ചായ ഇല്ലാതെ എന്ത് ആഘോഷം? ഇന്നൊരു ഉഗ്രൻ പേർഷ്യൻ ചായ ഉണ്ടാക്കി നോക്കാം. ഇന്ത്യയിലേക്ക് കുടിയേറിയ ഈ അറബ്ചായ നോർത്ത് ഇന്ത്യയിൽ ഒരുപാട് പ്രശസ്തമാണ്. ദം രീതിയിൽ അതായതു ആവി പുറത്തു പോകാതെ ഉണ്ടാക്കുന്ന സ്‌ട്രോങ്ങ് ചായയിൽ പാൽ വറ്റിച്ചു ഉണ്ടാക്കുന്ന ഖോയ or മാവ എന്ന ക്രീം ചേർത്താണ് ഇതു ട്രെഡിഷനൽ ആയി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചായ ഇല്ലാതെ എന്ത് ആഘോഷം? ഇന്നൊരു ഉഗ്രൻ പേർഷ്യൻ ചായ ഉണ്ടാക്കി നോക്കാം. ഇന്ത്യയിലേക്ക് കുടിയേറിയ ഈ അറബ് ചായ നോർത്ത് ഇന്ത്യയിൽ പ്രശസ്തമാണ്. ദം രീതിയിൽ അതായതു ആവി പുറത്തു പോകാതെ ഉണ്ടാക്കുന്ന സ്‌ട്രോങ്ങ് ചായയിൽ പാൽ വറ്റിച്ചു ഉണ്ടാക്കുന്ന ഖോയ / മാവ എന്ന ക്രീം ചേർത്താണ് ഇതു ട്രെഡിഷനൽ ആയി തയാറാക്കുന്നത്. സമയം ലാഭിക്കാൻ ദ്രവാംശം നീക്കിയ പാൽ  Evaporated Milk (50-60% water removed from milk) ചേർത്തിട്ടുണ്ട്.

ചേരുവകൾ

  • വെള്ളം - 500 മില്ലി ലിറ്റർ
  • ചായപ്പൊടി –  2 ടേബിൾസ്പൂൺ
  • ഏലക്കായചതച്ചത് –  4
  • പഞ്ചസാര – 3 ടേബിൾ സ്പൂൺ
  • ദ്രവാംശം നീക്കിയ പാൽ (Evaporated Milk)  -  200 മില്ലി ലിറ്റർ
ADVERTISEMENT

തയാറാക്കുന്ന വിധം

  • ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് തേയിലപ്പൊടിയും പഞ്ചസാരയും ഇട്ട് അടച്ചുവച്ച് 15 മിനിറ്റ് തിളപ്പിക്കണം. പകുതി ആവുന്നവരെ ചെറിയതീയിൽ അടച്ചു വച്ച് തിളപ്പിക്കുക. 
  • കൂടെ തന്നെ വേറെ പാത്രത്തിൽ 300 മില്ലി ലിറ്റർ  പാൽ തിളച്ചു വരുമ്പോൾ 1ടിൻ  Evaporated Milk (200ml) ചേർത്ത് അതും (15-20മിനിറ്റ്) ചെറു തീയിൽ ഇളക്കി കുറുക്കി എടുക്കുക. വെള്ളം ഒരു വിധം വറ്റി നല്ല ക്രീമി ആകുമ്പോൾ ഈ പാൽ കൂട്ട് സ്ട്രോങ്ങ് ചായയിലേക്ക് ഒഴിച്ചു ഇളക്കി അരിച്ച് ഉപയോഗിക്കാം .കൂടുതൽ മധുരം വേണമെങ്കിൽ ചേർക്കാം. ഒരു സ്പെഷൽ വെറൈറ്റി ടേസ്റ്റാണ് ഈ ചായയ്ക്ക്.