മാമ്പഴക്കാലം തുടങ്ങിക്കഴിഞ്ഞു. മാമ്പഴവും ചൗവരിയും ചേർന്ന രുചികരമായ മാംഗോ സാഗോ (ഖീർ) രുചി പരിചയപ്പെടാം. മാങ്ങ പഴുത്തത് - 3 എണ്ണം ചൗവരി - 200 ഗ്രാം പാൽ - 1 ലിറ്റർ പഞ്ചസാര - 4 ടേബിൾ സ്പൂൺ കണ്ടെൻസ്ഡ് മിൽക്ക് - 500 ഗ്രാം തയാറാക്കുന്ന വിധം ചൗവ്വരി 6-7 മണിക്കൂർ കുതിർത്ത് വെക്കുക. കുതിർന്ന ശേഷം കഴുകി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാമ്പഴക്കാലം തുടങ്ങിക്കഴിഞ്ഞു.  മാമ്പഴവും ചൗവരിയും ചേർന്ന രുചികരമായ മാംഗോ സാഗോ (ഖീർ) രുചി പരിചയപ്പെടാം. 

ചേരുവകൾ

  • മാങ്ങ പഴുത്തത് - 3 എണ്ണം 
  • ചൗവരി - 200 ഗ്രാം 
  • പാൽ - 1 ലിറ്റർ 
  • പഞ്ചസാര - 4 ടേബിൾ സ്പൂൺ 
  • കണ്ടെൻസ്ഡ് മിൽക്ക് - 500 ഗ്രാം 
ADVERTISEMENT

തയാറാക്കുന്ന വിധം

∙ ചൗവ്വരി 6-7 മണിക്കൂർ കുതിർത്ത് വെക്കുക. കുതിർന്ന ശേഷം കഴുകി എടുക്കുക. ഒരു പാനിൽ വെള്ളം ഒഴിച്ച് ചൗവരി വേവിക്കുക. വെന്തു കഴിഞ്ഞ ശേഷം വെള്ളം വാലാൻ വെയ്ക്കുക. 

ADVERTISEMENT

∙ 1 ലിറ്റർ പാൽ പഞ്ചസാര ചേർത്ത് തിളപ്പിക്കുക. അതിലേക്ക് വേവിച്ചു വെച്ച ചൗവരി ചേർത്തി 10 മിനിട്ട് തിളപ്പിക്കുക. തണുക്കാൻ വെക്കുക. 

∙ മിക്സറിൽ 2 മാങ്ങയും കണ്ടെൻസ്ഡ് മിൽക്കും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം തണുപ്പിച്ചു വച്ച പാലിൽ ചേർക്കുക. നന്നായി മിക്സ്‌ ചെയ്യുക. (1 മാങ്ങാ ചെറിയ കഷ്ണങ്ങൾ ആക്കി ഫ്രീസറിൽ 2-3 മണിക്കൂർ വെക്കുക). 2-3 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് വെച്ച് തണുപ്പിച്ച ശേഷം, ഫ്രീസറിൽ വച്ചിരിക്കുന്ന മാങ്ങാ കഷ്ണങ്ങൾ ചേർത്ത് കഴിക്കാവുന്നതാണ്. തണുപ്പ് ഇഷ്ടമല്ലാത്തവർക്ക്‌ ഫ്രിജിൽ വയ്ക്കാതെയും കഴിക്കാം. 

ADVERTISEMENT

* നീലം മാങ്ങ അല്ലെങ്കിൽ  അൽഫോൻസ മാങ്ങഉപയോഗിച്ച് തയാറാക്കിയാൽ ഏറെ രുചികരമാണ് ഈ റെസിപ്പി.