മീൻ വറുക്കുമ്പോൾ എങ്ങനെ രുചികൂട്ടാം എന്ന ചിന്തയിലാണോ? എങ്കിൽ കുടമ്പുളി നീരൊഴിച്ച് മസാല തയാറാക്കി നോക്കൂ... ഒരു അഡാർ രുചിയാണുട്ടോ. ഒരു കുടമ്പുളി കഴുകി ചെറുതായി കീറി ഒരു കപ്പ് വെള്ളത്തിൽ തിളപ്പിച്ച് കുറുക്കി അരക്കപ്പ് ആക്കിയെടുക്കുക. ഈ വെള്ളം ചേർക്ക് മസാല അരയ്ക്കുക. ചേരുവകൾ കഴുകി വൃത്തിയാക്കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീൻ വറുക്കുമ്പോൾ എങ്ങനെ രുചികൂട്ടാം എന്ന ചിന്തയിലാണോ?  എങ്കിൽ കുടമ്പുളി നീരൊഴിച്ച് മസാല തയാറാക്കി നോക്കൂ... ഒരു അഡാർ രുചിയാണുട്ടോ. ഒരു കുടമ്പുളി കഴുകി  ചെറുതായി കീറി ഒരു  കപ്പ് വെള്ളത്തിൽ തിളപ്പിച്ച് കുറുക്കി അരക്കപ്പ് ആക്കിയെടുക്കുക. ഈ വെള്ളം ചേർക്ക് മസാല അരയ്ക്കുക.

ചേരുവകൾ

ADVERTISEMENT

കഴുകി വൃത്തിയാക്കിയ ആവോലി – 2
വറുക്കുന്നതിനു ആവശ്യമായ വെളിച്ചെണ്ണ

മീൻ മസാല ഉണ്ടാക്കുന്നതിനു ആവശ്യമായ സാധനങ്ങൾ 

  • ഇഞ്ചി           –    1 ചെറിയ കഷ്ണം
  • വെളുത്തുള്ളി  –    5-6 എണ്ണം
  • കുരുമുളക്      –    1 ടീസ്പൂൺ
  • ഉലുവ പൊടി   –    1/4 ടീസ്പൂൺ
  • പെരുംജീരകം പൊടിച്ചത് – 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി              – 1/2 ടീസ്പൂൺ
  • കശ്മീരി മുളകുപൊടി     –  1 ടീസ്പൂൺ
  • പച്ചമുളക്                    –  2
  • കറിവേപ്പില                  – 4-5
  • ഉപ്പു പാകത്തിന് 
  • കുടമ്പുളി നീര്            –  3-4 ടേബിൾ സ്പൂൺ
  • വെളിച്ചെണ്ണ                –    2 ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

ADVERTISEMENT

ഇവയെല്ലാം കൂടി വെളിച്ചെണ്ണയും കുറേശ്ശേ കുടമ്പുളി നീരും ഒഴിച്ച് മഷി പോലെ അരച്ചെടുക്കുക. കഴുകി വരഞ്ഞു വച്ചിരിക്കുന്ന മീൻ കഷ്ണങ്ങളിൽ മീൻ മസാല നന്നായി തേച്ചു പിടിപ്പിച്ച്  2 മണിക്കൂർ എങ്കിലും വയ്ക്കുക. അതിനു ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ആദ്യം കറിവേപ്പിലയും പച്ചമുളകും കൂടി വറുത്തു മാറ്റിയിട്ടു മീൻ കഷ്ണങ്ങൾ ഇട്ടു വറുത്തു കോരുക.  കറിവേപ്പിലയും പച്ചമുളകും എണ്ണയിൽ വറുത്തിട്ടു മീൻ വറുക്കുമ്പോൾ  വളരെ നല്ല ഒരു രുചിയും മണവും ആയിരിക്കും മീൻ വറുത്തതിന് . 

അലങ്കരിച്ചെടുക്കാം

  • പച്ചമുളക്   – 2-3
  • കറിവേപ്പില –  2 തണ്ട്
  • തേങ്ങാ ചിരകിയത് 2 ടേബിൾസ്പൂൺ

മീൻ വറുത്തതിന് ശേഷം ഒരു രണ്ടു റ്റേബിൾസ്‌പൂൺ തേങ്ങാ മീൻ മസാല പുരട്ടിയ പത്രത്തിൽ ബാക്കി ഉള്ള മസാലയിൽ ഒന്ന് ഇളക്കി അത് ചെറിയ തീയിൽ വച്ച് വറുത്തു കോരുക. മീൻ വറുത്തതിന് മുകളിൽ ഇട്ടു വിളമ്പാം.