പുതുവിഭവങ്ങളെ പരിചയപ്പെടുത്തുന്നതിൽ സോഷ്യൽ ലോകത്തിന്റെ പങ്കു ചെറുതല്ല. പഴമയുടെ കൈപിടിച്ച് നടന്നു വന്ന വിഭവങ്ങൾ പലതും പുത്തൻ മെയ്ക്ക് ഓവറിലെത്തുമ്പോൾ കാഴ്ചയിലും രുചിയിലും വ്യത്യസ്തതയുണ്ടാകും. ചില പരീക്ഷണങ്ങൾ പരാജയപ്പെടുമ്പോൾ അപൂർവം ചിലതു മാത്രമാണ് വിജയം കാണുന്നതും പ്രശംസകൾ ഏറ്റുവാങ്ങുന്നതും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുവിഭവങ്ങളെ പരിചയപ്പെടുത്തുന്നതിൽ സോഷ്യൽ ലോകത്തിന്റെ പങ്കു ചെറുതല്ല. പഴമയുടെ കൈപിടിച്ച് നടന്നു വന്ന വിഭവങ്ങൾ പലതും പുത്തൻ മെയ്ക്ക് ഓവറിലെത്തുമ്പോൾ കാഴ്ചയിലും രുചിയിലും വ്യത്യസ്തതയുണ്ടാകും. ചില പരീക്ഷണങ്ങൾ പരാജയപ്പെടുമ്പോൾ അപൂർവം ചിലതു മാത്രമാണ് വിജയം കാണുന്നതും പ്രശംസകൾ ഏറ്റുവാങ്ങുന്നതും. അത്തരത്തിൽ  സമ്മിശ്ര പ്രതികാരങ്ങൾ ഏറ്റുവാങ്ങി കഴിഞ്ഞ ദിവസം വൈറലായ ഒരു വിഭവമാണ് മീഠി  പൂരി. സാധാരണയായി തയാറാക്കുന്ന പൂരിയ്ക്കു ചെറിയൊരു മാറ്റം വരുത്തിയാണ് ഇവിടെ പരത്തിയെടുക്കുന്നത്. സംഗതി കാണാൻ കളറാണെങ്കിലും സോഷ്യൽ ലോകത്ത് ആർക്കും തന്നെയും പുതുപരീക്ഷണം അത്രയധികം ഇഷ്ടപ്പെട്ടില്ല എന്നാണ് കമെന്റുകൾ സൂചിപ്പിക്കുന്നത്. 

@ artiii_002 എന്ന ഇൻസ്റ്റഗ്രാം പേജിൽ ഒരു സ്ത്രീയാണ് പൂരിയിലെ പരീക്ഷണം പരിചയപ്പെടുത്തുന്നത്.  പൂരിയ്ക്കു ആവശ്യമായ മാവ് എടുത്തതിനു ശേഷം ധാരാളം ദ്വാരങ്ങൾ ഉള്ള ഒരു പാത്രത്തിന്റെ അടിഭാഗത്ത് വെച്ച് പരത്തിയെടുക്കുന്നു. ഇനി ദ്വാരങ്ങളിലൂടെ അകത്തേക്ക് കയറിയ മാവിന്റെ അഗ്രഭാഗങ്ങളിൽ വൃത്താകൃതിയിൽ ചുവന്ന നിറത്തിലുള്ള ഒരു പേസ്റ്റ് കൂടെ ബ്രഷ് ചെയ്തു കൊടുക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ പൂരിയ്ക്കു മധുരം നല്കുന്നതിനായാണ് ഈ ഷുഗർ സിറപ് എന്ന് തോന്നുന്നു. ഒരു ഭാഗത്ത് മാത്രം ഇങ്ങനെ ചെയ്തതിനു ശേഷം ചൂടായ എണ്ണയിലേക്കിട്ടു പൂരി തയാറാക്കിയെടുക്കുന്നു. പാകമായ പൂരിയുടെ ഒരു ഭാഗം മുഴുവനും ചുവന്ന നിറത്തിലുള്ള കുമിളകൾ പോലെ കാണാവുന്നതാണ്. 

ADVERTISEMENT

മീഠി പൂരിയുടെ വിഡിയോ സോഷ്യൽ ലോകത്ത് വൈറലാകാൻ അധികം സമയം വേണ്ടി വന്നില്ല. പത്തു മില്യൺ ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്. കമെന്റുകളും നിരവധിയുണ്ട്. ഒരേയൊരു ചോദ്യമേയുള്ളൂ... എന്തിന്? എന്നാണ് കൂടുതൽ പേരും വിഡിയോയുടെ താഴെ കുറിച്ചിരിക്കുന്നത്. ഈ പൂരിയ്ക്കു ചിക്കൻ പോക്സിനോട് സാമ്യം തോന്നുന്നുവെന്നും ഭക്ഷണത്തെ ഇങ്ങനെയാക്കരുതെന്നു ചിലർ എഴുതിയപ്പോൾ കൊറോണ വൈറസിനെ പ്ലേറ്റിൽ എടുത്തു വെച്ചിരിക്കുന്നോ എന്നാണ് മറ്റൊരു കമെന്റ്. പിമ്പിൾ പൂരി എന്നിതിന് പേര് നൽകാമെന്നാണ് ഒരാളുടെ നിർദ്ദേശം. എന്തായാലും വിമർശനാത്മകവും രസകരവുമായ കമെന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് മീഠി പൂരിയുടെ കമെന്റ് ബോക്സ്.

English Summary:

Viral Meethi Poori Recipe Does Not Find Fans On The Internet