വീട്ടിലുള്ള സാധനങ്ങൾക്കൊണ്ട് രുചികരമായ പലഹാരം തയാറാക്കിയാലോ? ബ്രഡ് കൊണ്ട് രുചികരമായി തയാറാക്കാവുന്ന ബ്രഡ് പോക്കറ്റ്സിന്റെ രുചിക്കൂട്ട് പരിചയപ്പെടാം. ചേരുവകൾ ബ്രഡ് - 8 എണ്ണം എണ്ണ - 1 ടേബിൾസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 1 ടീസ്പൂൺ പച്ചമുളക് ചെറുതായി അരിഞ്ഞത് - 1 ടീസ്പൂൺ കറിവേപ്പില ചെറുതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിലുള്ള സാധനങ്ങൾക്കൊണ്ട് രുചികരമായ പലഹാരം തയാറാക്കിയാലോ? ബ്രഡ് കൊണ്ട് രുചികരമായി തയാറാക്കാവുന്ന ബ്രഡ് പോക്കറ്റ്സിന്റെ രുചിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ

  • ബ്രഡ് - 8 എണ്ണം
  • എണ്ണ -  1 ടേബിൾസ്പൂൺ 
  • വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -  1 ടീസ്പൂൺ 
  • പച്ചമുളക് ചെറുതായി അരിഞ്ഞത് -  1 ടീസ്പൂൺ
  • കറിവേപ്പില ചെറുതായി അരിഞ്ഞത് -  1 ടീസ്പൂൺ 
  • ഉപ്പ് -  1 ടീസ്പൂൺ 
  • സവാള കൊത്തിയരിഞ്ഞത് -  2 ബൗൾ 
  • തക്കാളി കൊത്തിയരിഞ്ഞത് -  1  ബൗൾ   
  • മുട്ട -  1 
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 
  • മുളകുപൊടി -  1/2 ടീസ്പൂൺ 
  • ഗരംമസാല -  1/2 ടീസ്പൂൺ 
  • മൈദ - 1 ടേബിൾസ്പൂൺ
  • വെള്ളം -  3 ടേബിൾസ്പൂൺ 
  • ചീസ് ക്യൂബ്സ് -  ആവശ്യത്തിന് 
  • എണ്ണ -  വറുക്കാൻ ആവശ്യമായത്
ADVERTISEMENT

തയാറാക്കുന്ന വിധം

പാനിൽ കുറച്ച് ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളുത്തുള്ളി ചേർത്ത് നന്നായി മൂപ്പിക്കുക. ഇതിലേക്ക് പച്ചമുളക്, കറിവേപ്പില, സവാള എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കാം .പിന്നീട് മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരംമസാല എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ നന്നായി യോജിപ്പിക്കുക. തക്കാളി ചേർക്കാം. ഇത് ഒരു 3 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. ഈ മസാല ഒരു സൈഡിലോട്ടു മാറ്റിവെച്ച് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി ചിക്കിയെടുക്കുക. പിന്നീട് ഇത് മസാലയുമായി യോജിപ്പിക്കുക.

ADVERTISEMENT

ഒരു ബൗളിൽ ഒരു ടീസ്പൂൺ മൈദയും കുറച്ച് വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കുക ഇത് മാറ്റി വയ്ക്കുക.

ഒരു ബ്രഡ് പീസ് എടുത്ത് അതിന്റെ 4 സൈഡ് മുറിച്ചുകളയുക പിന്നീട് ഒരു ചപ്പാത്തിക്കോൽ വച്ച് ഇത് നന്നായി പേപ്പർ പോലെ പരത്തിയെടുക്കുക. എണ്ണയിൽ വറുക്കുമ്പോൾ എണ്ണ കുടിക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഇങ്ങനെ പരത്തുന്നത്.

ADVERTISEMENT

ഇതിൽ തയാറാക്കി വച്ചിരിക്കുന്ന മസാലയിൽ നിന്ന് ഒരു സ്പൂൺ മസാലയും ഒരു ചെറിയ കഷണം ചീസും വച്ച് റോൾ ചെയ്തെടുക്കുക.

രണ്ടുഭാഗവും മൈദമാവ് വച്ച് നന്നായി ഒട്ടിക്കുക. എണ്ണയിൽ  വറുക്കുമ്പോൾ  പൊട്ടിപ്പോകാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ഇതുപോലെ ബാക്കിയുള്ള ബ്രഡ് കഷണങ്ങളും  തയാറാക്കി എടുക്കുക.

ഒരു പാനിൽ എണ്ണ ചൂടാക്കി തയാറാക്കി വെച്ച ബ്രഡ് പോക്കറ്റ്സ് വറുത്തു കോരുക. 

English Summary: Crispy Bread Pockets Recipe.