മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമാണ് ചമ്മന്തി. ചുട്ട ഉണക്കമുളക് ചേർത്ത് ഉണക്കമീൻ ചമ്മന്തി തയാറാക്കി നോക്കിയാലോ? ചേരുവകൾ ഉണക്കമീൻ - 4 എണ്ണം ( അര മണിക്കൂർ വെള്ളം ഒഴിച്ച് കുതിർത്തു വയ്ക്കണം ) ഉള്ളി - 6 എണ്ണം ഇഞ്ചി - ഒരു ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമാണ് ചമ്മന്തി. ചുട്ട ഉണക്കമുളക് ചേർത്ത് ഉണക്കമീൻ ചമ്മന്തി തയാറാക്കി നോക്കിയാലോ?

ചേരുവകൾ 

  • ഉണക്കമീൻ - 4 എണ്ണം ( അര മണിക്കൂർ വെള്ളം ഒഴിച്ച് കുതിർത്തു വയ്ക്കണം )
  • ഉള്ളി - 6 എണ്ണം 
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം 
  • പച്ചമുളക് - 2 എണ്ണം 
  • ഉണക്കമുളക് - 6 എണ്ണം 
  • തിരുമ്മിയ തേങ്ങ - ഒരു കപ്പ് 
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ 
  • പുളി - ഒരു ചെറിയ ഉരുള 
  • കറിവേപ്പില  – ആവശ്യത്തിന്
  • ഉപ്പ് - ആവശ്യമെങ്കിൽ  
ADVERTISEMENT

തയാറാക്കുന്ന വിധം 

ആദ്യം ഉണക്കമുളക് ചുട്ട് എടുക്കാം. ഉണക്കമുളക് ഒരു ഫോർക്കിൽ തിരുകി വെച്ച ശേഷം തീയിൽ എളുപ്പത്തിൽ ചുട്ടെടുക്കാൻ പറ്റും .ഇങ്ങനെ ചുടുമ്പോൾ മുളക് കരിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കണം. പാൻ വച്ച് വെളിച്ചെണ്ണ  ഒഴിച്ച് ചൂടാക്കി, കഴുകി മുറിച്ചെടുത്ത ഉണക്ക മീൻ ഇട്ട് രണ്ടു വശവും വറുത്ത് എടുക്കണം. മീൻ വറുത്ത ശേഷം തണുക്കാൻ മാറ്റി വയ്ക്കാം. ഇനി ഒരു മിക്സിയുടെ ജാറിൽ ചെറിയുള്ളിയും ഇഞ്ചിയും പച്ചമുളകും പുളിയും കറിവേപ്പിലയും തിരുമ്മിയ തേങ്ങയും  ചുട്ട ഉണക്കമുളകും ഇട്ട് അരച്ചെടുക്കണം. ഇത് അരച്ച് എടുത്ത ശേഷം ഒരു ബൗളിലേക്ക് പകർന്നിട്ട്  മുള്ള് കളഞ്ഞ ഉണക്കമീൻ ചേർത്ത് അരച്ചെടുക്കണം. ഇത് നന്നായി യോജിപ്പിച്ച് വിളംമ്പാം.