എത്ര രുചികരമായ കറി കൂട്ടി ചോറ് കഴിച്ചാലും, അൽപം ചമ്മന്തി ചേർത്ത് ചോറ് കഴിക്കുന്ന സ്വാദ് കിട്ടുമോ? കറിവേപ്പില, മല്ലിയില, പുതിനയില കൊണ്ട് മൂന്ന് വ്യത്യസ്ത രുചികളിൽ ചമ്മന്തിതയാറാക്കുന്നതെങ്ങനെയെന്നു നോക്കിയാലോ? ചേരുവകൾ വെളിച്ചെണ്ണ -1/4 ടീ സ്പൂൺ ചുവന്ന മുളക് - 5 എണ്ണം ചെറിയ ഉള്ളി - 5-6 എണ്ണം പുളി -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര രുചികരമായ കറി കൂട്ടി ചോറ് കഴിച്ചാലും, അൽപം ചമ്മന്തി ചേർത്ത് ചോറ് കഴിക്കുന്ന സ്വാദ് കിട്ടുമോ? കറിവേപ്പില, മല്ലിയില, പുതിനയില കൊണ്ട് മൂന്ന് വ്യത്യസ്ത രുചികളിൽ ചമ്മന്തി തയാറാക്കുന്നതെങ്ങനെയെന്നു നോക്കിയാലോ?

ചേരുവകൾ

  • വെളിച്ചെണ്ണ -1/4 ടീ സ്പൂൺ 
  • ചുവന്ന മുളക് - 5 എണ്ണം 
  • ചെറിയ ഉള്ളി - 5-6 എണ്ണം 
  • പുളി - വളരെ കുറച്ച് 
  • കറിവേപ്പില - ഒരു കൈ പിടി 
  • കല്ലുപ്പ് - 1/4 ടീ സ്പൂൺ 
ADVERTISEMENT

തയാറാക്കുന്ന വിധം

ഇതെല്ലാം ചേർത്ത് നന്നായി വറുക്കുക. കറിവേപ്പില മൊരിയുമ്പോൾ തീ ഓഫ്‌ ചെയ്യുക. തണുത്ത ശേഷം അരച്ചെടുക്കുക. വെള്ളം ചേർക്കാതെ അരയ്ക്കുക. 

ADVERTISEMENT

മല്ലിയില ചമ്മന്തി 

  • വെളിച്ചെണ്ണ - 1/4ടീ സ്പൂൺ 
  • നാളികേരം - 1/4 കപ്പ്‌ 
  • പച്ചമുളക് -5 -6 എണ്ണം 
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം 
  • പുളി - കുറച്ച് 
  • മല്ലിയില - ഒരു കൈ പിടി 
  • ഉപ്പ് - 1/4 ടീ സ്പൂൺ 

തയാറാക്കുന്ന വിധം

ADVERTISEMENT

വെളിച്ചെണ്ണയിൽ നാളികേരം പച്ചമുളക്, ഇഞ്ചി ചേർത്ത് വഴറ്റുക. അതിലേക്ക് മല്ലിയില പുളി എന്നിവ ഉപ്പും ചേർത്ത് വഴറ്റുക. 

മല്ലിയില സോഫ്റ്റ്‌ ആവുമ്പോൾ വാങ്ങി തണുക്കാൻ വെക്കുക. തണുത്ത ശേഷം അരച്ചെടുക്കുക. 

പുതിനയില ചമ്മന്തി 

  • വെളിച്ചെണ്ണ - 1/4 ടീ സ്പൂൺ 
  • നാളികേരം - 1/4 കപ്പ്‌ 
  • ചുവന്ന മുളക് - 4-5 എണ്ണം 
  • പുളി - കുറച്ച് 
  • ഉപ്പ് - 1/4 ടീ സ്പൂൺ 

തയാറാക്കുന്ന വിധം

വെളിച്ചെണ്ണയിൽ ബാക്കിയുള്ള ചേരുവകൾ ചേർത്ത് വഴറ്റി എടുക്കുക. ശേഷം വെള്ളം ചേർക്കാതെ അരച്ചെടുക്കുക.