ചക്ക കൊണ്ടുള്ള എല്ലാ വിഭവങ്ങളും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. രുചികരമായൊരു ചക്ക എരിശ്ശേരി തയാറാക്കി നോക്കിയാലോ? ചേരുവകൾ ചക്ക വേവിക്കാൻ: ചക്കയും ചക്കക്കുരുവും -മൂന്ന് കപ്പ് ഉപ്പ് – ആവശ്യത്തിന് പച്ചമുളക് - രണ്ട് മഞ്ഞൾപ്പൊടി - അരടീസ്പൂൺ അരപ്പിനു വേണ്ടത്: തേങ്ങ - അരക്കപ്പ് ജീരകം - കാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചക്ക കൊണ്ടുള്ള എല്ലാ വിഭവങ്ങളും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. രുചികരമായൊരു ചക്ക എരിശ്ശേരി തയാറാക്കി നോക്കിയാലോ?

ചേരുവകൾ

ADVERTISEMENT

ചക്ക വേവിക്കാൻ:

  • ചക്കയും ചക്കക്കുരുവും -മൂന്ന് കപ്പ് 
  • ഉപ്പ് – ആവശ്യത്തിന്
  • പച്ചമുളക്  - രണ്ട് 
  • മഞ്ഞൾപ്പൊടി - അരടീസ്പൂൺ

  അരപ്പിനു വേണ്ടത്:

  •   തേങ്ങ - അരക്കപ്പ് 
  • ജീരകം - കാൽ ടീസ്പൂൺ 
  • വെളുത്തുള്ളി ചെറുത് -1 
  • ചെറിയ ഉള്ളി - 2 രണ്ട് 
  • പച്ചമുളക് - ഒന്ന് 
  • കറിവേപ്പില - മൂന്ന് ഇതൾ
ADVERTISEMENT

കടുക് വറുക്കാൻ:

  • വെളിച്ചെണ്ണ -2 ടേബിൾസ്പൂൺ 
  • കടുക് - ഒരു ടീസ്പൂൺ
  • ചെറിയഉള്ളി- 3, 4 എണ്ണം 
  • വെളുത്തുള്ളി - 4എണ്ണം ചതച്ചത് 
  • ഉണക്കമുളക് - രണ്ട് എണ്ണം
  • തേങ്ങാപ്പീര - 2 ടേബിൾസ്പൂൺ 
  • കറിവേപ്പില -കുറച്ച് 
  • പഞ്ചസാര-കാൽ ടീസ്പൂൺ 
  • പച്ച വെളിച്ചെണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • ചക്കക്കുരുവും ചുളയും നന്നാക്കി കഷണങ്ങളാക്കിയത് ഒരു പാത്രത്തിൽ എടുക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും  2 പച്ചമുളക്  മുറിച്ചതും ആവശ്യത്തിന് ഉപ്പും ചേർക്കുക.ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. 
  • ഇനി ഇതിലേക്ക് തേങ്ങ, ജീരകം, പച്ചമുളക്, ഉള്ളി, വെളുത്തുള്ളി, കറിവേപ്പില ഇവ ചേർത്ത് മിക്സിയിൽ അടിച്ചെടുത്ത് ചേർത്തിളക്കുക  അരപ്പ് വെന്തതിനുശേഷം  തീ ഓഫ് ആക്കുക
  • ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക ഇതിലേക്ക് ഉണക്കമുളകും കറിവേപ്പിലയും ഉള്ളിയും വെളുത്തുള്ളിയും നുറിക്കിയതും തേങ്ങാപീരയും ചേർത്ത് ഗോൾഡ് കളർ ആകുന്നവരെ ചെറിയ തീയിൽ മൂപ്പിച്ച് ചക്ക വേവിച്ചത് ചേർക്കുക നന്നായി ഇളക്കുക.
  • കാൽ ടീസ്പൂൺ പഞ്ചസാരയും കൂടി ചേർത്ത് ഇളക്കിയ ശേഷം കുറച്ച് പച്ച വെളിച്ചെണ്ണ കൂടി  തൂവി കൊടുക്കുക സ്വാദിഷ്ടമായ ചക്ക എരിശ്ശേരി റെഡി.
ADVERTISEMENT

Note : ചെറുതായി പഴുക്കാൻ തുടങ്ങിയ ചക്കയാണ് ഉപയോഗിക്കുന്നതെങ്കിൽ‍ പഞ്ചസാര ചേർക്കരുത്.