ഇനി വെജിറ്റേറിയൻസിനും ആസ്വദിക്കാം മീൻ കറിയുടെ രുചിയിൽ പനീർ. കുടംപുളിചേർത്ത് മുളകിട്ട പനീർ കറി കേരളാ സ്റ്റൈലിൽ എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ പനീർ – 200 ഗ്രാം മുളകുപൊടി -മൂന്ന് ടീസ്പൂൺ മഞ്ഞൾപ്പൊടി -അര ടീസ്പൂൺ ചെറിയ ഉള്ളി അരിഞ്ഞത് -10 എണ്ണം തക്കാളി അരിഞ്ഞത് -രണ്ട് മുളക് നീളത്തിൽ കീറിയത്-

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇനി വെജിറ്റേറിയൻസിനും ആസ്വദിക്കാം മീൻ കറിയുടെ രുചിയിൽ പനീർ. കുടംപുളിചേർത്ത് മുളകിട്ട പനീർ കറി കേരളാ സ്റ്റൈലിൽ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • പനീർ – 200 ഗ്രാം
  • മുളകുപൊടി  -മൂന്ന് ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി -അര ടീസ്പൂൺ 
  • ചെറിയ ഉള്ളി അരിഞ്ഞത് -10 എണ്ണം
  • തക്കാളി അരിഞ്ഞത് -രണ്ട്
  • മുളക് നീളത്തിൽ കീറിയത്- 6 
  • ഇഞ്ചി ചെറുതായി മുറിച്ചത് -ഒരു ചെറിയ കഷണം 
  • വെളുത്തുള്ളി -രണ്ട് അല്ലി 
  • കറിവേപ്പില
  • കുടംപുളി -4 കഷ്ണം
  • ഉപ്പ് -പാകത്തിന്
  • വെള്ളം -ഒരു കപ്പ്
  • വെളിച്ചെണ്ണ -രണ്ട് ടീസ്പൂൺ 
ADVERTISEMENT

തയാറാക്കുന്ന വിധം

പാൻ സ്റ്റൗവിൽ വച്ച് ചൂടായാൽ 2 ടിസ്പൂൺ എണ്ണ ഒഴിച്ച്  ഇതിലേക്ക് ചെറിയ ഉള്ളിയും പച്ചമുളകും തക്കാളിയും  ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പിലയും ചേർത്ത് വഴറ്റുക.. നന്നായി വഴന്നു വരാൻ ഉപ്പ് ചേർക്കാം. ഇതിലേയ്ക്ക് കുടംപുളി ചേർത്ത് വഴറ്റുക.. എണ്ണ തെളിയുമ്പോൾ ഇതിലേക്ക്  മുളക് പൊടിയും മഞ്ഞൾപൊടിയും  ചേർത്ത് കരിയാതെ റോസ്റ്റ് ചെയ്ത്  ഇതിലേക്ക് പനീർ ചേർക്കാം.  നന്നായി യോജിപ്പിച്ച്  ഒരു കപ്പ് വെള്ളമൊഴിച്ച് മുടി വെച്ച് 7 -8 മിനിറ്റ് വേവിക്കുക.