രുചിപ്പെരുമയിൽ മലബാർ സ്പെഷൽ കൈപ്പത്തിരി
രുചി വിഭവങ്ങളിൽ കേരളത്തിന്റെ തനത് വൈവിധ്യങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണല്ലോ മലബാറികൾ. മലബാറുകാരുടെ സ്പെഷൽ വിഭവമായ അടിപൊളി കട്ടിപ്പത്തിരി (കൈപ്പത്തിരി) ഉണ്ടാക്കിയാലോ ? ചേരുവകൾ 1. അരിപ്പൊടി – 3 കപ്പ് 2. തേങ്ങാ ചിരകിയത് –1 കപ്പ് 3. നെയ്യ് –1 ടേബിൾ സ്പൂൺ 4. ഉപ്പ് –

രുചി വിഭവങ്ങളിൽ കേരളത്തിന്റെ തനത് വൈവിധ്യങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണല്ലോ മലബാറികൾ. മലബാറുകാരുടെ സ്പെഷൽ വിഭവമായ അടിപൊളി കട്ടിപ്പത്തിരി (കൈപ്പത്തിരി) ഉണ്ടാക്കിയാലോ ?
ചേരുവകൾ
1. അരിപ്പൊടി – 3 കപ്പ്
2. തേങ്ങാ ചിരകിയത് –1 കപ്പ്
3. നെയ്യ് –1 ടേബിൾ സ്പൂൺ
4. ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഒരു പാത്രത്തിൽ അല്പം വെള്ളം ആവശ്യത്തിന് ഉപ്പ് ചേർത്ത തിളപ്പിച്ചെടുക്കുക.
- അതിന് ശേഷം ഒരു വലിയ പാത്രത്തിൽ അരിപ്പൊടി എടുത്തശേഷം ഉപ്പ് ചേർത്ത് തിളപ്പിച്ച വെള്ളം അല്പാല്പമായി ചേർത്തുകൊടുത്തു ഇളക്കികൊടുക്കുക (വെള്ളം കൂടിപ്പോകാതെ ശ്രദ്ധിക്കണം).
- അതിലേക് ഒരു കപ്പ് തേങ്ങാ ചിരകിയത് കൂടി ചേർത്ത നല്ല സോഫ്റ്റ് ആവുന്നത് വരെ കുഴച്ചെടുക്കുക.
- കുഴച്ചെടുത്ത മാവ് അല്പാല്പമായി കയ്യിലെടുത്ത് ഉരുളകളാക്കി കയ്യിലോ വാഴയിലയിലോ വെച്ച് കട്ടിയായി പരത്തി എടുക്കുക.
- അതിന് ശേഷം ഒരു പാൻ എടുത്തു ചൂടാക്കി പരത്തി എടുത്ത മാവ് നെയ്യ് തൂവി രണ്ടു ഭാഗവും വേവിച്ചെടുക്കുക. മലബാർ സ്പെഷ്യൽ കട്ടി പത്തിരി റെഡി.