കുട്ടനാട്ടിലും കായൽ പ്രദേശങ്ങളിലും സുലഭമാണ് കക്കായിറച്ചി. കക്കാ തോടുപൊളിച്ചാണ് നമ്മുടെ കൈകളിലേക്ക് എത്തുന്നത്. കക്ക വിഭവങ്ങൾ പലതരത്തിലുണ്ട്, വ്യത്യസ്തവും രുചികരവുമായ രുചിയിൽ കക്കാ ഇറച്ചി കൊള്ളി തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവകൾ കക്കയിറച്ചി - 100 ഗ്രാം പെരുംജീരകം - 1 നുള്ള് ഈർക്കിൽ/

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടനാട്ടിലും കായൽ പ്രദേശങ്ങളിലും സുലഭമാണ് കക്കായിറച്ചി. കക്കാ തോടുപൊളിച്ചാണ് നമ്മുടെ കൈകളിലേക്ക് എത്തുന്നത്. കക്ക വിഭവങ്ങൾ പലതരത്തിലുണ്ട്, വ്യത്യസ്തവും രുചികരവുമായ രുചിയിൽ കക്കാ ഇറച്ചി കൊള്ളി തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ 

  • കക്കയിറച്ചി     - 100 ഗ്രാം 
  • പെരുംജീരകം   - 1 നുള്ള് 
  • ഈർക്കിൽ/  സ്റ്റിക്‌സ് - കോർക്കാൻ ആവശ്യമുള്ളത് 
  • മല്ലിപ്പൊടി         - 1 നുള്ള് 
  • ഗരം മസാല      - 1 ടീസ്പൂൺ 
  • മുളകുപൊടി      - 1 1/4 ടീസ്പൂൺ 
  • മഞ്ഞള്‍പ്പൊടി      - 1/2 ടീസ്പൂൺ 
  • ഉപ്പ് 
  • വെളിച്ചെണ്ണ      -  1 ടേബിൾ സ്പൂൺ 
ADVERTISEMENT

പാചകരീതി

ഒരു പാത്രത്തിൽ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഗരംമസാലയും മല്ലിപ്പൊടിയും പെരുംജീരകവും ഉപ്പും നന്നായി കുഴച്ചെടുക്കുക. ഇതിലേക്ക് വൃത്തിയാക്കിയ കക്കായിറച്ചിയിട്ട്  യോജിപ്പിക്കണം. 

ADVERTISEMENT

ഇത് ഈർക്കിലി അല്ലെങ്കിൽ സ്റ്റിക്കിൽ ഓരോന്നായി കോർത്തെടുക്കുക. ഒരു ഈർക്കിലിൽ പരമാവധി 10 എണ്ണം. അങ്ങനെ കോർത്തു മാറ്റി വെയ്ക്കുക.  ഈർക്കിൽ ഉപയോഗിച്ചാൽ സൂപ്പർ ടേസ്റ്റാണ്. കോർത്തു വെച്ചതിന്റെ  മുകളിലൂടെ വെളിച്ചെണ്ണ തൂകണം. ഗ്യാസ് സ്റ്റൗ / തീക്കനൽ ഉള്ള അടുപ്പിൽ കോർത്തു വച്ചിരിക്കുന്ന കക്ക കൊള്ളികൾ പരമാധി 5 മിനിറ്റ് എന്ന രീതിയിൽ രണ്ടു വശവും കറക്കി ചുട്ടെടുക്കാം. കരിഞ്ഞുപോകരുത്.