മിക്ക സെലിബ്രിറ്റികളുടെയും ഭക്ഷണത്തിൽ ഉറപ്പായും കാണുന്ന ഒന്നാണ് ബദാം. വെറും വയറ്റിൽ കുതിർത്ത ബദാം 5 എണ്ണം നിത്യവും കഴിക്കുന്നത് ചർമ സൗന്ദര്യം നിലനിർത്തും (മിക്ക സെലിബ്രിറ്റികളുടെയും ബ്യൂട്ടി സീക്രട്ടുകളിലൊന്നാണിത്). കുതിർത്ത ബദാം അരച്ചു പാലിൽ ചേർത്തു കുട്ടികൾക്കു കൊടുക്കുന്നതും നല്ലതാണ്. ദഹനത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിക്ക സെലിബ്രിറ്റികളുടെയും ഭക്ഷണത്തിൽ ഉറപ്പായും കാണുന്ന ഒന്നാണ് ബദാം. വെറും വയറ്റിൽ കുതിർത്ത ബദാം 5 എണ്ണം നിത്യവും കഴിക്കുന്നത് ചർമ സൗന്ദര്യം നിലനിർത്തും (മിക്ക സെലിബ്രിറ്റികളുടെയും ബ്യൂട്ടി സീക്രട്ടുകളിലൊന്നാണിത്). കുതിർത്ത ബദാം അരച്ചു പാലിൽ ചേർത്തു കുട്ടികൾക്കു കൊടുക്കുന്നതും നല്ലതാണ്. ദഹനത്തിന് ഏറ്റവും ഉത്തമമാണു ബദാം. വയർ ശുദ്ധീകരിക്കുവാനും ദഹന പ്രശ്‌നങ്ങൾ കുറയ്‌ക്കുവാനും ഇടയ്‌ക്ക് 2 സ്‌പൂൺ ബദാം എണ്ണ കുടിക്കുന്നത് ഫലം ചെയ്യും. എളുപ്പത്തിൽ തയാറാക്കാവുന്ന ബദാം ബർഫിയുടെ രുചിക്കൂട്ടെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ബദാം - 200 ഗ്രാം 
  • വെള്ളം - 1 കപ്പ്‌ 
  • പഞ്ചസാര - 1/4 കപ്പ്‌ 
  • കുങ്കുമപ്പൂവ് - 5-6 (ആവശ്യമെങ്കിൽ)
  • പാൽ - 3 or 4 ടേബിൾ സ്പൂൺ 
  • ഏലയ്ക്കാ പൊടിച്ചത് - 1/4 ടീസ്പൂൺ 
  • നെയ്യ് - 1 ടേബിൾ സ്പൂൺ 

തയാറാക്കുന്ന വിധം

  • ബദാം 6-7 മണിക്കൂർ വെള്ളത്തിൽ ഇട്ടു വയ്ക്കുക. അതിന് ശേഷം ഒരു ടവൽ കൊണ്ട് വെള്ളം  ഒപ്പിയെടുക്കുക. ബദാമിന്റെ തോൽ കൈ കൊണ്ട് കളഞ്ഞ് പരുപ്പ് മാത്രം എടുത്ത് പേസ്റ്റ് ആക്കുക. കുറച്ച് തരുതരുപ്പുള്ള പേസ്റ്റ് ആക്കുക. 
  • ഒരു കപ്പ്‌ വെള്ളം ഒഴിച്ച് പഞ്ചസാരയും ചേർത്ത് നന്നായി തിളപ്പിക്കുക. പഞ്ചസാര അലിഞ്ഞ ശേഷം നല്ല പോലെ തിളപ്പിക്കുക. വെള്ളം കുറച്ചൊരു നൂൽ പരുവം ആവുമ്പോൾ ബദാം പേസ്റ്റ് ചേർത്ത് നന്നായി യോജിപ്പിക്കുക. ഇളക്കി കൊണ്ടിരിക്കുക. കട്ടിയായി തുടങ്ങുമ്പോൾ 3-4 ടേബിൾ സ്പൂൺ പാൽ ചേർക്കുക. അതിലേക്ക് ഏലയ്ക്കായും നെയ്യും ചേർത്ത് നന്നായി ഇളക്കുക.  ശേഷം ഒരു പ്ലേറ്റിലേക്കു ഒഴിച്ച് വയ്ക്കുക. ബദാം പൊടിച്ചത് വെച്ച് അലങ്കരിക്കുക. 6-7 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക. ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് ഉപയോഗിക്കാം   

English Summary: Badam Burfi Recipe, Sweets Recipes

ADVERTISEMENT