ചായയും കാപ്പിയും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. അതിപ്പോൾ എത്ര ആരോഗ്യകരമല്ലെന്നു പഠനങ്ങളെ മുൻനിർത്തി പറഞ്ഞാലും ഉപേക്ഷിക്കാൻ തയാറാകാത്തവരാണ് ഇന്ത്യക്കാരിൽ ഭൂരിപക്ഷവും. കാപ്പിയോടുള്ള തന്റെ ഇഷ്ടം തുറന്നുപറഞ്ഞു കൊണ്ട് കോഫിയുടെ മധുരം നുകരുന്ന ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് തെന്നിന്ത്യയുടെ ഹൃദയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചായയും കാപ്പിയും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. അതിപ്പോൾ എത്ര ആരോഗ്യകരമല്ലെന്നു പഠനങ്ങളെ മുൻനിർത്തി പറഞ്ഞാലും ഉപേക്ഷിക്കാൻ തയാറാകാത്തവരാണ് ഇന്ത്യക്കാരിൽ ഭൂരിപക്ഷവും. കാപ്പിയോടുള്ള തന്റെ ഇഷ്ടം തുറന്നുപറഞ്ഞു കൊണ്ട് കോഫിയുടെ മധുരം നുകരുന്ന ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് തെന്നിന്ത്യയുടെ ഹൃദയം കവർന്ന ബുട്ടബൊമ്മ. ''കോഫി റൺ'' എന്ന ക്യാപ്ഷനോടെ ഇൻസ്റ്റഗ്രാമിലാണ് പൂജ ഹെഗ്‌ഡെ ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് കാപ്പിയോടും താരത്തിനോടുമുള്ള തങ്ങളുടെ ഇഷ്ടത്തെക്കുറിച്ചു ചിത്രത്തിന് താഴെ കമെന്റുകൾ കുറിച്ചിരിക്കുന്നത്.

ദുബായിൽ നിന്നുമുള്ളതാണ് താരം പങ്കുവച്ച ചിത്രങ്ങൾ. കോഫി നിറച്ച ഗ്ലാസ് പിടിച്ച് അത് ആസ്വദിച്ചു കുടിക്കാൻ പോകുന്നതാണ് ചിത്രങ്ങൾ. കൂടെ കാപ്പി തനിക്കേറെ ഇഷ്ടമെന്നുള്ള സൂചനയും പങ്കുവച്ച ഇരുചിത്രങ്ങളിലൂടെ പൂജ ഹെഗ്‌ഡെ വ്യക്തമാക്കുന്നുണ്ട്. ഭക്ഷണപ്രിയയായ താരം നേരത്തെയും സമൂഹ മാധ്യമങ്ങളിലൂടെ തനിക്കേറെ ഇഷ്ടമുള്ള വിഭവങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

സന്തോഷത്തിന്റെ പ്ലേറ്റുകൾ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ പ്രിയരുചികളുടെ ചിത്രങ്ങൾ സ്റ്റോറിയായി ചേർത്തിട്ടുണ്ട് താരസുന്ദരി. അവകാഡോ ടോസ്റ്റ്, പാലക് പട്ട ചാട്ട്, ഹൈദരാബാദ് ബിരിയാണി, ഗോബി പറാത്ത, ബെറി, ചോക്ലേറ്റ് സ്മൂത്തി, മോമോസ്, ബുറാട്ട സാലഡ്, ബനാന പുഡ്‍‍‍ഡിങ്, ഹലീം, പിത്‍‍‍സ, നൂഡിൽസ് എന്നിവയെല്ലാമാണ് ഇഷ്ട വിഭവങ്ങളുടെ നിരയിൽ പൂജയുടെ ഹൃദയം കവർന്നവ. 

ADVERTISEMENT

നിരവധി ആരാധകരാണ് തങ്ങളുടെ പ്രിയതാരത്തിന്റെ ചിത്രങ്ങൾക്ക് കമെന്റുകൾ കുറിച്ചിരിക്കുന്നത്.  ചിലർ ചായയോടുള്ള ഇഷ്ടം വെളിപ്പെടുത്തിയപ്പോൾ കാപ്പിപ്രിയരും കുറവല്ല. കൃത്യമായ ഡയറ്റും വ്യായാമവുമൊക്കെ പിന്തുടരുന്നുണ്ടെങ്കിലും തികഞ്ഞ ഭക്ഷണപ്രേമിയാണെന്നു താനെന്നു തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് താരസുന്ദരി.