുവെച്ചിരിക്കുന്നത്. മിക്സിയുടെ മൂര്‍ച്ച കൂട്ടാനായി ശശാങ്ക് ഉപയോഗിക്കുന്നത് അലൂമിനിയം ഫോയിലാണ്. ഇതിനായി ആദ്യം തന്നെ അലൂമിനിയം ഫോയില്‍ ചെറുതായി മുറിക്കുക. മൂര്‍ച്ച കൂട്ടേണ്ട മിക്സി ജാറില്‍ ഇട്ട് അടിച്ചെടുക്കുക. ഏകദേശം ഒരു മിനിറ്റ് ഇങ്ങനെ അടിച്ചെടുത്താല്‍ ബ്ലേഡുകള്‍ക്ക് മൂര്‍ച്ച തിരികെ വരുമെന്ന് ശശാങ്ക് വീഡിയോയില്‍ പറയുന്നു. 

ADVERTISEMENT

ഇതിനടിയില്‍ രസകരമായ ഒട്ടേറെ ട്രിക്കുകള്‍ വേറെയും ആളുകള്‍ പങ്കുവെച്ചിട്ടുണ്ട്. മുട്ടത്തോട് ഇട്ടു അടിച്ചെടുത്താലും ബ്ലേഡുകള്‍ക്ക് മൂര്‍ച്ച വരുമെന്ന് നിരവധി ആളുകള്‍ കമന്റ് ചെയ്തു. ഐസ് ക്യൂബുകള്‍ ഉപയോഗിച്ചാലും മൂര്‍ച്ച കൂടുമെന്ന് മറ്റൊരാള്‍ കമന്‍റില്‍ പറഞ്ഞു.

English Summary:

Kitchen Tips and Tricks Sharpening The Mixie Blade