കോപ്പയിൽ നിറച്ച തൂവെൺമഞ്ഞുപോലെ, നേർത്ത തണുപ്പും പുളിയുമുള്ള കട്ടത്തൈര് ചോറിൽ കുഴച്ചു കഴിച്ചിട്ടില്ലേ? തൈരിലും വ്യാജനുണ്ടെന്ന വാർത്ത മലയാളി ഞെട്ടലോടെയാണ് കേട്ടത്. രാസവസ്തുക്കളും മറ്റു മായങ്ങളുമൊക്കെ കലർത്തിയ തൈര് ആരോഗ്യത്തിനു ഹാനികരമാണ്. അത്തരം പാക്കറ്റ് തൈരുകൾ വിപണിയിൽ ലഭ്യമാണുതാനും. അൽപമൊന്നു മിനക്കെട്ടാൽ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോപ്പയിൽ നിറച്ച തൂവെൺമഞ്ഞുപോലെ, നേർത്ത തണുപ്പും പുളിയുമുള്ള കട്ടത്തൈര് ചോറിൽ കുഴച്ചു കഴിച്ചിട്ടില്ലേ? ഒപ്പം അൽപം തേങ്ങാചമ്മന്തിയും ചുവക്കെ കാച്ചിയെടുത്ത ചെറു പപ്പടവും ഒരു മെഴുക്കുപുരട്ടിയും കുറച്ചു കണ്ണിമാങ്ങാ അച്ചാറുമുണ്ടെങ്കിൽ വയറും മനസ്സും നിറയും. തൈര് എക്കാലത്തും മലയാളിക്കു പ്രിയപ്പെട്ടതാണ്. രുചി മാത്രമല്ല, ഗുണവും തികഞ്ഞതാണ് തൈര്. എല്ലുകളുടെ ആരോഗ്യത്തിനും രക്തസമ്മർദം നിയന്ത്രിക്കാനും ദഹനത്തിനുമൊക്കെ മികച്ചത്. പഞ്ചസാരയും തൈരും കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട കൂട്ടാണ്. മുടിയുടെ ആരോഗ്യത്തിനും മുഖം മിനുങ്ങാനുള്ള ഫേസ്പാക്കായുമൊക്കെ തൈരിനെ മലയാളി ഒപ്പം കൂട്ടുന്നു.

തൈരിലും വ്യാജനുണ്ടെന്ന വാർത്ത മലയാളി ഞെട്ടലോടെയാണ് കേട്ടത്. രാസവസ്തുക്കളും മറ്റു മായങ്ങളുമൊക്കെ കലർത്തിയ തൈര് ആരോഗ്യത്തിനു ഹാനികരമാണ്. അത്തരം പാക്കറ്റ് തൈരുകൾ വിപണിയിൽ ലഭ്യമാണുതാനും. അൽപമൊന്നു മിനക്കെട്ടാൽ, മായത്തെപ്പറ്റി പേടിക്കാതെ ഉപയോഗിക്കാൻ നല്ല ഉഗ്രൻ തൈര് വീട്ടിലുണ്ടാക്കാം. ഇതാ അതിന്റെ രസക്കൂട്ട്:

ADVERTISEMENT

ചേരുവകൾ

  • പാൽ - 1 ലിറ്റർ 
  • തൈര് - 1 ടേബിൾ സ്പൂൺ 

തയാറാക്കുന്ന വിധം

ADVERTISEMENT

∙ പാൽ നല്ലതു പോലെ തിളപ്പിക്കുക. 

∙ പാലിൽ ഉള്ള വെള്ളം വറ്റുന്നതു വരെ തിളപ്പിക്കണം. തണുക്കാൻ വയ്ക്കുക. അതിന് ശേഷം പാൽ ഇളം ചൂട് ആവുമ്പോൾ അതിലേക്ക് വെള്ളം ഇല്ലാത്ത തൈര് 1 ടേബിൾ സ്പൂൺ ഒഴിച്ച് നന്നായി ഇളക്കി 6-7 മണിക്കൂർ വയ്ക്കുക. 

ADVERTISEMENT

7 മണിക്കൂറിനു ശേഷം നല്ല കട്ടിയുള്ള തൈര് കിട്ടുന്നതാണ്. അതിന് ശേഷം ഫ്രിഡ്ജിലേക്കു മാറ്റി വയ്ക്കുക.