എണ്ണയും വാഴയിലയും ഗ്രില്ലും ഒന്നും ഇല്ലാതെ മസാല തേച്ചു വയ്ക്കാതെ തന്നെ കിടിലൻ രുചിയിൽ മീൻ വറുത്തെടുക്കാം. മീൻ ഫ്രൈ ചെയ്യുമ്പോൾ ഇങ്ങനെ ചെയ്താൽ എണ്ണയുടെ ഉപയോഗം വളരെ അധികം കുറക്കാൻ കഴിയും. ചേരുവകൾ മീൻ - 6 എണ്ണം മുളകുപൊടി - 2 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ കുരുമുളക്‌ പൊടി - 1 ടീസ്പൂൺ വെള്ളം -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എണ്ണയും വാഴയിലയും ഗ്രില്ലും ഒന്നും ഇല്ലാതെ മസാല തേച്ചു വയ്ക്കാതെ തന്നെ കിടിലൻ രുചിയിൽ മീൻ വറുത്തെടുക്കാം. മീൻ ഫ്രൈ ചെയ്യുമ്പോൾ  ഇങ്ങനെ ചെയ്താൽ എണ്ണയുടെ ഉപയോഗം വളരെ അധികം കുറക്കാൻ കഴിയും.

ചേരുവകൾ 

  • മീൻ - 6 എണ്ണം 
  • മുളകുപൊടി - 2 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • കുരുമുളക്‌ പൊടി - 1 ടീസ്പൂൺ 
  • വെള്ളം - ഒരു കപ്പ് 
ADVERTISEMENT

അരപ്പിനു വേണ്ടത് 

  • ഇഞ്ചി - ഒരു ചെറിയ കഷ്ണം 
  • ചെറിയ ഉള്ളി - 6 എണ്ണം 
  • വെളുത്തുള്ളി - 6 എണ്ണം 
  • പച്ചമുളക് - 2 എണ്ണം 
  • കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ADVERTISEMENT

∙അരപ്പിനു വേണ്ട ചേരുവകൾ പേസ്റ്റ് പരുവത്തിൽ അരച്ച് എടുത്തു മാറ്റി വയ്ക്കാം. 

∙മീൻ നല്ലത് പോലെ കഴുകി എടുത്ത ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കി അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം. 

ADVERTISEMENT

∙ വെള്ളം ചൂടാകുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി അരപ്പ് ചേർക്കാം. ഒരു മിനിറ്റിനു ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും കുരുമുളക് പൊടിയും ഇട്ട് ഇളക്കി നല്ലതു പോലെ തിളപ്പിക്കണം. 

∙ വെള്ളം തിളച്ച ശേഷം മീൻ ഇട്ട് രണ്ടു ഭാഗവും വേവിച്ച് എടുക്കാം. മീൻ പകുതി ഭാഗം മുങ്ങി കിടക്കുന്ന വെള്ളം മതി . വെള്ളം നല്ലതു പോലെ പറ്റിയ ശേഷം മീൻ വാങ്ങി വയ്ക്കാം.