ദിവസത്തില്‍ ഏറ്റവും കുറഞ്ഞത് നാലു ചായയെങ്കിലും കുടിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. ചൂടുകാലമാകട്ടെ, മഴക്കാലമാകട്ടെ ചായയില്ലാതെ നമുക്ക് ഒരു ജീവിതമില്ല. ഇഞ്ചിച്ചായ, കട്ടന്‍ചായ, പാല്‍ച്ചായ, മസാലച്ചായ, ഗ്രീന്‍ ടീ... അങ്ങനെ പോകുന്നു ചായയുടെ തരങ്ങള്‍. ഇവയ്ക്കെല്ലാം അവയുടേതായ ആരാധക

ദിവസത്തില്‍ ഏറ്റവും കുറഞ്ഞത് നാലു ചായയെങ്കിലും കുടിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. ചൂടുകാലമാകട്ടെ, മഴക്കാലമാകട്ടെ ചായയില്ലാതെ നമുക്ക് ഒരു ജീവിതമില്ല. ഇഞ്ചിച്ചായ, കട്ടന്‍ചായ, പാല്‍ച്ചായ, മസാലച്ചായ, ഗ്രീന്‍ ടീ... അങ്ങനെ പോകുന്നു ചായയുടെ തരങ്ങള്‍. ഇവയ്ക്കെല്ലാം അവയുടേതായ ആരാധക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസത്തില്‍ ഏറ്റവും കുറഞ്ഞത് നാലു ചായയെങ്കിലും കുടിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. ചൂടുകാലമാകട്ടെ, മഴക്കാലമാകട്ടെ ചായയില്ലാതെ നമുക്ക് ഒരു ജീവിതമില്ല. ഇഞ്ചിച്ചായ, കട്ടന്‍ചായ, പാല്‍ച്ചായ, മസാലച്ചായ, ഗ്രീന്‍ ടീ... അങ്ങനെ പോകുന്നു ചായയുടെ തരങ്ങള്‍. ഇവയ്ക്കെല്ലാം അവയുടേതായ ആരാധക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസത്തില്‍ ഏറ്റവും കുറഞ്ഞത് നാലു ചായയെങ്കിലും കുടിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. ചൂടുകാലമാകട്ടെ, മഴക്കാലമാകട്ടെ ചായയില്ലാതെ നമുക്ക് ഒരു ജീവിതമില്ല. ഇഞ്ചിച്ചായ, കട്ടന്‍ചായ, പാല്‍ച്ചായ, മസാലച്ചായ, ഗ്രീന്‍ ടീ... അങ്ങനെ പോകുന്നു ചായയുടെ തരങ്ങള്‍. ഇവയ്ക്കെല്ലാം അവയുടേതായ ആരാധക വൃന്ദവുമുണ്ട്. 

എന്നാല്‍ ഒരു കിലോയ്ക്ക് കോടിക്കണക്കിന് രൂപ വിലവരുന്ന തേയിലയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ലോകത്തിലെ ഏറ്റവും വിലകൂടിയതും അപൂര്‍വവുമായ ഈ തേയിലയുടെ പേര് ഡാ ഹോങ് പാവോ എന്നാണ്. ചൈനയിലാണ് ഈ ചായ ഉള്ളത്.

ADVERTISEMENT

ചക്രവര്‍ത്തിയുടെ ചുവന്ന അങ്കി

ഡാ ഹോങ് പാവോ എന്ന പേരിൻ്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി കഥകളുണ്ട്. 'വലിയ ചുവന്ന അങ്കി' എന്നാണ് ഡാ ഹോങ് പാവോ എന്ന വാക്കിനര്‍ത്ഥം. ഇതെങ്ങനെയാണ് വന്നത് എന്നതിനെക്കുറിച്ച് ചൈനയില്‍ പ്രചാരത്തിലുള്ള ഒരു കഥയുണ്ട്.

Image Credit: Poirot55/Shutterstock

ഒരിക്കല്‍ ഒരു പണ്ഡിതന്‍ ബീജിംഗിലേക്ക് പോകുകയായിരുന്നു. പോകുംവഴി അദ്ദേഹം രോഗബാധിതനായി. ടിയാൻക്‌സിൻ ക്ഷേത്രത്തിലെ ഒരു സന്യാസി അദ്ദേഹത്തെ കണ്ടെത്തുകയും, വുയി പർവതത്തിൽ നിന്ന് എടുത്ത തേയില ഉപയോഗിച്ച് ചായ ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. ചായ കുടിച്ചപ്പോള്‍ പണ്ഡിതന്‍റെ രോഗം മാറി അദ്ദേഹം ബീജിംഗിലേക്ക് പോയി. 

