പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. മലയാളികളുടെ ജീവിത ശൈലി മാറിയപ്പോള്‍ പഴങ്കഞ്ഞി തീന്മേശയില്‍ നിന്നു തഴയപ്പെട്ടു, പകരം പല ഫാസ്റ്റ്ഫുഡുകളും സ്ഥാനം പിടിച്ചു. എന്നാല്‍ ഔഷധ ഗുണമുള്ള പഴങ്കഞ്ഞിയോളം വരുന്ന പ്രഭാത ഭക്ഷണം വേറെയില്ലെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. രാവിലെ പഴങ്കഞ്ഞി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. മലയാളികളുടെ ജീവിത ശൈലി മാറിയപ്പോള്‍ പഴങ്കഞ്ഞി തീന്മേശയില്‍ നിന്നു തഴയപ്പെട്ടു, പകരം പല ഫാസ്റ്റ്ഫുഡുകളും സ്ഥാനം പിടിച്ചു. എന്നാല്‍ ഔഷധ ഗുണമുള്ള പഴങ്കഞ്ഞിയോളം വരുന്ന പ്രഭാത ഭക്ഷണം വേറെയില്ലെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. രാവിലെ പഴങ്കഞ്ഞി കുടിച്ചു രാത്രി വൈകുവോളം എല്ലുമുറിയെ പണിയെടുത്തിരുന്ന പഴയ തലമുറയിലെ ആളുകള്‍ക്ക് അസുഖങ്ങള്‍ കുറവായിരുന്നു.

ഒരു രാത്രി മുഴുവൻ (ഏകദേശം 12 മണിക്കൂർ) വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർധിപ്പിക്കുന്നു. 100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയൺ 73.91 മില്ലീഗ്രാമായി കൂടുന്നു. എല്ലുകളുടെ ബലം വർധിപ്പിക്കാൻ ഇത് ഏറെ സഹായിക്കുന്നു.

ADVERTISEMENT

മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു. ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ പഴങ്കഞ്ഞിക്ക് കഴിയും.

ഇന്നത്തെ ജീവിത ശൈലീ രോഗങ്ങളില്‍ നിന്നു രക്ഷനേടാനുള്ള ഒരു ഉത്തമ ഭക്ഷണമാണ് പഴങ്കഞ്ഞി. പല പുതിയ രോഗങ്ങളും അണപൊട്ടുമ്പോള്‍ നമ്മളും ഓര്‍ത്തിട്ടില്ലേ പണ്ടില്ലാത്ത രോഗങ്ങള്‍ ഇപ്പോള്‍ എവിടെ നിന്നാണെന്ന്? ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഈ ഭക്ഷണം കഴിച്ചു നോക്കൂ.

ADVERTISEMENT

അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മണ്‍കലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളക് / കാന്താരിയോ ചതച്ചിട്ട് തൈരും അല്‍പം ഉപ്പും ചേര്‍ത്ത് കഴിക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാന്‍ പറ്റില്ല .പ്രഭാതത്തില്‍ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവന്‍ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിര്‍മയും നല്‍കുന്ന ഭക്ഷണം വേരെയില്ല. ചോറ് ഏറെ നേരം വെള്ളത്തില്‍ കിടക്കുന്നതിനാല്‍ അതിലടങ്ങിയിരിക്കുന്ന അയേണ്‍ ,പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയായി വര്‍ദ്ധിക്കുന്നു. സെലേനിയവും തവിടും ധാരളമടങ്ങിയിരിക്കുന്ന കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയാണ് ഏറ്റവും നല്ലത്.

പഴങ്കഞ്ഞി ഉണ്ടാക്കാന്‍ തലേദിവസം വൈകിട്ട് വെച്ച കുത്തരി ചോറില്‍, ചൂടാറി കഴിയുമ്പോള്‍ നിരപ്പിനു മീതെ വെള്ളമൊഴിച്ച് വെക്കുക (ഈ രീതിയില്‍ ഫ്രിജില്‍ വയ്ക്കേണ്ട ആവശ്യമില്ല). 

ADVERTISEMENT

പിറ്റേ ദിവസം ചോറിൽ തൈരും, കാന്താരി മുളകും, ചെറിയ ഉള്ളിയും കൂട്ടി കുഴച്ചു കഴിക്കാം. ഇതിനൊപ്പം മുളക് ചുട്ടരച്ച ചമ്മന്തിയും  ഉപ്പിലിട്ടതോ മുളകില്ലിട്ടതോ ആയ മാങ്ങാ, നാരങ്ങ, നെല്ലിക്ക അച്ചാറും, ചുട്ട പപ്പടവും കൂട്ടാം.

പഴങ്കഞ്ഞിവെള്ളത്തില്‍ ചെറിയഉള്ളി ചതച്ചതും ഉപ്പും ചേര്‍ത്തുണ്ടാക്കുന്ന പഴങ്കഞ്ഞി ജൂസ് വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാനുള്ള ഉത്തമപാനീയമാണ്. ഈ ഗുണങ്ങൾ എല്ലാം കിട്ടണമെങ്കിൽ തവിട് കളയാത്ത ജൈവഅരി ഉപയോഗിക്കാൻ ശ്രദ്ധിക്കണം.