ശരീരത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ ദിനചര്യകളിൽ നിന്നും ലഭിക്കുന്ന രോഗപ്രതിരോധശക്തി ഒരു മനുഷ്യന്റെ ആരോഗ്യത്തിൽ മുഖ്യപങ്കുവഹിക്കുന്ന ഒന്നാണ്. കർക്കടക മാസത്തിലെ പട്ടിണിയും മഴ വിതയ്ക്കുന്ന രോഗങ്ങളും പൂർവികർ നേരിട്ടത് ആരോഗ്യകരമായ ദിനചര്യകളും ഔഷധഗുണമാർന്ന രുചിക്കൂട്ടുകളിലൂടെയുമാണ്. ഇന്നും എണ്ണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ ദിനചര്യകളിൽ നിന്നും ലഭിക്കുന്ന രോഗപ്രതിരോധശക്തി ഒരു മനുഷ്യന്റെ ആരോഗ്യത്തിൽ മുഖ്യപങ്കുവഹിക്കുന്ന ഒന്നാണ്. കർക്കടക മാസത്തിലെ പട്ടിണിയും മഴ വിതയ്ക്കുന്ന രോഗങ്ങളും പൂർവികർ നേരിട്ടത് ആരോഗ്യകരമായ ദിനചര്യകളും ഔഷധഗുണമാർന്ന രുചിക്കൂട്ടുകളിലൂടെയുമാണ്. ഇന്നും എണ്ണ തേച്ചുകുളി,മരുന്നുകഞ്ഞി, ഉലുവ ഉണ്ട,മരുന്നുണ്ട, ഇവയെല്ലാം വരാനിരിക്കുന്ന ഒരു വർഷത്തെ ആരോഗ്യസംരക്ഷണ ഭാഗമാണ്  കർക്കിടകത്തിൽ മലയാളിയ്ക്ക്. 

 രുചിക്കൊപ്പം ആരോഗ്യവും സമ്മാനിക്കുന്ന മരുന്നുണ്ട എങ്ങനെ തയാറാക്കാമെന്നു നോക്കാം. 

ADVERTISEMENT

ചേരുവകൾ :

  • കുത്തരി - 1 കപ്പ്
  • അവൽ - ¼ കപ്പ് 
  • തേങ്ങ ചിരകിയത് - 1¼ കപ്പ്
  • ശർക്കരപ്പാനി - 4 ടേബിൾസ്പൂൺ 
  • ഏലക്കായ - 4 എണ്ണം 
  • നെയ്യ് - 1½ ടീസ്പൂൺ 

  മരുന്നുകൾ 

  • ആശാളി - ½ കപ്പ് 
  • ഉലുവ -  ½ കപ്പ്
  • ജീരകം - ½ കപ്പ്
  • അയമോദകം - ½കപ്പ്
  • എള്ള് - ½ കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം :

∙ മരുന്നുകളും അരിയും എണ്ണ ചേർക്കാതെ വറുത്തെടുക്കുക.

ADVERTISEMENT

∙ വറുത്തെടുത്ത കൂട്ടിലേക്ക് അവലും ചേർത്ത് പൊടിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക.

 മിക്സിയുടെ ജാറിലേക്ക് തേങ്ങയും, ഏലയ്ക്കായും ചേർത്ത് ഒന്ന് ചതച്ച് എടുത്തതും പൊടിയുടെ കൂട്ടിലേക്ക് ചേർക്കുക. ഇതിലേക്ക് ശർക്കര പാനിയും, നെയ്യും ചേർത്ത് ഇളക്കി കുഴച്ച് ഉരുളകളാക്കി എടുക്കുക. വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാം.

മരുന്നുണ്ട വായുവും വെള്ളവും കടക്കാതെ സൂക്ഷിക്കുക.