ബീജിംഗില്‍ പോയി വരുംവഴി, അദ്ദേഹം തിരികെ ക്ഷേത്രത്തിലെത്തി തന്നെ രക്ഷിച്ച സന്യാസിക്ക് നന്ദി പറഞ്ഞു. അക്കാലത്ത്, രാജ്യത്തെ ചക്രവര്‍ത്തിയ്ക്ക് അസുഖം വന്നു. പണ്ഡിതന്‍ ഈ ചായയെക്കുറിച്ച് ചക്രവര്‍ത്തിയോട് പറഞ്ഞു. അങ്ങനെ ആ ചായ കുടിച്ച് അദ്ദേഹത്തിന്‍റെ അസുഖം മാറി.

ADVERTISEMENT

ചക്രവർത്തി നന്ദിസൂചകമായി പണ്ഡിതന് ചുവന്ന അങ്കി സമ്മാനിച്ചു. ചുവന്ന മേലങ്കി അക്കാലത്ത് ഉയർന്ന ബഹുമതിയായി കണക്കാക്കപ്പെട്ടിരുന്നു. ഈ അങ്കി തേയില മരത്തിൽ ഇടാൻ അദ്ദേഹം പണ്ഡിതനോട് ആവശ്യപ്പെട്ടു. ഈ സ്ഥലത്തിലൂടെ കടന്നുപോകുന്ന എല്ലാ ഉദ്യോഗസ്ഥരും ചക്രവർത്തിയുടെ രോഗശാന്തിക്ക് നന്ദി പ്രകടിപ്പിക്കുന്നതിനായി അവരുടെ ചുവന്ന വസ്ത്രങ്ങൾ തേയില മരങ്ങളിൽ ഇടണമെന്ന് ചക്രവർത്തി ഉത്തരവിട്ടു. കാലക്രമേണ ഈ തേയിലച്ചെടികളും ചുവന്ന അങ്കി എന്നറിയപ്പെടാന്‍ തുടങ്ങി.

ഉണ്ടാക്കാന്‍ പാട്, ഗുണങ്ങള്‍ നിരവധി

ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ വുയി പർവതനിരകളിലാണ് ഡാ ഹോങ് പാവോ തേയില വളരുന്നത്. സവിശേഷമായ ഓർക്കിഡ് സുഗന്ധവും ദീർഘകാലം നിലനിൽക്കുന്ന മധുരരുചിയുമുണ്ട്. ഒരേ തേയില ഉപയോഗിച്ച് ഒന്‍പതു തവണ വരെ ചായ ഉണ്ടാക്കാം.

Image Credit:Vlas Telino studio/Shutterstock

സാധാരണയായി മെയ്, ജൂൺ മാസങ്ങളിലാണ് തേയില വിളവെടുക്കുന്നത്. രണ്ടോ മൂന്നോ ഇലകള്‍ ഉള്ള തേയിലക്കൂമ്പാണ് നുള്ളുന്നത്. പറിച്ചെടുത്ത തേയില ഇലകൾ വെയിലത്ത് നന്നായി പരത്തി ഉണക്കുന്നു. ശേഷം ഒരു വലിയ മുള അരിപ്പയിൽ ചായ ഇലകൾ കുലുക്കി ചുരുട്ടുന്നു. ഇത് തേയിലയിലയ്ക്കുള്ളിലെ പോളിഫെനോളുകളുടെ ഓക്സീകരണത്തിന് സഹായകമാണ്. ഡാ ഹോങ് പാവോയുടെ സുഗന്ധവും രുചിയും രൂപപ്പെടുത്തുന്നതിനുള്ള ഏറ്റവും നിർണായക ഭാഗമാണ് ഈ ഘട്ടം. ഏറ്റവും സങ്കീർണ്ണവും സമയമെടുക്കുന്നതുമായ നടപടി കൂടിയാണിത്. 

