പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി ആണ്ടിലൊരിക്കൽ ബലിതർപ്പണ അർപ്പിക്കുന്ന കർക്കടകവാവ്. സംസ്കാരവും മൂല്യങ്ങളും മാറ്റുരയ്ക്കുന്ന ഈ സന്ദർഭത്തിൽ പുതു തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന പൈതൃകം മണക്കുന്ന ഒരു രുചി ഓർമ്മ പരിചയപ്പെടാം വാവട. ചേരുവകൾ ▪️ ഗോതമ്പുപൊടി - 3 ടേബിൾസ്പൂൺ ▪️ അരിപ്പൊടി - 3/4 കപ്പ് ▪️

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി ആണ്ടിലൊരിക്കൽ ബലിതർപ്പണ അർപ്പിക്കുന്ന കർക്കടകവാവ്. സംസ്കാരവും മൂല്യങ്ങളും മാറ്റുരയ്ക്കുന്ന ഈ സന്ദർഭത്തിൽ പുതു തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന  പൈതൃകം മണക്കുന്ന രുചിയോർമ്മ പരിചയപ്പെടാം വാവട.

ചേരുവകൾ

ADVERTISEMENT

▪️ ഗോതമ്പുപൊടി - 3 ടേബിൾസ്പൂൺ 
▪️ അരിപ്പൊടി - 3/4 കപ്പ് 
▪️ റാഗിപ്പൊടി - 2 ടേബിൾസ്പൂൺ 
▪️ കൂവപ്പൊടി - 2 ടേബിൾസ്പൂൺ 
▪️ തേങ്ങ ചിരകിയത് - 1 കപ്പ് 
 ▪️ ശർക്കര - 150 ഗ്രാം 
▪️ ചുക്കുപൊടി - 1/4 ടീസ്പൂൺ 
▪️ ഏലക്കായപ്പൊടി - 1/2 ടീസ്പൂൺ 
▪️  ജീരകം - 1/4 ടീസ്പൂൺ 
▪️ വെള്ളം ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ അരിപ്പൊടി, ഗോതമ്പുപൊടി, റാഗിപ്പൊടി കുവപ്പൊടി എന്നിവ ചേർത്ത് തിളച്ച വെള്ളത്തിൽ നല്ലതുപോലെ കുഴച്ചെടുക്കുക. ഇടിയപ്പത്തിന് കുഴയ്ക്കുന്നതുപോലെ തയാറാക്കണം.
  • ഒരു പാനിൽ ശർക്കര ഉരുക്കി തേങ്ങയും ചുക്കുപൊടിയും ജീരകവും ഏലയ്ക്കാപ്പൊടിയും ചേർത്ത് നല്ലതുപോലെ ഇളക്കി വിളയിക്കണം.
  • കഴുകി വൃത്തിയാക്കിയ വാഴയിലയിൽ അല്പം കുഴച്ച മാവ് പരത്തി കുറച്ച് എള്ള്  വിതറി നടുവിൽ വിളയിച്ച തേങ്ങ വെച്ച് മടക്കി എടുക്കുക. 
  • ഒരു ചുവടു കട്ടിയുള്ള പരന്ന പാത്രത്തിൽ മടക്കിയ വാഴയില വെച്ച് അതിനു മുകളിൽ ഭാരം വെച്ച് രണ്ട് വശവും പാകപ്പെടുത്തിയെടുക്കുക.