ചിക്കൻ മപ്പാസ് ഏതു പലഹാരത്തിനും ചേർന്ന രുചികരമായ കറി
ഇഷ്ടവിഭവത്തിന്റെ കൂടെ കഴിക്കാൻ രുചികരമായ ചിക്കൻ മപ്പാസ് തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. 1 ആവശ്യമുള്ള ചേരുവകൾ ചെറുതായി മുറിച്ചെടുത്ത ചിക്കൻ - 1 കിലോ സവാള അരിഞ്ഞത് - 3 എണ്ണം തക്കാളി അരിഞ്ഞത് - 2 എണ്ണം പച്ചമുളക് അരിഞ്ഞത് - 5 എണ്ണം ചെറുതായരിഞ്ഞ ഇഞ്ചി - 1 1/2 ടേബിൾസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് - 6

ഇഷ്ടവിഭവത്തിന്റെ കൂടെ കഴിക്കാൻ രുചികരമായ ചിക്കൻ മപ്പാസ് തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
1 ആവശ്യമുള്ള ചേരുവകൾ
- ചെറുതായി മുറിച്ചെടുത്ത ചിക്കൻ - 1 കിലോ
- സവാള അരിഞ്ഞത് - 3 എണ്ണം
- തക്കാളി അരിഞ്ഞത് - 2 എണ്ണം
- പച്ചമുളക് അരിഞ്ഞത് - 5 എണ്ണം
- ചെറുതായരിഞ്ഞ ഇഞ്ചി - 1 1/2 ടേബിൾസ്പൂൺ
- വെളുത്തുള്ളി അരിഞ്ഞത് - 6 എണ്ണം
- ക്യൂബ് ആയി അരിഞ്ഞ ഉരുളക്കിഴങ്ങ് - 1 എണ്ണം
- കറിവേപ്പില - ആവശ്യത്തിന്
- തേങ്ങയുടെ ഒന്നാം പാൽ - 1/2 കപ്പ്
- തേങ്ങയുടെ രണ്ടാം പാൽ - 1 1/2 കപ്പ്
- വെളിച്ചെണ്ണ - 4 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- മല്ലിപ്പൊടി - 2 to 3 ടേബിൾസ്പൂൺ
- പെരുംജീരകം പൊടിച്ചത് - 3/4 ടീസ്പൂൺ
- ഗരം മസാല - 1/ 2 ടേബിൾസ്പൂൺ
- കുരുമുളക് പൊടി - 1/2 ടേബിൾസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
2 .ചിക്കൻ മാരിനേറ്റ് ചെയ്യാനാവശ്യമായ ചേരുവകൾ
- മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
- ഗരം മസാല - 1/2 ടേബിൾസ്പൂൺ
- കുരുമുളക് പൊടി - 1/2 ടേബിൾസ്പൂൺ
- ഉപ്പ് -3 /4 ടീസ്പൂൺ
- ചിക്കനിൽ ഇതെല്ലാം യോജിപ്പിച്ചു ഒരു 15 മിനിറ്റ് മാരിനേറ്റ് ചെയ്തു വെക്കുക.
3. വറവിടാൻ ആവശ്യമുള്ള ചേരുവകൾ
- വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
- കടുക് - 1 ടീസ്പൂൺ
- ഉള്ളി ചെറുതായി അരിഞ്ഞത് - 8 എണ്ണം
- വറ്റൽ മുളക് - 3 എണ്ണം
- കറിവേപ്പില - 1 തണ്ട്
തയാറാക്കുന്ന വിധം
- ഒരു പാത്രത്തിൽ 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. തീ മീഡിയം ആക്കി അരിഞ്ഞു വെച്ച സവാള ചേർത്ത് കളർ മാറുന്നത് വരെ വഴറ്റുക. സവാള വെന്ത ശേഷം ഇഞ്ചിയും പച്ചമുളകും വെള്ളുത്തുള്ളിയും 1 തണ്ട് കറിവേപ്പിലയും ചേർത്തു 3 മിനിറ്റ് വഴറ്റുക. അതിനുശേഷം മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ഇട്ട് രണ്ടു മിനിറ്റ് വഴറ്റുക. ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന തക്കാളിയുടെ പകുതി ചേർത്ത് അത് ഒന്ന് സോഫ്റ്റാകുന്ന വരെ കുക്ക് ചെയ്യുക.
- ഇതിലേക്ക് പെരുജീരകത്തിന്റെ പൊടിയും കൂടി ചേർത്ത് മിക്സ് ചെയ്യാം. അതിനു ശേഷം മുറിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും 1 ടീസ്പൂൺ ഉപ്പും ചേർത്ത് 1 -2 മിനിറ്റ് വഴറ്റുക.
- ഇതിലേക്കു മാരിനേറ്റ് ചെയ്തുവെച്ചിരിക്കുന്ന ചിക്കൻ ചേർത്ത് മിക്സ് ചെയ്യുക, കുറച്ചു കറിവേപ്പിലയും ഇട്ടുകൊടുക്കുക. അതിനുശേഷം മൂടി വെച്ച് 15 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക.
- മൂടി തുറന്നു എല്ലാം ഒന്ന് ഇളക്കി യോജിപ്പിക്കാം. ഇതിലേക് 1 1/ 2 കപ്പ് രണ്ടാം പാല് ചേർക്കുക. ഒന്ന് ഇളക്കിയതിനുശേഷം വീണ്ടും ഒരു 10 -15 മിനിറ്റ് മൂടി വെച്ച് കുക്ക് ചെയുക. ഇടയ്ക്ക് മൂടി തുറന്നു ഇളക്കി കൊടുക്കണം. ഇതിലേക്ക് ബാക്കിയുള്ള തക്കാളിയും കുറച്ചു കറിവേപ്പിലയും 1/2 ടേബിൾസ്പൂൺ ഗരം മസാലയും 1/2 ടേബിൾസ്പൂൺ കുരുളക് പൊടിയും ചേർത്ത് മിക്സ് ചെയ്യുക. അടുത്തതായി ഇതിലേക്ക് 1/ 2 കപ്പ് ഒന്നാം പാലും ആവശ്യത്തിനുള്ള ഉപ്പും കൂടി ചേർത്തിളക്കാം. തിളവന്നു കഴിഞ്ഞ് തീ ഓഫ് ചെയ്യാം.
- ഇനി വറവ് തയാറാക്കാം അതിനായി പാൻ ചൂടാക്കി 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടായാൽ അത് ചെറിയ തീയിലാക്കി കടുക് ഇട്ടു പൊട്ടിക്കുക. ചെറിയഉള്ളിയും വറ്റൽമുളകും കറിവേപ്പിയിലയും ഇട്ടു ഉള്ളി ഒരു ബ്രൗൺ കളർ ആകുന്നവരെ വഴറ്റുക. ഈ വറവ് ചിക്കൻ കറിയിൽ ചേർത്തിളക്കാം. വളരെ ടേസ്റ്റി ആയ ചിക്കൻ മപ്പാസ് ഇവിടെ റെഡി ആയി കഴിഞ്ഞു. നിങ്ങൾക് ഇഷ്ടപ്പെട്ട വിഭവത്തിന്റെ കൂടെ വിളമ്പാം.