വളരെ എളുപ്പത്തിൽ റോബസ്റ്റാ പഴം കൊണ്ട് ഉണ്ടാക്കാവുന്ന ഒരു കപ്പ് കേക്ക് ആണ് ബനാന മഫിൻ.

ചേരുവകൾ

  • പഴുത്ത റോബസ്റ്റ പഴം- 2 എണ്ണം
  • മൈദാ - 1 കപ്പ്
  • ബേക്കിങ് പൗഡർ- 1 ടീസ്പൂൺ
  • ബേക്കിങ് സോഡാ - 1/2 ടീസ്പൂൺ
  • വാനില എസൻസ് -1 ടീസ്പൂൺ
  • മുട്ട -1
  • ഓയിൽ  – 2/3 കപ്പ്
  • പാൽ - 2 ടേബിൾ സ്പൂൺ
  • പഞ്ചാസാര - 2/3 കപ്പ്

തയാറാക്കുന്ന വിധം

  • ഒരു കപ്പ്‌ മൈദയും 1 ടീസ്പൂൺ ബേക്കിങ് സോഡായും 1 ടീസ്പൂൺ ബേക്കിങ് പൗഡറും കൂടി ഒരു അരിപ്പയിൽ അരിച്ചെടുക്കുക. വേറൊരു  ബൗളിലേക്കു 2 പഴം ചേർത്ത് നല്ലതുപോലെ ഉടച്ചെടുക്കുക. ഉടച്ചുവെച്ച പഴത്തിലേക്ക് 1 ടീസ്പൂൺ വാനില എസൻസ്, 1 മുട്ട, 2 ടേബിൾ സ്പൂൺ പാൽ, 2/3 കപ്പ് പഞ്ചസാര, ഓയിൽ എല്ലാം കൂടി ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക.
  • അരിച്ചു വെച്ച മൈദ മിക്സ് ഉടച്ചു വെച്ച പഴം മിക്സിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിച്ചു കേക്കിനുള്ള  ബാറ്റർ തയാറാക്കുക . 
  • ഇനി ഒരു  മഫിൻ ട്രേയിൽ 1 ടേബിൾ സ്പൂൺ ബാറ്റർ ഒഴിച്ച് പ്രീ ഹീറ്റ് ചെയ്ത അവ്നിൽ  180 ഡിഗ്രിയിൽ  20- 22  മിനിറ്റ് ബേക്ക് ചെയ്യാം.