ഹോട്ടലായ ഹോട്ടലെല്ലാം കയറിയിറങ്ങി ചിക്കൻ പലരൂപത്തിൽ തട്ടി മടുത്തോ? എങ്കിൽ വീട്ടിൽ തന്നെ എണ്ണ വളരെക്കുറച്ച് തേങ്ങാപ്പാലിൽ തയാറാക്കുന്ന ചിക്കൻ രുചിപരിചയപ്പെടാം. ചേരുവകൾ ചിക്കൻ - 750 ഗ്രാം തേങ്ങാ പാൽ - ഒരു മുഴുവൻ തേങ്ങയുടെ പാൽ ഒന്നാമത്തെ ചേരുവ ഏലയ്ക്ക - മൂന്ന് എണ്ണം പട്ട - ചെറിയ കഷ്ണം ഗ്രാമ്പു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോട്ടലായ ഹോട്ടലെല്ലാം  കയറിയിറങ്ങി ചിക്കൻ പലരൂപത്തിൽ തട്ടി  മടുത്തോ? എങ്കിൽ വീട്ടിൽ തന്നെ എണ്ണ വളരെക്കുറച്ച് തേങ്ങാപ്പാലിൽ തയാറാക്കുന്ന ചിക്കൻ രുചി പരിചയപ്പെടാം.

ചേരുവകൾ 

  • ചിക്കൻ - 750 ഗ്രാം 
  • തേങ്ങാ പാൽ - ഒരു മുഴുവൻ തേങ്ങയുടെ പാൽ 
ADVERTISEMENT

ഒന്നാമത്തെ ചേരുവ 

  • ഏലയ്ക്ക - മൂന്ന് എണ്ണം 
  • പട്ട - ചെറിയ കഷ്ണം 
  • ഗ്രാമ്പു - മൂന്ന് എണ്ണം 
  • പെരുംജീരകം -1/ 2  ടീസ്പൂൺ  
  • ചെറിയ ജീരകം -1/ 2  ടീസ്പൂൺ 

രണ്ടാമത്തെ ചേരുവ 

  • പച്ചമുളക്  - രണ്ടു എണ്ണം 
  • ഇഞ്ചി - ചെറിയ കഷ്ണം 
  • ചെറിയ ഉള്ളി - ഇരുപതു എണ്ണം 
  • വെളുത്തുളളി - 5 എണ്ണം 
  • കറിവേപ്പില - ഒരു തണ്ട് 
ADVERTISEMENT

മൂന്നാമത്തെ ചേരുവ 

  • മഞ്ഞൾപ്പൊടി -1/ 2  ടീസ്പൂൺ 
  • ഗരം മസാല - 1 ടീസ്പൂൺ 
  • കുരുമുളകുപൊടി -1 ടീസ്പൂൺ 
  • കാശ്മീരി മുളകുപൊടി -2  ടീസ്പൂൺ 
  • ചെറുനാരങ്ങാ  - പകുതി 
  • വെളിച്ചെണ്ണ - 2  ടീസ്പൂൺ 
  • ഉപ്പ്  - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ADVERTISEMENT

1 ) ഒരു പാത്രത്തിൽ ചെറിയ തീയിൽ ഒന്നാമത്തെ ചേരുവ എല്ലാം  നന്നായി മൂപ്പിച്ച്  എടുക്കുക . തണുത്തതിനു ശേഷം മിക്സിയിൽ പൊടിച്ചെടുക്കുക .

2 ) രണ്ടാമത്തെ ചേരുവ എല്ലാം കൂടി മിക്സിയിൽ നന്നായി അരച്ചെടുക്കുക .

3 ) റോസ്‌റ് ചെയ്ത ഒന്നാമത്തെ ചേരുവയും  അരച്ചു വച്ച രണ്ടാമത്തേചേരുവയും, മൂന്നാമത്തെ ചേരുവയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ചിക്കനിൽ തേച്ചുപിടിപ്പിക്കണം. 

4 ) മാരിനേറ്റ്  ചെയ്ത ചിക്കൻ മുപ്പത്  മിനിറ്റ് മാറ്റി വയ്ക്കുക.

5 ) ഒരു പാത്രം വച്ച് തേങ്ങാപ്പാൽ ഒഴിച്ച് ചൂടാക്കുക . തേങ്ങാപ്പാൽ ചൂടാകുമ്പോൾ മാറ്റിവച്ച ചിക്കൻ അതിലേക്കു ചേർത്തുകൊടുക്കുക .ചെറിയ തീയിൽ വേവിക്കണം. തേങ്ങാപ്പാൽ വറ്റി വരുമ്പോൾ ചിക്കൻ തിരിച്ചും മറിച്ചും ഇട്ടുകൊടുത്തു നന്നായി  വരട്ടി എടുക്കാം.