കുടംപുളിയിട്ട നാടൻ മീൻകറിയുടെ പ്രത്യേകത ഒരാഴ്ച കേടാകത്തില്ല!, ഫ്രിഡ്ജ് ഇല്ലാത്തവർക്കും ഈ മീൻ കറി തയാറാക്കി ദിവസങ്ങളോളം കഴിക്കാം. ചോറിനും ചപ്പാത്തിക്കുമൊപ്പം വേറെ കറിവേണ്ട. ചേരുവകൾ മീൻ - 1 കിലോ കുടംപുളി - 5 അല്ലി വെളുത്തുള്ളി -10 അല്ലി ഇഞ്ചി - ഇടത്തരം കറിവേപ്പില -5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടംപുളിയിട്ട നാടൻ മീൻകറിയുടെ പ്രത്യേകത ഒരാഴ്ച കേടാകത്തില്ല!, ഫ്രിഡ്ജ് ഇല്ലാത്തവർക്കും ഈ മീൻ കറി തയാറാക്കി ദിവസങ്ങളോളം കഴിക്കാം. ചോറിനും ചപ്പാത്തിക്കുമൊപ്പം വേറെ കറിവേണ്ട.

 ചേരുവകൾ

  •  മീൻ                       - 1 കിലോ
  •  കുടംപുളി               -  5 അല്ലി
  •  വെളുത്തുള്ളി         -10 അല്ലി
  •  ഇഞ്ചി                   - ഇടത്തരം
  •  കറിവേപ്പില           -5 തണ്ട്
  •  കടുക്                  -1/4 ടേബിൾ സ്പൂൺ
  •  മുളകുപൊടി        -3 ടേബിൾ സ്പൂൺ
  •  മഞ്ഞൾപ്പൊടി     -1/4 ടേബിൾ സ്പൂൺ
  •  ഉലുവാപ്പൊടി       -1/4 ടേബിൾ സ്പൂൺ
  • വെളിച്ചെണ്ണ         -4 ടേബിൾ സ്പൂൺ
  •  ഉപ്പ്                     –   ആവശ്യത്തിന്
  •  വെള്ളം                – ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു മൺചട്ടി ചൂടാക്കുക അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ചൂടായി വരുമ്പോൾ കടുകിട്ട് പൊട്ടിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് വഴറ്റുക. ഒരു തണ്ട് കറിവേപ്പിലയും ഇടാം. നന്നായി വാടിവന്ന ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് മൂപ്പിച്ചെടുക്കുക.

ADVERTISEMENT

ഇതിലേക്ക് പുളിയും രണ്ടു തണ്ട് കറിവേപ്പിലയും ചേർത്തു കൊടുക്കുക. പൊടി കരിയാതെ പ്രത്യേകം ശ്രദ്ധിക്കുക. ഇതിലേക്ക് വെള്ളം ഒഴിച്ചു അടച്ചുവച്ച് തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. മീൻ കഷ്ണങ്ങൾ ഇട്ടു കൊടുക്കുക. അടച്ചുവെച്ച് 10 മിനിറ്റ് ഇടത്തരം തീയിൽ വേവിച്ചെടുക്കാം. ഇതിലേക്ക് എടുത്തു വെച്ചിരിക്കുന്ന ഉലുവപ്പൊടി ചേർത്ത് 10 മിനിറ്റ് വീണ്ടും വേവിക്കാം.

ചാറു കുറുകി വരുന്ന പരുവമാകുമ്പോൾ തീ ഓഫ് ചെയ്ത് ഒരു ടേബിൾ സ്പൂൺ വെളിച്ചണ്ണയും ബാക്കിവന്ന കറിവേപ്പിലയും ചേർത്തുകൊടുക്കുക. കുടംപുളിയിട്ട മീൻകറി തയാറായിക്കഴിഞ്ഞു.