ADVERTISEMENT

ശേഷം, ഈ ഇലകള്‍ ഇളക്കി വറുത്തെടുക്കും. എന്നിട്ട്, ഇവ ഉരുട്ടി  ഒരു ചരട് ആകൃതി ഉണ്ടാക്കും. അവസാനമായി ചായ ഒരു വലിയ കൊട്ടയിൽ ഇട്ട് ബേക്ക് ചെയ്യും. ഇത് സാധാരണയായി മണിക്കൂറുകൾ എടുക്കും. 

ഡാ ഹോങ് പാവോയുടെ ഗുണങ്ങള്‍

ഡാ ഹോങ് പാവോയിൽ കഫീൻ , തിയോഫിലിൻ , ചായ പോളിഫെനോൾ , ഫ്ലേവനോയ്ഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഈ ചായയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ഡാ ഹോങ് പാവോ കുടിക്കുന്നത് ക്ഷീണം ലഘൂകരിക്കുകയും രക്തചംക്രമണം കൂട്ടാന്‍ സഹായിക്കുകയും ചെയ്യും. ഉയര്‍ന്ന അളവില്‍ ആൻ്റിഓക്‌സിഡൻ്റുകള്‍ ഉള്ളതിനാല്‍ മദ്യപാനത്തിൻ്റെയും പുകവലിയുടെയും ദോഷകരമായ ഫലങ്ങൾ കുറയ്ക്കാന്‍ ഇതിനു കഴിയുമെന്ന് പറയപ്പെടുന്നു. കൂടാതെ, നീര്‍ക്കെട്ട്, ശരീരഭാരം, കഫം എന്നിവ കുറയ്ക്കാനും മികച്ച ചർമത്തിനും ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നു. 

എത്ര വിലയാകും?

ഡാ ഹോങ് പാവോ "ചായയുടെ രാജാവ്" എന്നറിയപ്പെടുന്നു. ഒരു കിലോയ്ക്ക് കോടികളാണ്ണ് ഇതിന്‍റെ വില. ദൗർലഭ്യവും തേയിലയുടെ ഉയര്‍ന്ന ഗുണനിലവാരവും കാരണമാണ് ഇത്രയും വില.

ആയിരക്കണക്കിന് വർഷത്തെ പഴക്കമുള്ള മാതൃ ചെടികളില്‍ നിന്നുള്ള തേയിലയാണ് ഏറ്റവും വിശിഷ്ടമായി കണക്കാക്കുന്നത്. വുയി പര്‍വ്വതനിരകളിലെ ജിയുലോംഗ്യു പാറക്കെട്ടുകളില്‍ ഇതിന്‍റെ വെറും 6 മാതൃവൃക്ഷങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. 2006 ൽ, വുയി നഗര സർക്കാർ 118 കോടി രൂപയ്ക്ക് ഇവ ഇന്‍ഷ്വര്‍ ചെയ്തു. ഇവയില്‍ നിന്നും തേയില നുള്ളാന്‍ സ്വകാര്യ വ്യക്തികള്‍ക്ക് അനുവാദമില്ല.

മാതൃവൃക്ഷങ്ങളിൽ നിന്ന് വിളവെടുത്ത് ഉണ്ടാക്കിയ ഡാ ഹോങ് പാവോയുടെ അവസാന ബാച്ചുകളിൽ ഒന്ന് ബീജിംഗിലെ പാലസ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. മാതൃവൃക്ഷങ്ങളിലൊന്നിൽ നിന്നുള്ള 20 ഗ്രാം ഡാ ഹോങ് പാവോ ചായ 2005 ൽ 1,13,340 രൂപയ്ക്ക് വിറ്റു. ഡാ ഹോങ് പാവോയുടെ ഏറ്റവും ഉയർന്ന ലേല റെക്കോർഡാണിത്.

ഇപ്പോൾ വിപണിയിലുള്ള ഡാ ഹോങ് പാവോയുടെ ഭൂരിഭാഗവും കൃത്രിമമായി വളർത്തപ്പെട്ടവയാണ്. ഇവയ്ക്ക് മാതൃവൃക്ഷങ്ങളില്‍ നിന്നുള്ള തേയിലയുടെ അത്രയും ഗുണനിലവാരമില്ലാത്തതുകൊണ്ടു തന്നെ വിലയും അതിനനുസരിച്ച് കുറവാണ്.

English Summary:

The drink that costs more than gold