ഏതു ആഹാര രീതിയെയും കയ്യും മനസും കൊണ്ട് സ്വീകരിക്കുന്നവരാണ് മലയാളികൾ. തന്തൂരി ചിക്കനും റൊട്ടിയും കാലങ്ങൾക്കുമുൻപേ വന്നെങ്കിലും തന്തൂരി ചായ ഈ അടുത്ത കാലത്താണ് ഇങ്ങോട്ട് എത്തിയത്. കനലില്‍ ചൂടാക്കിയ

ഏതു ആഹാര രീതിയെയും കയ്യും മനസും കൊണ്ട് സ്വീകരിക്കുന്നവരാണ് മലയാളികൾ. തന്തൂരി ചിക്കനും റൊട്ടിയും കാലങ്ങൾക്കുമുൻപേ വന്നെങ്കിലും തന്തൂരി ചായ ഈ അടുത്ത കാലത്താണ് ഇങ്ങോട്ട് എത്തിയത്. കനലില്‍ ചൂടാക്കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു ആഹാര രീതിയെയും കയ്യും മനസും കൊണ്ട് സ്വീകരിക്കുന്നവരാണ് മലയാളികൾ. തന്തൂരി ചിക്കനും റൊട്ടിയും കാലങ്ങൾക്കുമുൻപേ വന്നെങ്കിലും തന്തൂരി ചായ ഈ അടുത്ത കാലത്താണ് ഇങ്ങോട്ട് എത്തിയത്. കനലില്‍ ചൂടാക്കിയ മണ്‍കലത്തിലേക്ക് ചായ ഒഴിക്കുമ്പോള്‍ അത് തിളച്ച് മറിയും അങ്ങനെ ചായ പാകമാകും. ഞൊടിയിടയിലാണ് തന്തൂരി ചായയുടെ കാറ്റ് ഇവിടെ ആഞ്ഞടിച്ചത്. കണ്ടവർ കേട്ടവർ ചായകുടിക്കാൻ കടകൾ തപ്പി ഇറങ്ങിതുടങ്ങി. അല്പം വൈകിയാണെങ്കിലും കേരളത്തിലും തന്തൂരി ചായ വില്കുന്ന കടകൾ വന്നു തുടങ്ങി. തന്തൂരി ചായ  വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.  

ചേരുവകൾ

  • പാൽ - 2  കപ്പ് 
  • വെള്ളം –  1 കപ്പ് 
  • തേയില - 2 ടീസ്പൂൺ
  • ഇഞ്ചി - ചെറിയ കഷ്ണം
  • ഗ്രാമ്പൂ - 2 എണ്ണം 
  • കറുവപ്പട്ട - ചെറിയ കഷണം
  • ഏലക്കായ - 2 എണ്ണം 
ADVERTISEMENT

കുറിപ്പ്:- ഒരു ചെറിയ മൺകലം ആവശ്യമാണ്

പാകം ചെയ്യുന്ന വിധം

  • മൺകലം ചെറു തീയിൽ വച്ച് ചൂടാക്കുക, കലത്തിന്റെ അകവും പുറവും ഒരു പോലെ ചൂടാക്കണം .
  • അതെ സമയം മറ്റൊരു അടുപ്പിൽ ചായ ഉണ്ടാക്കുക, ചായ അവരവർക്കു ഇഷ്ടമുള്ള രീതിയിൽ ചെയ്യാം, എങ്കിലും തന്തൂരി ചായയ്ക്ക്  മസാല ചേർന്ന ചായ ആണ് നല്ലത്.
  • ചായ തയാറായി കഴിയുമ്പോൾ, അരിച്ചെടുത്തു ഒരു പാത്രത്തിലേക്ക് പകരുക, ഒരു പക്കട് ഉപയോഗിച്ച് നന്നായി ചൂടായ മൺകലം മറ്റൊരു പാത്രത്തിലേക്ക് വയ്ക്കുക, അതിലേക്കു ചൂട് ചായ ഒഴിക്കുക.
  • മൺകലത്തിന്റെ ചൂട് കാരണം ചായ തിളച്ചു പൊങ്ങി പാകമാകും, മൺകലത്തിൽ വച്ച് തിളക്കുന്നതിനാൽ ചായയ്ക്ക് പ്രത്യേക സ്വാദു ലഭിക്കും, മൺകലത്തിനും ചായക്കും നല്ല ചൂട് ഉണ്ടായിരിക്കേണ്ടതാണ്.
  • തന്തൂരി ആയ ചായ മണ്ണ് കൊണ്ടുള്ള ഗ്ലാസ്സിൽ തന്നെ പകർന്നു കുടിക്കുന്നത് കൂടുതൽ രുചികരം ആയിരിക്കും.