തണുത്തുറഞ്ഞ പാലിൽ പഴങ്ങൾ അടിച്ചെടുത്ത് അതിലേക്ക് രുചിക്കൂട്ടുകൾ ചേർത്തെടുക്കുന്ന മധുര പാനീയത്തെ ഷേക്ക് എന്നു വിളിക്കാം. ഒന്നോ അതിലധികമോ പഴങ്ങൾ, തണുത്തു കട്ടിയായ പാൽ, പഞ്ചസാര എന്നിവ ചേർത്തു മിക്‌സിയിൽ അടിച്ചെടുത്താൽ ഷേക്ക് ആയി. ഫ്ലെവറുകളോ സ്വീറ്റ്നറുകളോ ക്രീമോ സിറപ്പോ ബിസ്ക്കറ്റോ, ചോക്കലേറ്റുകളോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തണുത്തുറഞ്ഞ പാലിൽ പഴങ്ങൾ അടിച്ചെടുത്ത് അതിലേക്ക് രുചിക്കൂട്ടുകൾ ചേർത്തെടുക്കുന്ന മധുര പാനീയത്തെ ഷേക്ക് എന്നു വിളിക്കാം. ഒന്നോ അതിലധികമോ പഴങ്ങൾ, തണുത്തു കട്ടിയായ പാൽ, പഞ്ചസാര എന്നിവ ചേർത്തു മിക്‌സിയിൽ അടിച്ചെടുത്താൽ ഷേക്ക് ആയി. ഫ്ലെവറുകളോ സ്വീറ്റ്നറുകളോ ക്രീമോ സിറപ്പോ ബിസ്ക്കറ്റോ, ചോക്കലേറ്റുകളോ ചേർത്ത് രുചിയും മണവും ഗുണവും നിറവുമൊക്കെ ആവശ്യാനുസരണം കൂട്ടാം. ശുദ്ധമായ പാലിലേക്ക് ഉണക്കിയെടുത്ത പഴങ്ങളുടെ പൊടികൾ ചേർത്തിളക്കി ആവശ്യമായ ഫ്ലേവറുകൾ ചേർത്തും ഷേക്ക് ഉണ്ടാക്കിയെടുക്കാം ഒരു ആരോഗ്യ പാനീയം എന്ന നിലയിൽ ഷേക്കിന് നമ്മുടെ നാട്ടിലും സ്ഥാനമുണ്ട്. സാധാരണക്കാരന്റെ ടോണിക്ക് എന്ന് ഷേക്കിനെ വിശേഷിപ്പിക്കാം. 100 ഗ്രാം മിൽക്ക്ഷേക്ക് ഏതാണ്ട് 140 കിലോ ക‌ാലറി ഉൗർജം സമ്മാനിക്കും. 18–27 ഗ്രാം അന്നജവും 3–9 ഗ്രാം കൊഴുപ്പും 3.5 ഗ്രാം പ്രോട്ടീനും അടങ്ങിയിരിക്കും. ഇതുകൂടാതെ കാൽസ്യം അടക്കമുള്ള ധാതുക്കൾ വേറെയും. രുചികരമായൊരു ഷേക്ക് രുചി പരിചയപ്പെടാം.

ഏത്തപ്പഴവും ഈന്തപ്പഴവും  ഓട്സും ചേർത്ത് വളരെ ഹെൽത്തി ആയ ഒരു ഷേക്ക് റെസിപ്പി പരിചയപ്പെടാം.

ADVERTISEMENT

ചേരുവകൾ:

  • നന്നായി പഴുത്ത ഏത്തപ്പഴം  - 1
  • ഓട്സ് - 2 ടേബിൾ സ്പൂൺ
  • ഈന്തപഴം - 10
  • തണുത്ത പാൽ 
  • ഐസ് ക്യൂബ്‌സ് (അവശ്യമെങ്കിൽ)

തയാറാക്കുന്ന വിധം

ADVERTISEMENT

ആദ്യം ഏത്തപ്പഴം, ഓട്സ്  (കുറച്ചു പാലിൽ വേവിച്ചോ, അല്ലാതെയോ ഉപയോഗിക്കാം), ഈന്തപ്പഴം, കുറച്ചു പാൽ എന്നിവ ചേർത്ത് ഒന്ന്‌ അടിച്ചെടുക്കുക. വീണ്ടും ആവശ്യത്തിന് കട്ടിക്ക് അനുസരിച്ചു പാൽ‌ , ഐസ് ക്യൂബ്‌സ് ചേർത്ത് അടിച്ചെടുക്കുക. വളരെ ഹെൽത്തി ആയ    ഷേയ്ക്ക്  റെഡി.