നാടൻ രുചിയും ചൈനീസ് രുചിയും കൂടി കലർന്നൊരു ദോശ കഴിച്ചിട്ടുണ്ടോ. നല്ലൊരു ബ്രേക്ക്ഫാസ്റ്റ് വിഭവമാണിത്. സ്കൂൾ തുറന്നു കഴിഞ്ഞാൽ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ മടിക്കുന്ന കുട്ടികൾക്ക് ദോശ ഇങ്ങനെ തയാറാക്കി കൊടുത്തു നോക്കൂ. ചേരുവകൾ ദോശമാവ് -3 കപ്പ് നെയ്യ് -കാൽ കപ്പ് ഷെസ്​വാൻ സോസ് - കാൽ കപ്പ് ഓയിൽ - ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടൻ രുചിയും  ചൈനീസ് രുചിയും കൂടി കലർന്നൊരു  ദോശ കഴിച്ചിട്ടുണ്ടോ. നല്ലൊരു ബ്രേക്ക്ഫാസ്റ്റ് വിഭവമാണിത്. സ്കൂൾ തുറന്നു കഴിഞ്ഞാൽ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ മടിക്കുന്ന കുട്ടികൾക്ക് ദോശ ഇങ്ങനെ തയാറാക്കി കൊടുത്തു നോക്കൂ.

ചേരുവകൾ

  • ദോശമാവ് -3 കപ്പ്
  • നെയ്യ് -കാൽ കപ്പ്
  • ഷെസ്​വാൻ സോസ് - കാൽ കപ്പ്
  • ഓയിൽ - ഒരു ടീസ്പൂൺ
  • സവാള അരിഞ്ഞത് - അരക്കപ്പ് 
  • കാബേജ് അരിഞ്ഞത് - അരക്കപ്പ് 
  • കാരറ്റ് അരിഞ്ഞത് - അര കപ്പ് 
  • സ്പ്രിംഗ് ഒനിയൻ - അരിഞ്ഞത് അരക്കപ്പ് 
  • കാപ്സിക്കം അരിഞ്ഞത് -അരക്കപ്പ്
  • നൂഡിൽസ് വേവിച്ചത് -അര കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • സോയാസോസ് – ഒരു ടീസ്പൂൺ
  • ഷെസ്​വാൻ സോസ് - ഒരു ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

പാനിൽ എണ്ണ ഒഴിച്ച് എല്ലാ പച്ചക്കറികളും  ചെറുതീയിൽ വേവിച്ചെടുക്കുക. ഏകദേശം മുക്കാൽ വേവാകുമ്പോൾ ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ന്യൂഡിൽസും സോയാസോസും ഷെസ്​വാൻ സോസും ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക.

ADVERTISEMENT

ദോശക്കല്ലിൽ ഓരോ  തവി മാവൊഴിച്ച് പരത്തി മൊരിഞ്ഞു വരുമ്പോൾ  ഒരു ടീസ്പൂൺ ഷെസ്​വാൻ സോസ്, ഒരു ടീസ്പൂൺ നെയ്യും ചേർത്ത്  എല്ലാ ഭാഗത്തും പരത്തുക. തയാറാക്കി വച്ചിരിക്കുന്ന പച്ചക്കറി - നൂഡിൽസ് കൂട്ടിൽ നിന്നും  ഒന്നോ രണ്ടോ ടീസ്പൂൺ ഇതിന്റെ മുകളിൽ വെച്ച്   ദോശ റോൾ  ചെയ്തെടുത്ത് നടുവേ കട്ട് ചെയ്യുക.