വീട്ടിൽ എളുപ്പത്തിൽ തയാറാക്കാവുന്ന അറേബ്യൻ മധുരമാണ് ബേർഡ്‌സ് നെസ്റ്റ് ബക്ലാവ. കുറഞ്ഞ ചേരുവകൾ മതി ഈ അടിപൊളി മധുരമുള്ള കിളിക്കൂട് തയാറാക്കാൻ. കതൈഫി മാവാണ് (കുനാഫ ഡോ ) ഈ സ്വീറ്റ് തയ്യാറാകാൻ ഉപയോഗിക്കുന്നത്. കതൈഫി മാവ് കടകളിൽ ലഭ്യമാണ്. വ്യത്യസ്തമായ ഈ കിടിലൻ സ്വീറ്റ് വീട്ടിൽ പാർട്ടി ഒക്കെ ഉണ്ടാകുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിൽ എളുപ്പത്തിൽ തയാറാക്കാവുന്ന അറേബ്യൻ മധുരമാണ് ബേർഡ്‌സ് നെസ്റ്റ് ബക്ലാവ. കുറഞ്ഞ ചേരുവകൾ മതി ഈ അടിപൊളി മധുരമുള്ള കിളിക്കൂട് തയാറാക്കാൻ. കതൈഫി മാവാണ് (കുനാഫ ഡോ ) ഈ സ്വീറ്റ് തയ്യാറാകാൻ ഉപയോഗിക്കുന്നത്. കതൈഫി മാവ് കടകളിൽ ലഭ്യമാണ്. വ്യത്യസ്തമായ ഈ കിടിലൻ സ്വീറ്റ് വീട്ടിൽ പാർട്ടി ഒക്കെ ഉണ്ടാകുമ്പോൾ തയാറാക്കി നോക്കൂ.

ചേരുവകൾ

  • കതൈഫി ഡോ   - ഒരു പാക്ക് ( 500 ഗ്രാം  )
  • വെണ്ണ  / ബട്ടർ       - 200 ഗ്രാം 
  • പിസ്താ      - ആവശ്യത്തിന് 
ADVERTISEMENT

പഞ്ചസാര സിറപ്പ് തയാറാകാൻ 

  • പഞ്ചസാര  - 2 കപ്പ് 
  • വെള്ളം      - 1 കപ്പ് 
  • ചെറുനാരങ്ങാ നീര് - 1 ടീസ്പൂൺ 

തയാറാകുന്ന വിധം 

ADVERTISEMENT

കതൈഫി മാവും ബട്ടറും രണ്ടു മണിക്കൂർ മുമ്പ് ഫ്രീസറിൽ നിന്നും പുറത്തെടുത്തി വയ്ക്കണം. കതൈഫി മാവ് ലൂസ് ആക്കണം. ബട്ടർ നന്നായിട്ട് ഉരുക്കി എടുക്കണം. മാവ് മുറിക്കാതെ നീളത്തിൽ അധികം കട്ടിയില്ലാതെ എടുക്കുക. അതിൽ ബട്ടർ തേച്ചിട്ട് ഒരറ്റത്ത് നിന്നും ടൈറ്റ് ആയിട്ട് റോൾ ചെയ്യുക. ഒരു ചെറിയ കിളിക്കൂടിന്റെ ആകൃതിയിൽ റോൾ ചെയ്യുക. ഇത് പോലെ ബാക്കി ഉള്ള മാവുകൊണ്ടും ചെയ്യുക. ബേക്കിംഗ് ട്രേയിൽ ബട്ടർ പുരട്ടി ഈ തയാറാക്കിയ റോളുകൾ നിരത്തിയിട്ട് ബാക്കിവരുന്ന ബട്ടർ മുകളിൽ ഒഴിക്കുക. അവ്നിൽ 150 ഡിഗ്രിയിൽ 15 മിനിറ്റ് ബേക്ക് ചെയ്യുക. ഈ സമയം പഞ്ചസാരയും വെള്ളവും  പാത്രത്തിൽ ചൂടാക്കുക. പഞ്ചസാര മെൽറ്റ് ആയാൽ ചെറുനാരങ്ങാ നീര് ചേർത്തിട്ട്  2 മിനിറ്റ് തിളപ്പിക്കുക. ബേയ്ക്ക് ചെയ്തു കഴിഞ്ഞ് ചൂടുള്ള റോളുകൾക്കു മുകളിൽ പെട്ടെന്ന് തന്നെ ഈ സിറപ്പ് ഒഴിച്ചുകൊടുക്കണം. എന്നിട്ട് അതിന്റെ നടുവിൽ പിസ്താ സ്റ്റഫ് ചെയ്തിട്ട് ഒന്ന് അമർത്തി കൊടുക്കുക. അറേബ്യൻ സ്വീറ്റ് ബേർഡ്‌സ് നെസ്റ്റ് ബക്ലാവ റെഡി.