ഷീഷ് കബാബ് സാധാരണയായി അവ്നിലൊ ഗ്രില്ലിലൊ ആണ് തയാറാകുന്നത്. അവ്നും ഗ്രില്ലും ഇല്ലാതെ വളരെ എളുപ്പത്തിൽ ചിക്കൻ ഷീഷ് കബാബ് ഫ്രൈയിങ് പാനിൽഉണ്ടാകുന്നതെങ്ങനെ യെന്നു നോക്കാം . ചേരുവകൾ (അരച്ചെടുക്കാൻ ) എല്ലില്ലാതെ ചതച്ച ചിക്കൻ - ഒന്നര കപ്പ് മല്ലിയില - അര കപ്പു, ചെറുതായി അരിയുക ഇഞ്ചി വെളുത്തുള്ളി ചതച്ചത് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷീഷ് കബാബ് സാധാരണയായി അവ്നിലൊ ഗ്രില്ലിലൊ ആണ് തയാറാകുന്നത്. അവ്നും ഗ്രില്ലും ഇല്ലാതെ വളരെ എളുപ്പത്തിൽ ചിക്കൻ ഷീഷ് കബാബ് ഫ്രൈയിങ് പാനിൽ ഉണ്ടാകുന്നതെങ്ങനെ യെന്നു നോക്കാം .

ചേരുവകൾ (അരച്ചെടുക്കാൻ )

  • എല്ലില്ലാതെ ചതച്ച  ചിക്കൻ - ഒന്നര കപ്പ് 
  • മല്ലിയില  - അര കപ്പു, ചെറുതായി അരിയുക 
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത്  - 2 ടീസ്പൂൺ 
  • കുരുമുളകു പൊടി    - 1 ടീസ്പൂൺ 
  • ഗരം മസാല പൊടി   - അര ടീസ്പൂൺ 
  • പച്ചമുളക്   - 2 എണ്ണം 
  • മുട്ട  - 1 
  • വിനാഗിരി - 1 ടേബിൾസ്പൂൺ 
  • ഉപ്പ്  – ആവശ്യത്തിന്
ADVERTISEMENT

മറ്റു ചേരുവകൾ 

  • ബട്ടർ           - 2 ടീസ്പൂൺ 
  • ചീസ്             - 3 ടേബിൾസ്പൂൺ 
  • ബ്രഡ് പൊടി   - അര കപ്പ് അല്ലെങ്കിൽ ആവശ്യത്തിന് 

തയാറാക്കുന്ന വിധം

ADVERTISEMENT

മുകളിൽ അരക്കാൻ പറഞ്ഞ ചേരുവകൾ എല്ലാം ചെറുതായിട്ട് ഒന്ന് ഗ്രൈൻഡറിൽ ചതച്ചെടുക്കുക. ഇതിലേക്ക് ബ്രഡ്പൊടി, ചീസ് എന്നിവ ചേർത്ത് നല്ലോണം കുഴയ്ക്കുക. കയ്യിൽ ഒട്ടുന്നുണ്ടെങ്കിൽ കൂടുതൽ ബ്രഡ് പൊടി ചേർക്കണം. ഈ മാവ് 30 മിനിറ്റ് ഫ്രിഡ്ജിൽ വെയ്ക്കണം. ശേഷം അതിൽനിന്നും ഒരു ചെറിയ നാരങ്ങാ വലുപ്പത്തിൽ മാവെടുത്തിട്ട് ബാംബൂ സ്കീവെറിൽ വച്ച് പരത്തി ഷേപ്പ് ചെയ്യുക. ഒരു തവ ചൂടാക്കിയിട്ട് വെണ്ണ പുരട്ടുക. അതിന്റെ മുകളിൽ ഈ ഷീഷ് കബാബ് വച്ചിട്ട് ചെറിയ തീയിൽ രണ്ടു വശവും നന്നായിട്ട് വേവിച്ചെടുക്കുക. ചൂടോടെ ടൊമാറ്റോ സോസിന്റെ കൂടെ കഴിക്കാം. ( തയ്യാറാക്കിയ മിശ്രിതം ബേക്കിംഗ് പേപ്പറിൽ വച്ച് ഫ്രീസറിൽ സൂക്ഷിച്ചാൽ ആവശ്യത്തിന് എടുത്ത് ഫ്രൈ ചെയ്തെടുക്കാം.)