അമ്പഴങ്ങ ചേർത്ത് തേങ്ങ അരച്ച മീൻകറി കൂട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഒരു തവണ എങ്കിലും ഉണ്ടാക്കിനോക്കു. ഒരു കിടിലൻ മീൻ കറി ആണ്. ചേരുവകൾ മീൻ (ഇവിടെ ഉപയോഗിച്ചിരിക്കുന്നത് മത്തി) - 1കി.ഗ്രാം തേങ്ങ- 1 കപ്പ് അമ്പഴങ്ങ- 2 ചെറിയ ഉള്ളി - 8 ഇഞ്ചി- ചെറുത്‌ വെളുത്തുള്ളി - 3 കുടംപുളി- 2 തക്കാളി- 1 പച്ചമുളക്-

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പഴങ്ങ ചേർത്ത് തേങ്ങ അരച്ചുവച്ച മീൻകറി കൂട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഒരു തവണ എങ്കിലും ഉണ്ടാക്കിനോക്കു.  ഒരു കിടിലൻ മീൻ കറി ആണ്.

ചേരുവകൾ

  • മീൻ (ഇവിടെ ഉപയോഗിച്ചിരിക്കുന്നത് മത്തി) - 1 കിലോ
  • തേങ്ങ- 1 കപ്പ്
  • അമ്പഴങ്ങ- 2
  • ചെറിയ ഉള്ളി - 8
  • ഇഞ്ചി- ചെറുത്‌
  • വെളുത്തുള്ളി - 3
  • കുടംപുളി- 2
  • തക്കാളി- 1
  • പച്ചമുളക്- 4
  • മല്ലിപ്പൊടി -  1-1/2 ടീസ്പൂൺ
  • മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
  • ഉലുവാ പൊടിച്ചത്
  • മുളകുപൊടി- 2 ടേബിൾസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • രണ്ട് ടേബിൾസ്പൂൺ മുളകുപൊടിയും ഒന്നര ടീസ്പൂൺ മല്ലിപ്പൊടിയും ചൂടാക്കി, 1 കപ്പ്‌ തേങ്ങയും ചേർത്ത് മികിസിയിൽ നന്നായി അരച്ചെടുക്കുക.
  • ഈ അരപ്പ് ഒരു ചട്ടിയിൽ ഇട്ട് ആവശ്യത്തിന് വെള്ളംവും ഉപ്പും ചേർത്ത് നന്നായി ഇളക്കുക. 
  • ഇതിൽ അൽപം ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർക്കാം. നന്നായി  തിളച്ചു വരുമ്പോൾ അമ്പഴങ്ങ, തക്കാളി, ഉള്ളി, പച്ചമുളക് എന്നിവ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മിക്സ് ചെയ്ത് തിളച്ചുവരുന്ന അരപ്പിൽ ഇട്ടുകൊടുക്കുക.
  • ഇതിലേക്ക്  മീനും 2 കുടംപുളിയും കറിവേപ്പിലയും ഇട്ടുകൊടുക്കുക. വളരെ കുറച്ച് എണ്ണ ഒഴിക്കുക.
  • ഇത് അടച്ച് വേവിക്കുക. ഗ്രേവി കുറച്ച് കട്ടി ആക്കിയെടുക്കുക. ഇതിലേക്ക് ഒരു നുള്ള് ഉലുവാപൊടി ചേർത്ത് കൊടുക്കാം. വെന്തുകഴിഞ്ഞതിനു ശേഷം  അൽപം എണ്ണയിൽ  2 ചെറിയ ഉള്ളിയും  കറിവേപ്പിലയും മൂപ്പിച്ചെടുത്ത് മീൻ കറിയിൽ ചേർക്കാം.
  • സ്വാദിഷ്ടമായ അമ്പഴങ്ങ മീൻ കറി റെഡി