മത്തങ്ങ വെറു പച്ചക്കറി മാത്രമല്ല രുചികരമായ ഹൽവ തയാറാക്കാനും മത്തങ്ങാ മതി.

ചേരുവകൾ

  • മത്തൻ - അരക്കിലോ  
  • പഞ്ചസാര - അരക്കപ്പ് 
  • നെയ്യ് - 3 ടേബിൾസ്പൂൺ 
  • ബദാം - 1 ടേബിൾസ്പൂൺ 
  • കാഷ്യു - 1 ടേബിൾസ്പൂൺ 
  • കസ്റ്റാർഡ് പൗഡർ - 3 ടേബിൾസ്പൂൺ 
  • വെള്ളം - 2 ടേബിൾസ്പൂൺ 
  • ഏലയ്ക്ക പൗഡർ - 1 ടേബിൾസ്പൂൺ 

തയാറാക്കുന്ന വിധം

മത്തൻ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്തു നന്നായി വേവിച്ചു പേസ്റ്റ് ആക്കിയെടുക്കുക. 

ഒരു പാനിൽ നെയ്യൊഴിച്ചു ബദാം, കാഷ്യു എന്നിവ വറുത്തെടുക്കുക. ഇതേ നെയ്യിലേക്കു മത്തൻ പേസ്റ്റ് ചേർത്ത് വഴറ്റിയെടുക്കുക. പഞ്ചസാര ചേർത്തു നന്നായി യോജിപ്പിച്ചെടുക്കുക. കസ്റ്റാർഡ് പൗഡർ വെള്ളത്തിൽ കലക്കി മത്തൻ കൂട്ടിലേക്കൊഴിച്ചു കൊടുത്തു കയ്യെടുക്കാതെ ഇളക്കി വരട്ടിയെടുക്കുക. ഇടയ്ക്കു നെയ്യൊഴിച്ചു നന്നായി പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം ആകുന്നത് വരെ ഇളക്കി എടുക്കുക. ഏലയ്ക്കാപ്പൊടി, വറുത്ത കാഷ്യു, ബദാം എന്നിവ ചേർത്തു യോജിപ്പിച്ചു തീ ഓഫ് ചെയ്യാം. 

സെറ്റ് ചെയ്യാനുള്ള പാത്രത്തിൽ നെയ്യ് തടവി മത്തൻ കൂട്ട് ഒഴിച്ച് എല്ലായിടത്തും ഒരുപോലെ ആക്കിയെടുത്തു 2 മണിക്കൂർ സെറ്റ് ചെയ്യാൻ വയ്ക്കുക. സെറ്റായ ശേഷം മുറിച്ച് കഴിക്കാം.