ദോശ ഇഡ്ലി തുടങ്ങിയ പ്രാതൽ വിഭവങ്ങൾ അവർത്തിക്കപ്പെടുമ്പോൾ മടുപ്പ് അനുഭവപ്പെടും. വൈവിധ്യമാർന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാവുന്ന ഒരു ബ്രേക്ഫാസ്റ്റ് ഐറ്റം ആണ് " കുഴി പണിയാരം ", ഉണ്ടയപ്പം, മോരപ്പം എന്നൊക്കെ അറിയപ്പെടുന്നൊരു വിഭവമാണിത്. ചേരുവകൾ പച്ചരി - 2 ഗ്ലാസ് ഉഴുന്ന് പരിപ്പ് - 2 ടേബിൾ സ്പൂൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോശ ഇഡ്ലി തുടങ്ങിയ പ്രാതൽ വിഭവങ്ങൾ അവർത്തിക്കപ്പെടുമ്പോൾ മടുപ്പ് അനുഭവപ്പെടും. വൈവിധ്യമാർന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാവുന്ന ഒരു ബ്രേക്ഫാസ്റ്റ് ഐറ്റം ആണ് " കുഴി പണിയാരം ", ഉണ്ടയപ്പം, മോരപ്പം എന്നൊക്കെ അറിയപ്പെടുന്നൊരു വിഭവമാണിത്.

ചേരുവകൾ

  • പച്ചരി - 2 ഗ്ലാസ് 
  • ഉഴുന്ന് പരിപ്പ് - 2 ടേബിൾ സ്പൂൺ ( ഇത് രണ്ടും 4-5 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക)
ADVERTISEMENT

  • ദോശ മാവ് - 1 1/2 കപ്പ്‌ 
  • തൈര് - 2 ടേബിൾ സ്പൂൺ 
  • ഉപ്പ് - 1 1/2 ടീ സ്പൂൺ 
  • വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ 
  • കടുക് - ആവശ്യത്തിന് 
  • ഉഴുന്നുപരിപ്പ് - 1 ടീ സ്പൂൺ 
  • പച്ചമുളക് - 3-4 എണ്ണം ചെറുതായി അരിഞ്ഞത് 
  • ഇഞ്ചി - ചെറിയ കഷ്ണം 
  • ചെറിയ ഉള്ളി -6-7 എണ്ണം 
  • കറിവേപ്പില 

തയാറാക്കുന്ന വിധം

  • പച്ചരിയും ഉഴുന്നും അരയ്ക്കുക. 
  • ദോശ മാവിലേക്കു അരച്ചു വെച്ച പച്ചരിമാവും തൈരും, ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. അതിന് ശേഷം മാവിലേക്ക് വെളിച്ചെണ്ണയിൽ കടുക്‌ , ഉഴുന്ന് പരുപ്പ് , ഇഞ്ചി, പച്ച മുളക്, ചെറിയ ഉള്ളിയും ചേർത്ത് വറുത്തിടുക. 
  • ഉണ്ണിയപ്പം തയാറാക്കുന്ന കുഴിയൻ പാത്രത്തിൽ  1 ടീ സ്പൂൺ വീതം എണ്ണ ഒഴിച്ച് അപ്പം ചുട്ടെടുക്കാം. രണ്ട് ഭാഗവും ഇളം ബ്രൗൺ നിറം ആകുമ്പോൾ അപ്പം എടുത്ത് മാറ്റാം.