ശീതളപാനീയങ്ങളാണ് ഇപ്പോൾ നാട്ടിലെ താരം. എന്താ ചൂട്. വേനലായതോടെ എല്ലായിടത്തും ‘മടുപ്പാ’ണ്. തീച്ചൂടു പേടിച്ചു പലർക്കും പുറത്തിറങ്ങാൻ തന്നെ പേടി. വീട്ടിൽ തയാറാക്കാവുന്ന നല്ല ‘തണുപ്പൻ’ സ്ക്വാഷ് രുചികൾ പരിചയപ്പെട്ടാലോ? നെല്ലിക്ക സ്ക്വാഷ് നെല്ലിക്ക - 250 ഗ്രാം ഇഞ്ചി - ചെറിയ കഷ്ണം വെള്ളം - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശീതളപാനീയങ്ങളാണ് ഇപ്പോൾ നാട്ടിലെ താരം. എന്താ ചൂട്. വേനലായതോടെ എല്ലായിടത്തും ‘മടുപ്പാ’ണ്. തീച്ചൂടു പേടിച്ചു പലർക്കും പുറത്തിറങ്ങാൻ തന്നെ പേടി. വീട്ടിൽ തയാറാക്കാവുന്ന നല്ല ‘തണുപ്പൻ’ സ്ക്വാഷ് രുചികൾ പരിചയപ്പെട്ടാലോ?

നെല്ലിക്ക സ്ക്വാഷ്

  • നെല്ലിക്ക - 250 ഗ്രാം 
  • ഇഞ്ചി - ചെറിയ കഷ്ണം 
  • വെള്ളം - 1 കപ്പ്‌ 
  • പഞ്ചസാര - 250 ഗ്രാം 
  • ഇന്തുപ്പ് - 1/4 ടീ സ്പൂൺ 
  • ഉപ്പ് - വളരെ കുറച്ച് 
  • കുരുമുളക് പൊടി - 1/4 ടീ സ്പൂൺ 
  • നാരങ്ങ - പകുതി
ADVERTISEMENT

തയാറാക്കുന്ന വിധം

∙ നെല്ലിക്കയും ഇഞ്ചിയും ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക. 

∙ വെന്തു കഴിയുമ്പോൾ അരച്ചെടുക്കുക. 

∙ ഒരു പാനിൽ പഞ്ചസാരയും 1 കപ്പ്‌ വെള്ളവും ചേർത്ത് തിളപ്പിക്കുക. 

ADVERTISEMENT

∙ അതിലേക്ക് ഇന്തുപ്പ്, ഉപ്പ്, കുരുമുളക് പൊടി, നാരങ്ങ എന്നിവ ചേർക്കുക. 

∙ നന്നായി തിളച്ചു വരുമ്പോൾ അരച്ചു വെച്ച നെല്ലിക്ക ഇഞ്ചി പേസ്റ്റ് ചേർക്കുക. 2-3 മിനിറ്റ് തിളപ്പിക്കുക. കുറുകി വരുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക. വേണമെങ്കിൽ അരിച്ചെടുക്കാം. 

പച്ച മാങ്ങാ സ്ക്വാഷ് :

  • പച്ച മാങ്ങാ - 2 എണ്ണം 
  • മല്ലിയില - കുറച്ച് 
  • പുതിനയില - കുറച്ച് 
  • പഞ്ചസാര - 300 ഗ്രാം 
  • വറുത്ത ജീരകം പൊടിച്ചത് - 1/4 ടീ സ്പൂൺ 
  • ഇന്തുപ്പ് - 1/4 ടീ സ്പൂൺ 
  • കുരുമുളക് പൊടി - 1/4 ടീ സ്പൂൺ 
  • ഉപ്പ് - കുറച്ച് 
  • നാരങ്ങ -1

തയാറാക്കുന്ന വിധം

ADVERTISEMENT

∙ മാങ്ങാ ചെറിയ കഷ്ണങ്ങൾ ആക്കി പാകത്തിന് വെള്ളം ചേർത്ത് കുക്കറിൽ വേവിക്കുക. വെന്തു കഴിയുമ്പോൾ കുറച്ച് മല്ലിയിലയും പുതിനയിലയും ചേർത്ത് അരച്ചെടുക്കുക. 

∙ ഒരു പാനിൽ പഞ്ചസാരയും 1 കപ്പ്‌ വെള്ളവും ചേർത്ത് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ വറുത്ത ജീരകം പൊടിച്ചതും ഇന്തുപ്പ്, ഉപ്പ്, കുരുമുളക് പൊടി, നാരങ്ങാനീര് എന്നിവയും ചേർക്കുക. 

∙ അതിലേക്ക് അരച്ചു വെച്ച മാങ്ങാ ചേർത്ത് തിളപ്പിക്കുക. പച്ച മാങ്ങാ സ്ക്വാഷ് റെഡി.