അറബിക്ക് ഫുഡ് സ്റ്റാളുകളിലെ പ്രധാന വിഭവമാണ് 'ഡബ്ലിംഗ്‌സ്'. ഇതിന് ' ലിഘ്മത്ത്' എന്നും പേര് ഉണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന മധുരമാണിത്. ചേരുവകൾ 1 മൈദ- 1കപ്പ് കോൺഫ്ലോർ - 2 ടേബിൾസ്പൂൺ യീസ്റ്റ് - 1 ടിസ്പൂൺ പഞ്ചസാര - 1 ടേബിൾസ്പൂൺ തൈര്- 1 ടേബിൾസ്പൂൺ വെജ് ഓയിൽ- 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറബിക്ക് ഫുഡ് സ്റ്റാളുകളിലെ പ്രധാന വിഭവമാണ് 'ഡബ്ലിംഗ്‌സ്'. ഇതിന് ' ലിഘ്മത്ത്' എന്നും പേര് ഉണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന മധുരമാണിത്.

ചേരുവകൾ

ADVERTISEMENT

1

  • മൈദ- 1കപ്പ്
  • കോൺഫ്ലോർ - 2 ടേബിൾസ്പൂൺ
  • യീസ്റ്റ്  - 1 ടിസ്പൂൺ
  • പഞ്ചസാര - 1 ടേബിൾസ്പൂൺ
  • തൈര്- 1 ടേബിൾസ്പൂൺ
  • വെജ് ഓയിൽ- 1 ടേബിൾസ്പൂൺ
  • ഏലയ്ക്ക- 1 എണ്ണം (പൊടിച്ചത്)
  • ഉപ്പ് - ആവശ്യത്തിന്
  • ചെറിയ ചൂട് വെള്ളം - മുക്കാൽ കപ്പ്

2

  • ഓയിൽ- വറുക്കാൻ ആവശ്യത്തിന്
  • വെളുത്തഎള്ള്  – ഒരു ടീസ്പൂൺ
ADVERTISEMENT

അലങ്കരിക്കാൻ

  • ഇന്തപ്പഴം സിറപ്പ് -ആവശ്യത്തിന് 

തയാറാക്കുന്ന വിധം:

ADVERTISEMENT

∙ഒന്നാമത്തെ ചേരുവകളെല്ലാം ഒരു വലിയ പാത്രത്തിൽ എടുത്ത് കുഴച്ച ശേഷം മൂടി വയ്ക്കുക. മാവ് ഒരു പാട് അയഞ്ഞുപോകരുത്. ഒന്നര മണിക്കൂറിനു ശേഷം ഇത് പൊങ്ങിവരും. 

∙ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച്  ചൂടാക്കിയ ശേഷം പൊങ്ങി വന്ന മാവ് കുറേശ്ശേ കൈയ്ക്കുള്ളിൽ വച്ച് അമർത്തി ഒരു ചെറിയ സ്പൂൺ കൊണ്ട് കോരിയെടുത്ത് എണ്ണയിലേക്ക് ഇടുക.ആവശ്യത്തിന്  ബോളുകൾ ഇട്ടു കഴിഞ്ഞ് തിരിച്ചും മറിച്ചും ഇളക്കി കൊടുക്കുക. എല്ലാ ബോളുകളും ഗോൾഡൻ കളർ ആയി കഴിഞ്ഞാൽ കോരിയെടുത്ത് എണ്ണ പോകാൻ വയ്ക്കുക .ഇനി ഇത് ഒരു പാത്രത്തിലെടുത്ത് ഈന്തപ്പഴം സിറപ്പ് ഇതിന്റെ മുകളിൽ ഒഴിച്ച് വെളുത്ത എള്ള് വിതറിയ ശേഷം കഴിക്കാം. 

Note : സ്പൂണിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ ഇടക്ക്  സ്പൂൺ എണ്ണയിൽ മുക്കുക (തിളച്ച എണ്ണയിൽ അല്ല, കൈയിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ എടുത്തു വച്ചിരിക്കുന്നതിൽ )

English Summary: Dumpling Arabic Sweet Recipe.