രാജ്യത്ത് വേനല്‍ച്ചൂട് കുതിച്ചുയരുന്ന സാഹചര്യത്തില്‍, നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ചൂടില്‍ നിന്നും രക്ഷ നേടാന്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ഒരു ചെറിയ ലിസ്റ്റ് എക്സ് പ്ലാറ്റ്ഫോമില്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പോസ്റ്റ്‌ ചെയ്തു. പാചകം ഒഴിവാക്കാം ഉച്ചയ്ക്ക് ഏറ്റവും ചൂടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്ത് വേനല്‍ച്ചൂട് കുതിച്ചുയരുന്ന സാഹചര്യത്തില്‍, നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ചൂടില്‍ നിന്നും രക്ഷ നേടാന്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ഒരു ചെറിയ ലിസ്റ്റ് എക്സ് പ്ലാറ്റ്ഫോമില്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പോസ്റ്റ്‌ ചെയ്തു.

പാചകം ഒഴിവാക്കാം

ADVERTISEMENT

ഉച്ചയ്ക്ക് ഏറ്റവും ചൂടു കൂടുന്ന സമയങ്ങളില്‍ പാചകം ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കൂടാതെ, കുക്കിങ് ചെയ്യുന്ന ഭാഗത്തെ ജനാലകള്‍, വാതിലുകള്‍ എന്നിവ തുറന്നിടുകയും വേണം. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും ഈ സമയത്ത് ഒഴിവാക്കണം എന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇവയുടെ ദഹനസമയത്ത് ശരീരത്തിന്‍റെ താപനില കൂടും. 

Photo Credit: pixelfit/ Istockphoto

ചൂടുകാലത്ത് സമീകൃതവും വൈവിധ്യപൂർണവുമായ ഭക്ഷണത്തിന് മുൻഗണന നൽകേണ്ടത് പ്രധാനമാണ്. ശരീരത്തിലെ ജലാംശം നിലനിർത്തുക, വെള്ളവും ഇലക്‌ട്രോലൈറ്റുകളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക, എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം തിരഞ്ഞെടുക്കുന്നത് ചൂടുകാലത്ത് മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.

ഇവ വേണ്ട

കൊടുംചൂടും ഉഷ്ണതരംഗവും മൂലം വലയുമ്പോള്‍ മിക്ക ആളുകളും ശീതളപാനീയങ്ങള്‍ക്ക് പിന്നാലെ പോകുന്നത് സാധാരണമാണ്. സോഡകൾ, എനർജി ഡ്രിങ്കുകൾ, ചിലതരം ഐസ്ഡ് ടീകൾ എന്നിവ പോലുള്ള പാനീയങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാരയും കഫീനും അടങ്ങിയിട്ടുണ്ട്. ഈ പാനീയങ്ങള്‍ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും. കാലറി വളരെ കൂടുതലായതിനാല്‍, അമിതമായി കഴിക്കുമ്പോൾ ഇവ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും പൊണ്ണത്തടിക്കും കാരണമാകും.

Photo Credit: monticelllo/ Istockphoto
ADVERTISEMENT

പാനീയങ്ങളിലെ ഉയർന്ന പഞ്ചസാരയുടെ അംശം പല്ലിന്റെ ആരോഗ്യം നശിപ്പിക്കും, ഇത് ദന്തക്ഷയം, പോടുകൾ, മോണരോഗങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു. കൂടാതെ, ഈ പാനീയങ്ങളുടെ അസിഡിറ്റി കാലക്രമേണ പല്ലിൻ്റെ ഇനാമലിനെ നശിപ്പിക്കും. ഇവയ്ക്ക് പകരം, വെള്ളമോ ഹെർബൽ ടീയോ തിരഞ്ഞെടുക്കുന്നത് പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനും  ആരോഗ്യ പ്രശ്നങ്ങൾ തടയാനും സഹായിക്കും.

ഈ പാനീയങ്ങളിലെ കാർബണ്‍  ദഹനപ്രശ്നങ്ങളായ വയറുവേദന, ഗ്യാസ്, ആസിഡ് റിഫ്ലക്സ് എന്നിവ വർദ്ധിപ്പിക്കും. കൂടാതെ, കഫീൻ അടങ്ങിയ പാനീയങ്ങൾ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ഉറക്കമില്ലായ്മയ്ക്ക് കാരണമാകുകയും ചെയ്യും. 

ഹെർബൽ ടീ തയാറാക്കാം

കറിവേപ്പില, തുളസി, ലെമൺ ഗ്രാസ് തുടങ്ങിയ ഔഷധഗുണമുള്ള ഇലകൾ ഏതും ചേർത്ത്  ഈ ചായ തയാറാക്കാം. 

ADVERTISEMENT

ചേരുവകൾ

ലെമൺ ഗ്രാസ് – 2 ഇഞ്ച് വലുപ്പത്തിൽ (പകരം കറിവേപ്പില, തുളസി, റോസ്, റോസ്മേരി എന്നിവയിൽ ഏതെങ്കിലും ചേർക്കാം)

കറുവാപ്പട്ട – 2 കഷണം
പച്ച ഏലയ്ക്കായ – 6 എണ്ണം
ഇഞ്ചി – 1⁄2 ഇഞ്ച് നീളത്തിൽ
വെള്ളം – 2 കപ്പ്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. ചതച്ച് എടുത്ത ബാക്കി ചേരുവകൾ എല്ലാം തിളച്ച വെള്ളത്തിൽ ചേർത്ത് മൂന്ന് മിനിറ്റ് അടച്ച് വയ്ക്കുക. ശേഷം അരിച്ച് എടുത്ത് ഉപയോഗിക്കാം. മധുരം ആവശ്യമെങ്കിൽ ഒരു സ്പൂൺ ശർക്കര ചേർത്ത് കുടിക്കാം.

English Summary:

Avoid these foods and drinks in summer season